കോൺസുലർ സർവിസ്; സഹായത്തിനായി ‘MADAD’ പോർട്ടൽ
text_fieldsകോൺസുലർ സർവിസുകളുമായി ബന്ധപ്പെട്ട പരാതികൾക്കും മറ്റു കാര്യങ്ങൾക്കും വേഗത്തിൽ പരിഹാരം കാണുന്നതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ 2015 മുതൽ ആരംഭിച്ച സംവിധാനമാണ് MADAD ( ‘MEA’ in Aid of Diaspora in Distress). ആരംഭം മുതൽ 81,900 പരാതികൾക്കാണ് പരിഹാരം കണ്ടെത്താൻ കഴിഞ്ഞതെന്നാണ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചത്.
താഴെ പറയുന്ന കാര്യങ്ങളിൽ പരാതികൾ രജിസ്റ്റർ ചെയ്യാം
- ശമ്പളവുമായി ബന്ധപ്പെട്ടവ.
- തൊഴിലുടമയുമായുള്ള പ്രശ്നങ്ങൾ.
- കരാറുകളുമായി ബന്ധപ്പെട്ടവ
- നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ.
- വിദേശത്തെ ജയിൽ വാസം
- വിദേശത്തുവെച്ച് പാസ്പോർട്ട് ഇഷ്യൂ ചെയ്യുന്നവയുമായി ബന്ധപ്പെട്ട്.
- ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടവ
- ശാരീരിക മർദനവും ലൈംഗിക ചൂഷണങ്ങളും.
- മൃതദേഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ
- വ്യാജ തൊഴിൽ കരാർ / തൊഴിൽ / കമ്പനി
- തൊഴിൽ ചൂഷണം.
- റിക്രൂട്ടിങ് ഏജൻസികളുമായി ബന്ധപ്പെട്ടവ
- വ്യാജ ഇമെയിലുകളും ഫോൺ വിളികളും
- ഗാർഹിക സഹായങ്ങൾ
- വൈവാഹിക തർക്കങ്ങൾ
- ആളുകെളെ കാണാതാവുന്നത് സംബന്ധിച്ച്.
‘മദദ്’ പോർട്ടൽ വഴി അപേക്ഷിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്
- ഇന്ത്യക്കാരായിട്ടുള്ളവർക്ക് മാത്രമാവും ഈ പോർട്ടർ വഴി അപേക്ഷിക്കാൻ പാടുള്ളൂ.
- ഇന്ത്യയിൽനിന്ന് പരിഹരിക്കേണ്ട കുടുംബ തർക്കങ്ങൾ, വിദേശ എയർലൈൻ കമ്പനികളുടെ മേലുള്ള പരാതികൾ, വിദേശത്തെ സ്വകാര്യ സ്കൂളുകളുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികളെ സമീപിക്കേണ്ടതായി വരും.
- വിദേശ സ്ഥാപനങ്ങൾക്കെതിരെയോ വിദേശ പൗരന്മാർക്കെതിരെയോ ഉള്ള പരാതികൾ അതത് രാജ്യങ്ങളിലെ സംവിധാനങ്ങൾ വഴി പരിഹാരം കാണേണ്ടി വരും.
- ഓൺ ലൈൻ അടക്കമുള്ള ചില തട്ടിപ്പുകളിൽ ഇന്ത്യൻ മിഷനുകളുടെ പരിധിയിൽ പെട്ടതായിരിക്കില്ല. അത്തരം കേസുകൾ അതത് രാജ്യങ്ങളിലെ സംവിധാനങ്ങൾ വഴി പരിഹാരം കാണേണ്ടതായി വരും.
വിദേശത്ത് പഠനം നടത്തുന്ന വിദ്യാർഥികളുടെ രജിസ്ട്രേഷൻ
വിദേശത്ത് പഠനം നടത്തുന്നവർക്കും പഠനം ആഗ്രഹിക്കുന്നവർക്കും രജിസ്റ്റർ ചെയ്യാവുന്നതാണ്. തങ്ങളുടെ കോഴ്സുകളും വിദേശ രാജ്യത്തെ വിലാസവും രേഖപ്പെടുത്താം. ഇത് വിദ്യാർഥികളെ സന്ദിഗ്ധ ഘട്ടങ്ങളിൽ സഹായിക്കാനും സുരക്ഷ നൽകാനും സാധിക്കും.
ഗൂഗിൾ പ്ലേ സ്റ്റോർ / ആപ് സ്റ്റോർ എന്നിവയിൽ മൊബൈൽ ആപ്പും ലഭ്യമാണ്.
ട്രോൾ ഫ്രീ നമ്പർ: 1800-11-3090, 011-40503090 (International).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.