Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോർണിഷ്​ അടവ്​:...

കോർണിഷ്​ അടവ്​: വെള്ളിയാഴ്​ച മെട്രോ ഓടും

text_fields
bookmark_border
കോർണിഷ്​ അടവ്​: വെള്ളിയാഴ്​ച മെട്രോ ഓടും
cancel

ദോഹ: അറ്റകുറ്റപ്പണികൾക്കായി കോർണിഷ്​ റോഡ്​ അടച്ചിടുന്ന ആഗസ്​റ്റ്​ ആറ്​ മുതൽ 10 വരെയുള്ള ദിവസങ്ങൾക്കിടയിലെ വെള്ളിയാഴ്​ച മെട്രോ സർവിസ്​ നടത്തുമെന്ന്​ അധികൃതർ. ഖത്തർ റെയിൽ ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. ആഗസ്​റ്റ്​ ആറ്​ വെള്ളിയാഴ്​ചയാണ്​ കോർണിഷിലെ പ്രധാനപാത നവീകരണ പ്രവർത്തനങ്ങൾക്കായി അടുക്കുന്നത്​. പുലർച്ചതന്നെ പാതകൾ പൂർണമായി അടച്ചുപൂട്ടും.

ഈ സാഹചര്യത്തിൽ പൊതുജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ്​ അവധി പ്രഖ്യാപിച്ച വെള്ളിയാഴ്​ച ഉച്ച രണ്ടുമുതൽ അർധരാത്രി വരെ ​മെട്രോ സർവിസ്​ നടത്താൻ തീരുമാനിച്ചത്​. ആഗസ്​റ്റ്​ 10ന്​ പുലർച്ച അഞ്ചു വരെയാണ്​ കോർണിഷ്​ പാത അടക്കുന്നത്​.

മെട്രോയുടെ സിസ്​റ്റം അപ്​ഡേഷനുവേണ്ടി ജൂലൈ ഒമ്പത്​ മുതൽ ആഗസ്​റ്റ്​ 13 വരെയുള്ള ദിവസങ്ങളിൽ വെള്ളിയാഴ്​ചകളിൽ സർവിസ്​ ഉണ്ടായിരിക്കില്ലെന്നായിരുന്നു ഖത്തർ റെയിൽവേയുടെ നേരത്തെയുള്ള തീരുമാനം. ഈദ്​ അവധി ദിനങ്ങളിൽ ജൂലൈ 21 മുതൽ 24 വരെയും മെ​േ​ട്രാ സർവിസ്​ നടത്തിയിരുന്നില്ല. സാ​ങ്കേതിക സംവിധാനങ്ങളുടെ നവീകരണത്തിനു വേണ്ടിയായിരുന്നു ഈ താൽക്കാലിക അടച്ചിടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaMetroCornish
News Summary - Cornish tactics: Metro will run on Friday
Next Story