ലോകകപ്പ് സ്റ്റേഡിയം റോഡുകളുടെ നിർമാണം പൂർണം
text_fieldsദോഹ: 2022 ലോകകപ്പ് വേദികളുമായി ബന്ധപ്പെട്ട 98 ശതമാനം റോഡുകളുടെ നിർമാണവും പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ പ്രോജക്ട്സ് അഫയേഴ്സ് മേധാവി എൻജി. യൂസുഫ് അൽ ഇമാദി പറഞ്ഞു.എല്ലാ പദ്ധതികളുടെയും നിർമാണം സമയബന്ധിതമായിതന്നെ പുരോഗമിക്കുന്നുണ്ട്. ഈയടുത്ത് ചില പദ്ധതികൾ നിശ്ചയിച്ച സമയത്തിനും മുമ്പ് പൂർത്തിയാക്കി കൈമാറിയതായും എൻജി. അൽ ഇമാദി വ്യക്തമാക്കി. അശ്ഗാലിെൻറ പരിപാടിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ്-19 കാരണം ചില പദ്ധതികളിൽ കാലതാമസമുണ്ടായതായും എന്നാൽ, ഇതു നിർമാണത്തിെൻറ അടുത്ത ഘട്ടങ്ങളിൽ പരിഹരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈയിടെ തുറന്നു കൊടുത്ത കേബ്ൾ ബന്ധിത പാലത്തിെൻറ നിർമാണം ചില ഘട്ടങ്ങളിൽ വൈകിയിരുന്നു. കോവിഡിനെ തുടർന്ന് തൊഴിലാളികളുടെ എണ്ണം കുറച്ചതാണ് ഇതിനു കാരണം. പദ്ധതി നിശ്ചയിച്ച സമയത്തിനകം പൂർത്തീകരിക്കുന്നതായി പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഭീമൻ െക്രയിനുകൾ പദ്ധതിയിൽ ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു. 2022ലെ ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിശ്ചയിച്ചതിനും ആറു മാസം മുമ്പ് സബാഹ് അൽ അഹ്മദ് ഇടനാഴിയുടെ ആദ്യഘട്ടം കഴിഞ്ഞ ദിവസം ഗതാഗതത്തിനു തുറന്നുകൊടുത്തു. പദ്ധതികൾ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകുന്നതിന് മികച്ച ഉദാഹരണമാണ് ഇതെന്നും യൂസുഫ് അൽ ഇമാദി വിശദീകരിച്ചു. ലോകകപ്പിെൻറ പ്രധാന വേദികളായ അൽ തുമാമ സ്റ്റേഡിയം, ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അൽ റയ്യാൻ സ്റ്റേഡിയം, റാസ് ബൂ അബൂദ് സ്റ്റേഡിയം, ലുസൈൽ സ്റ്റേഡിയം, അൽ ബയ്ത് സ്റ്റേഡിയം എന്നിവയുമായെല്ലാം ഇടനാഴി പദ്ധതി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.
കൂടാതെ, ദോഹ മെേട്രാ സ്റ്റേഷനുകളുമായും രാജ്യത്തെ ഏറ്റവും വലിയ ഇടനാഴി ബന്ധിപ്പിച്ചിരിക്കുെന്നന്നും അദ്ദേഹം പറഞ്ഞു. റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതികളും സബ് ഡിവിഷൻ പദ്ധതികളുമെല്ലാം നിശ്ചയിച്ച സമയത്തിനനുസൃതമായി പുരോഗമിക്കുന്നുണ്ടെന്ന് അശ്ഗാൽ നേരത്തേ വ്യക്തമാക്കിയിരുന്നു. പദ്ധതി പ്രദേശങ്ങളിലും ഓഫിസുകളിലും തൊഴിലാളികളുടെ താമസ സൗകര്യങ്ങളിലും കോവിഡ്-19 പശ്ചാത്തലത്തിൽ അശ്ഗാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.