തിരികെ യാത്ര: ഖത്തറിൽ ഗർഭിണികളടക്കം അർഹരെ തഴയുന്നു
text_fieldsദോഹ: കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ അയക്കുന്ന വിമാനങ്ങളിൽ യാത്രക്ക് അവസരം നൽകാതെ ഖത്തറിൽ ഗർഭിണികളെയടക്കം തഴയുന്നതായി വ്യാപക ആരോപണം. ഇന്ത്യൻ എംബസി തയാറാക്കുന്ന പട്ടികയിൽ അനർഹർ കയറിപ്പറ്റുന്നുവെന്ന ആരോപണം നേരത്തെ ഉയർന്നതിെൻറ പശ്ചാത്തലത്തിൽ എംബസി വിവിധ ഉപകമ്മിറ്റികൾ രൂപവത് കരിച്ചിരുന്നു.
പട്ടികയിൽ സുതാര്യത ഉണ്ടാക്കാനാണിതെന്നാണ് എംബസി തന്നെ വിശദീകരിച്ചത്. ഈ കമ്മിറ്റികൾ നൽകുന്ന പട്ടികയിൽ ഉൾപ്പെട്ട അർഹർ പോലും പിന്നീട് തഴയപ്പെടുകയാണ്. പ്രസവം അടുത്ത ഗർഭിണികളെ പോലും യാത്രക്ക് അനുമതി നൽകാതെ ചുറ്റിക്കുന്നതായി ആക്ഷേപമുണ്ട്. യാത്രാനുമതി ലഭിച്ച ചിലർ തങ്ങൾക്ക് ഇപ്പോൾ യാത്ര വേണ്ടെന്ന് പറയുന്ന സംഭവങ്ങളും ഉണ്ട്.
അർഹരെ ഒഴിവാക്കിയാണ് യാത്രക്കാരുടെ പട്ടിക ഉണ്ടാക്കുന്നത് എന്നതിനാലാണിതെന്ന് സാമൂഹിക പ്രവർത്തകരടക്കം പറയുന്നു. വിവിധ സംഘടനകളും സ്ഥാപനങ്ങളും അർഹരായ യാത്രക്ക് സൗജന്യവിമാനടിക്കറ്റ് നൽകാൻ സന്നദ്ധമായി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ, ഇത്തരത്തിൽ വിവിധ ശാരീരിക പ്രയാസങ്ങളും അടിയന്തര ചികിൽസ ആവശ്യമുള്ളവർക്കും എംബസിയിൽനിന്ന് യാത്രാനുമതി ലഭിക്കുന്നുമില്ല.
ശനിയാഴ്ച ഐ.സി.സിയിൽ നടന്ന കണ്ണൂർ വിമാനത്തിനുള്ള ടിക്കറ്റ് വിതരണത്തിനിടെയും ഇതുസംബന്ധിച്ച പ്രശ്നമുണ്ടായി. എട്ട് മാസം ഗർഭിണിയായ സ്ത്രീക്ക് യാത്രക്ക് അവസരം ലഭിച്ചെങ്കിലും അവരുടെ മൂന്നര വയസ്സ് പ്രായമുള്ള കുട്ടിക്ക് യാത്രാനുമതി ലഭിച്ചില്ല. കുട്ടിക്ക് കൂടി അവസരം നൽകണമെന്ന് ഭർത്താവ് ആവശ്യമുന്നയിച്ചെങ്കിലും എയർഇന്ത്യയുടെ ജീവനക്കാരടക്കം മോശമായി പെരുമാറി.
ഖത്തറിൽ നിന്നുള്ള ആദ്യവിമാനത്തിൽ ഗർഭിണികളോടൊപ്പം ഒരാളെ കൂടി യാത്രക്ക് അനുമതി നൽകിയിരുന്നു. ആദ്യവിമാനത്തിൽ ഖത്തറിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയ നേതാവടക്കം ഇത്തരത്തിൽ നാട്ടിലെത്തി. ഇത് ഏറെ വിവാദമാവുകയും െചയ്തു.
അപ്പോഴാണ് ചെറിയ കുട്ടികളെ പോലും അമ്മമാരുടെ കൂടെ അയക്കാൻ ഇപ്പോൾ അനുവദിക്കാത്തത്. ഇത്തരം കാര്യങ്ങളിൽ വിവരമറിയാൻ ബന്ധപ്പെടുേമ്പാൾ എംബസി ഉദ്യോഗസ്ഥരടക്കം പ്രതികരിക്കുന്നില്ല. എയർ ഇന്ത്യയുടെ അധികൃതരെ ബന്ധപ്പെടുേമ്പാഴും വിവരം നൽകാൻ തയാറാകുന്നില്ല.
ദുരിതത്തിലായി ഖത്തറിൽനിന്ന് മടങ്ങാനാഗ്രഹിക്കുന്ന അടിയന്തര സാഹചര്യങ്ങളിലുള്ളവർ മാത്രം പതിനായിരത്തിലധികം വരും. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്. ആഴ്ചയിൽ കേരളത്തിലേക്ക് നിലവിൽ രണ്ട് വിമാനങ്ങൾ എന്ന തോതിൽ മാത്രമേ അനുവദിക്കുന്നുള്ളൂ.
ഇതിനാൽ ഇത്രയധികം ആളുകളെ നിലവിെല സാഹചര്യത്തിൽ നാട്ടിെലത്തിക്കണമെങ്കിൽ തന്നെ ഏഴ് മാസമെങ്കിലും വേണ്ടിവരും. ഖത്തറിലെ ഇന്ത്യൻ എംബസിയിൽ മടങ്ങാനാഗ്രഹിച്ച് രജിസ്റ്റർ ചെയ്ത നാൽപതിനായിരത്തിലധികം പേരിൽ 28000ത്തിലധികം മലയാളികളാണ്. നിലവിൽ ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, മാനസിക പ്രശ്നം അനുഭവിക്കുന്നവർ, ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവർ എന്നിവരെയാണ് പരിഗണിക്കുന്നതെന്ന് ഇന്ത്യൻ എംബസി പറയുന്നു.
എന്നാൽ, പ്രസവമടുത്ത ഗർഭിണികൾക്കുപോലും യാത്ര മുടങ്ങുന്ന സ്ഥിതിയാണ്. ഗർഭിണിയാണെന്നും ഇനിയും വൈകിയാൽ യാത്രക്ക് തടസ്സമുണ്ടാകുമെന്നും കാണിച്ചുള്ള ഡോക്ടറുടെ കുറിപ്പ് കൂടി എംബസിക്ക് കൈമാറിയിട്ടും അവസരം ലഭിക്കുന്നില്ല. യാത്രക്കുള്ള അടിയന്തര ആവശ്യം ബോധ്യെപ്പട്ടിട്ടും എംബസിയിൽനിന്ന് ഫോൺ വിളിച്ച് ഇപ്പോൾ പോവേണ്ട സാഹചര്യം എന്താണെന്നടക്കം ചോദിക്കുന്ന സ്ഥിതിയുമുണ്ട്.
പലരും മറ്റ് രൂപത്തിൽ സമ്മർദ്ദം ചെലുത്തിയാണ് ഇതിനാൽ പട്ടികയിൽ കയറിപറ്റുന്നത്. നേരത്തേ തിരുവനന്തപുരത്തേക്കുള്ള വിമാനത്തിന് ദോഹയിൽ ഇറങ്ങാനുള്ള അനുമതി നിഷേധിക്കെപ്പട്ട സംഭവം ഏെറ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.