ഭരണഘടന ഭേദഗതി: ശൂറാകൗൺസിൽ യോഗം ചേർന്നു
text_fieldsദോഹ: ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട പഠനത്തിനായി ഉന്നതതല സമിതി യോഗം ചേർന്നു. ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്റെ അധ്യക്ഷതയിൽ ചേർന്ന രണ്ടാമത് യോഗത്തിൽ നീതിന്യായ മന്ത്രി ഇബ്രാഹീം ബിൻ അലി അൽ മുഹന്നദി പങ്കെടുത്തു. യോഗത്തിൽ മന്ത്രി ഭേദഗതി നിർദേശങ്ങൾ സംബന്ധിച്ച് പ്രധാന വിശദീകരണങ്ങൾ നൽകി.
കരട് ഭേദഗതികളുടെ അവലോകനം അടുത്ത യോഗത്തിൽ തുടരാൻ തീരുമാനമായി. കഴിഞ്ഞ ദിവസം നടന്ന ശൂറാ കൗൺസിൽ യോഗത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയാണ് തെരഞ്ഞെടുപ്പ് ഭേദഗതിക്ക് നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.