ജാഗ്രതയോടെ ഖത്തർ; രാജ്യത്ത് മുൻകരുതൽ നടപടികൾ ശക്തം
text_fieldsദോഹ: ചൈനയിൽ തുടങ്ങി ലോകത്തിന് ഭീതിയായി മാറിയ കൊറോണ വൈറസ് പല രാജ്യങ്ങളിലായി പടരു ന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്നോണം ഖത്തറിൽ നിരീക്ഷണവും പരിശോധനയും സ്ക ്രീനിങ്ങും ശക്തമാക്കി. ഹമദ് അന്താരാഷ്ട്ര എയർപോർട്ടിലും രാജ്യത്തെ എല്ലാ തുറമുഖങ്ങ ളിലുമാണ് സ്ക്രീനിങ് സംവിധാനം തുടരുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളവുമായും ഖത ്തർ എയർവേസുമായും സഹകരിച്ചാണ് ആരോഗ്യ മന്ത്രാലയം ചൈനയിൽ നിന്നുള്ള യാത്രക്കാരെ സ് ക്രീനിങ്ങിന് വിധേയമാക്കുന്നത്. അത്യാധുനിക തെർമൽ കാമറകളാണ് വിമാനത്താവളത്തിൽ ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ ശരീരത്തിലുണ്ടാകുന്ന താപനിലയില െ ഏറ്റക്കുറവുകൾ വളരെ ദൂരത്തുനിന്ന് ഇതുവഴി കണ്ടെത്താനാകും.
നേരേത്ത ചൈനയിൽനി ന്നെത്തുന്ന യാത്രക്കാരെ തെർമൽ പരിശോധനക്കും സ്ക്രീനിങ്ങിനും വിധേയമാക്കാൻ മന്ത്രാ ലയത്തിലെ ദേശീയ സമിതി അംഗീകാരം നൽകിയിരുന്നു. അതോടൊപ്പംതന്നെ മറ്റു യാത്രക്കാർക്ക് ബോധവത്കരണം നടത്തുന്നതിനും രോഗത്തിെൻറ ലക്ഷണങ്ങൾ സംബന്ധിച്ച് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനും മന്ത്രാലയത്തിെൻറ ഭാഗത്തുനിന്ന് ശക്തമായ പരിപാടികളാരംഭിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിന് 20 മിനിറ്റിലധികം സമയമെടുക്കുകയില്ലെന്നും ഒരു വിമാനത്തിലെ എല്ലാ യാത്രക്കാരെയും ഒരു തടസ്സവുമില്ലാതെ ഒരേ സമയം സ്ക്രീനിങ്ങിന് വിധേയമാക്കാൻ സാധിക്കുമെന്നും ദേശീയ സമിതി ചെയർമാനായ ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു. ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിലെത്തുന്ന എല്ലാ കപ്പലുകളും പരിശോധിക്കുന്നതിനുള്ള നടപടികൾ ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. വൈറസ് കണ്ടെത്തുന്നതിനുള്ള പ്രത്യേക സംഘമാണ് പഴുതടച്ച പരിശോധനക്കും സ്ക്രീനിങ്ങിനും നേതൃത്വം നൽകുന്നത്.
മുൻകരുതൽ നടപടിയുടെ ഭാഗമായി റുവൈസ് തുറമുഖത്ത് കപ്പലുകളുടെ പ്രവേശനം കുറക്കുമെന്നും രാത്രി 10 മുതൽ രാവിലെ ഏഴു വരെ പ്രവേശനം തടയുമെന്നും ഖത്തർ പോർട്ട് മാനേജ്മെൻറ് കമ്പനി മവാനി ഖത്തർ ചൂണ്ടിക്കാട്ടി. ഇറാനിൽനിന്നും ദക്ഷിണ കൊറിയയിൽനിന്നും എത്തുന്ന യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങളും നൽകാനൊരുങ്ങുകയാണ് രാജ്യം. ഇവിടങ്ങളിൽനിന്ന് ഖത്തറിലെത്തുന്നവർ 14 ദിവസത്തേക്ക് തനിച്ച് താമസിക്കാനോ കപ്പൽ നിർമാണ കേന്ദ്രത്തിലോ തുടരാൻ തയാറാകണമെന്ന് ഖത്തർ ആവശ്യപ്പെടുമെന്ന് ഖത്തർ എയർവേസ് പ്രസ്താവനയിൽ പറഞ്ഞു.
വിവിധ ആഗോള, പ്രാദേശിക ആരോഗ്യ മുന്നറിയിപ്പുകൾക്ക് അനുസൃതമായി, ഇറാനിൽനിന്നും ദക്ഷിണ കൊറിയയിൽനിന്നും ദോഹയിലെത്തുന്ന യാത്രക്കാരിൽ കൊറോണ വൈറസിെൻറ ലക്ഷണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഖത്തർ എയർവേസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ട്രാവൽ അലർട്ട് വ്യക്തമാക്കുന്നു. ദോഹയിലെത്തുന്ന യാത്രക്കാരിൽ രോഗലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ എത്രയും വേഗം ഹമദ് മെഡിക്കൽ കോർപറേഷനിലെ പകർച്ചവ്യാധി രോഗ കേന്ദ്രത്തിലേക്ക് മാറ്റാനാണ് നിർദേശം.
കൊറോണ വൈറസ് ബാധിച്ചെന്ന് സ്ഥിരീകരിച്ച കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആഗോളതലത്തിൽ രോഗത്തിെൻറ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരുകയാണെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയിൽനിന്ന് ലഭിച്ച മാറ്റങ്ങളും വിവരങ്ങളുമനുസരിച്ച് സ്ക്രീനിങ് നടപടിക്രമങ്ങൾ തുടരുകയാണെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയത്.
ചൈനയിലേക്കുള്ള യാത്രകൾ നിർത്തിവെക്കാൻ പൗരന്മാരോടും താമസക്കാരോടും നിർദേശിച്ച മന്ത്രാലയം, ടൂറിസം, ജോലി, മറ്റു കാരണങ്ങളാൽ ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ, ഇറാൻ തുടങ്ങി വൈറസ് ഭീഷണിയുള്ള രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകളെല്ലാം ഒഴിവാക്കണമെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ ഉപദേശിച്ചിരുന്നു.
ശ്വാസകോശസംബന്ധമായ അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നവരുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും ഇടയ്ക്കിടെ കൈ കഴുകാനും ശുചിത്വം ഉറപ്പുവരുത്താനും ശ്രദ്ധപുലർത്തണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്ന് വരുന്ന എല്ലാ യാത്രക്കാരോടും മടങ്ങിയെത്തി 14 ദിവസത്തിനുള്ളിൽ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനും ശ്വാസകോശസംബന്ധമായ അണുബാധയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാലുടൻ നിയുക്ത ആരോഗ്യ അധികാരികളുമായി ആശയവിനിമയം നടത്താനും മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.