ആഗോള വെല്ലുവിളികളെ നേരിടാൻ സഹകരണം ശക്തമാക്കണം -ജിൽ ബൈഡൻ
text_fieldsദോഹ: ലോകം നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ ശക്തമായ സഹകരണവും പങ്കാളിത്തവും ആഹ്വാനം ചെയ്ത് യു.എസ് പ്രഥമ വനിത ഡോ. ജിൽ ബൈഡൻ. ദോഹ ഫോറത്തിന്റെ പ്രമേയം ചൂണ്ടിക്കാട്ടി എല്ലാവരും തമ്മിലുള്ള സഹകരണമാണ് ആദ്യമായി വേണ്ടതെന്നും, ലോകം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പുതിയ എന്തെങ്കിലും സൃഷ്ടിക്കാൻ എല്ലാവരും ഒരുമിച്ചിരിക്കണമെന്നും ഡോ. ജിൽ ബൈഡൻ ആവശ്യപ്പെട്ടു.
എല്ലാവരുടെയും ക്ഷേമവും സമൃദ്ധിയും ഉറപ്പാക്കുന്നതിന് ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും നവീകരണത്തെ സ്വീകരിക്കുന്നതിനുമാണ് കൂട്ടായ പരിശ്രമമെന്നും അവർ വ്യക്തമാക്കി.
കാർബൺ പുറന്തള്ളൽ, ജലക്ഷാമം, ഉയരുന്ന താപനില, മഞ്ഞുരുക്കം ഉൾപ്പെടെ ലോകം അഭിമുഖീകരിക്കുന്ന അടിയന്തര ആഗോള വെല്ലുവിളികൾ ഉയർത്തിക്കാട്ടി ഇവക്ക് പരിഹാരം കണ്ടെത്താൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും ജിൽ ബൈഡൻ പറഞ്ഞു. പ്രതിസന്ധികൾ പരിഹരിക്കാനും മറികടക്കാനും പരസ്പര സഹകരണം അനിവാര്യമാണെന്നും പുതിയ കണ്ടുപിടിത്തങ്ങളിലൂടെ വെല്ലുവിളികളുടെ സ്വാധീനം ലഘൂകരിക്കാനും പ്രതിരോധശേഷിയുള്ള സമൂഹത്തെ കെട്ടിപ്പടുക്കാനും സാധിക്കുമെന്നും അവർ പറഞ്ഞു.
പകർച്ചവ്യാധികൾ, പട്ടിണി, ദാരിദ്ര്യം, അക്രമം എന്നിവ അതിരുകളില്ലാത്ത വെല്ലുവിളികളാണെന്നും അവ പരിഹരിക്കാനും വിടവുകൾ നികത്താനും സമാധാനം സ്ഥാപിക്കാനും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് നമ്മുടെ കൂട്ടുത്തരവാദിത്തമാണെന്നും അവർ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.