റാസ് അബൂ അബൂദിലെ കണ്ടെയ്നർ സ്റ്റേഡിയം നിർമാണം ദ്രുതഗതിയിൽ
text_fieldsദോഹ: 2022 ലോകകപ്പിെൻറ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ റാസ് അബൂ അബൂദിലെ 'കണ്ടെയ്നർ സ്റ്റേഡിയം' നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഷിപ്പിങ് കണ്ടെയ്നറുകൾ, ആവശ്യാനുസരണം നീക്കംചെയ്യാൻ കഴിയുന്ന ഇരിപ്പിടങ്ങൾ, മോഡ്യുലാർ ബിൽഡിങ് ബ്ലോക്കുകൾ തുടങ്ങിയവയാണ് പ്രധാനമായും സ്റ്റേഡിയം നിർമിക്കാനുപയോഗിക്കുന്ന വസ്തുക്കൾ.ദോഹയുടെ മനോഹരമായ വെസ്റ്റ് ബേ സ്കൈലൈന് അഭിമുഖമായി നിർമിക്കുന്ന റാസ് അബൂ അബൂദ് സ്റ്റേഡിയം ലോകകപ്പിെൻറ ഏറ്റവും സുന്ദരമായ വേദികളിലൊന്നായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല.
ഷിപ്പിങ് കണ്ടെയ്നറുകൾ ഉപയോഗിച്ച് നിർമിക്കുന്ന സ്റ്റേഡിയത്തിൽ 40,000 കാണികൾക്കാണ് ഇരിപ്പിടമൊരുക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രം ദൂരത്തായി 4,50,000 ചതുരശ്രമീറ്റർ സ്ഥലത്താണ് സ്റ്റേഡിയം നിർമിക്കുന്നത്.ഫെൻവിക് ഐറിബറൻ ആർക്കിടെക്സാണ് സ്റ്റേഡിയത്തിെൻറ രൂപരേഖ തയാറാക്കിയിരിക്കുന്നത്. ലോകകപ്പിെൻറ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വരെയുള്ള മത്സരങ്ങളായിരിക്കും ഇവിടെ നടക്കുക.
സ്റ്റേഡിയത്തിെൻറ നിർമാണം പൂർത്തിയാക്കുന്നതിന് 949 കണ്ടെയ്നറുകളാണ് ആവശ്യമായി വരുന്നതെന്നും സ്റ്റേഡിയം രൂപരേഖക്ക് ആവശ്യമായ സ്റ്റീൽ ഫാബ്രിക്കേഷൻ നിർമാണം 94 ശതമാനം പിന്നിട്ടതായും കണ്ടെയ്നറുകൾ ഘടിപ്പിക്കുന്നതിനുള്ള സ്റ്റീൽ സ്െട്രക്ചറുകൾ 33 ശതമാനം സ്ഥാപിച്ചുവെന്നും സുപ്രീം കമ്മിറ്റി നേരത്തേ വ്യക്തമാക്കിയിരുന്നു.2021ൽ തന്നെ ലോകകപ്പിനുള്ള സ്റ്റേഡിയങ്ങളുടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മനോഹരമായ ചെറുനഗരത്തിെൻറ മാതൃകയിൽ ഒരുങ്ങുന്ന റാസ് അബൂ അബൂദ് സ്റ്റേഡിയം പൂർണമായും നീക്കം ചെയ്യാനും പുനഃസ്ഥാപിക്കാനും സാധിക്കുംവിധത്തിലാണ് തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.