സമ്പർക്കമില്ലാതെ സെൽഫ് ചെക് ഇൻ, ബാഗേജ് േഡ്രാപ്
text_fieldsദോഹ: കോവിഡ് പശ്ചാത്തലത്തിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ സംവിധാനം ആരംഭിച്ചു. മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ യാത്രക്കാർക്ക് ചെക് ഇൻ, ബാഗേജ് േഡ്രാപ് സംവിധാനമാണ് പരീക്ഷണാടിസ്ഥാനത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഹാപ്പിഹവർ ആൻഡ് സിറ്റ മൊബൈൽ സൊലൂഷൻ സാങ്കേതികവിദ്യയാണ് പുതിയ സംവിധാനത്തിന് പിന്നിൽ.
വിമാനത്താവളത്തിൽ കോവിഡ് വ്യാപനം തടയുന്നതിനായുള്ള ശുചീകരണ മാനദണ്ഡങ്ങൾ നടപ്പാക്കുമ്പോൾ തന്നെ സെൽഫ് ചെക് ഇൻ കിയോസ്ക്കുകളിൽ സമ്പർക്കം ഒഴിവാക്കുന്നതിനാണ് ഇൻഫ്രാറെഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ കോൺടാക്ട്ലെസ് ചെക് ഇൻ നടപ്പാക്കുന്നത്.
യാത്രക്കാരെൻറ വിരലടയാളം രേഖപ്പെടുത്തുകയാണ് ഇൻഫ്രാറെഡ് രശ്മികളുടെ ചുമതല. അതോടൊപ്പം യാത്രക്കാരന് തെൻറ മൊബൈൽ ഫോൺ ഉപയോഗിച്ച് കിയോസ്ക് സ്ക്രീൻ നിയന്ത്രിക്കുന്നതിനുള്ള സൗകര്യവും വിമാനത്താവളത്തിലുണ്ട്. സിറ്റ കോൺടാക്ട്െലസ് കിയോസ്ക് സൊലൂഷൻ ഉപയോഗിച്ചാണ് സ്ക്രീൻ നിയന്ത്രിക്കുക.
ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ മൊബൈൽ ഫോണിലെ സിറ്റ റിമോട്ട് കൺേട്രാൾ ആപ്പുമായി കണക്ട് ചെയ്യുന്നതോടെ പ്രവർത്തനം ആരംഭിക്കും. ഇതോടെ മൊബൈൽ സ്ക്രീനിൽ കിയോസ്ക് സ്ക്രീനിനെ നിയന്ത്രിക്കുന്ന ടച്ച് പാഡ് ലഭിക്കും.കിയോസ്ക് സ്ക്രീനിൽ സ്പർശിക്കാതെതന്നെ ടൈപ്പ് ചെയ്യുന്നതിനുള്ള കീപാഡും മൊബൈലിൽ ലഭിക്കും.സെൽഫ് ചെക് ഇൻ, ബാഗേജ് േഡ്രാപ് നടപടികളിൽ യാത്രക്കാരനും ഉപകരണവും തമ്മിലുള്ള സമ്പർക്കവും സ്പർശനവും കുറക്കുക ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യത്തിനും സുരക്ഷക്കുമാണ് പ്രാഥമിക പരിഗണനയെന്നും ഇതിെൻറ ഭാഗമായാണ് പുതിയ സംവിധാനം വിമാനത്താവളത്തിൽ സജ്ജമാക്കിയിരിക്കുന്നതെന്നും എച്ച്.ഐ.എ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ സീനിയർ വൈസ് പ്രസിഡൻറ് സുഹൈൽ ഖാദിരി പറഞ്ഞു.
കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പ്രതിരോധ സംവിധാനങ്ങളാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഈ വർഷം ആദ്യത്തിൽ മേഖലയിൽ തന്നെ സി2 സെക്യൂരിറ്റി സ്ക്രീനിങ് സംവിധാനം നടപ്പാക്കിയ പ്രഥമ വിമാനത്താവളമെന്ന ഖ്യാതി ഹമദിന് ലഭിച്ചിരുന്നു. യാത്രക്കാരുടെ ലഗേജുകളിൽ നിന്നും ലാപ്ടോപ് തുടങ്ങിയ ഇലക്േട്രാണിക് ഉപകരണങ്ങൾ പുറത്തെടുക്കാതെ തന്നെ പരിശോധിക്കുന്നതിനുള്ള സംവിധാനമാണ് സി2 സെക്യൂരിറ്റി സ്ക്രീനിങ് സംവിധാനം. ഇതുമൂലം സമ്പർക്കം ഒഴിവാക്കാൻ സാധിക്കും.ഇതിനുപുറമെ, സ്വയം പ്രവർത്തിക്കുന്ന ഡിസിൻഫെക്ടൻറ് റോബോട്ടുകളും തെർമൽ സ്ക്രീനിങ് ഹെൽമറ്റുകളും ഹമദ് വിമാനത്താവളം അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.