'ഇന്ത്യൻ ഭരണഘടന': വെബിനാർ ഫെബ്രുവരി രണ്ടിന്
text_fieldsദോഹ: റിപ്പബ്ലിക് ദിനാഘോഷത്തിെൻറ ഭാഗമായി ഇന്ത്യൻ ഭരണഘടന അവകാശങ്ങളും ഉത്തരവാദിത്തങ്ങളുംഎന്ന വിഷയത്തിൽ പ്രവാസി കോഓഡിനേഷൻ കമ്മിറ്റി വെബിനാർ സംഘടിപ്പിക്കുന്നു.
ഫെബ്രുവരി രണ്ടിന് ഖത്തർ സമയം 5.30 ന് ആരംഭിക്കുന്ന വെബിനാറിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ വെബിനാർ ഉദ്ഘാടനം ചെയ്യും.
ഇന്ത്യൻ ഭരണഘട പൗരന് നൽകുന്ന അവകാശങ്ങളും പൗരെൻറ ഉത്തരവാദിത്തങ്ങളും പൗരനെന്ന നിലക്ക് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ടതാണെന്ന ബോധ്യമാണ് ഇങ്ങനെയൊരു വെബിനാർ സംഘടിപ്പിക്കാൻ കാരണമായതെന്ന് കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. നിസാർ കോച്ചേരി വ്യക്തമാക്കി. വെബിനാറിൽ പെങ്കടുക്കാൻ താൽപര്യമുള്ളവർ https://bit.ly/3qJkZLi രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.