കനത്ത ചൂടും ഹ്യുമിഡിറ്റിയും: കൊറോണ വൈറസ് ദുർബലമാകുമെന്ന് പഠനം
text_fieldsഅൽ റയ്യാൻ: കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കൊറോണ വൈറസി െൻറ വ്യാപനത്തെ സ്വാധീനിക്കുമെന്നും കനത്ത ചൂടും ഹ്യൂമിഡിറ്റിയും വൈറസിനെ ദുർബലമാക്കുമെന്നും പഠനം. ഖത്തർ ഫൗണ്ടേഷൻെറ കീഴിലുള്ള ഖത്തർ എൻവയൺമെൻറ് ആൻഡ് എനർജി റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ക്യു.ഇ.ഇ.ആർ.ഐ) ശാസ്ത്രജ്ഞനായ ജിയോവാനി സാബിയയാണ് കോവിഡ്–19ഉം കാലാവസ്ഥയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, അന്തരീക്ഷത്തിലെ ചൂടുകാരണം വൈറസ് പൂർണമായും അപ്രത്യക്ഷമാകുമെന്നത് തീർത്തും തെറ്റാണ്. ചൂടുള്ള അന്തരീക്ഷത്തിലും മുൻകരുതലുകൾ പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അഞ്ചുമാസം മുമ്പ് ഖത്തറിൽ ലോക്ഡൗൺ നടപ്പാക്കുമ്പോഴുള്ള അവസ്ഥയല്ല നിലവിലുള്ളത്. വൈറസിെൻറ വ്യാപനത്തിൽ കാലാവസ്ഥയുടെ സ്വാധീനമുണ്ടായിട്ടുണ്ടെന്നും സാബിയ വ്യക്തമാക്കുന്നു. സാർസ് വൈറസിനെ പോലെ തന്നെ കൊറോണയും ഉയർന്ന ഘട്ടം പിന്നിട്ടതോടെ അതി െൻറ വ്യാപനത്തിലും ശക്തിയിലും കുറവുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥ സാഹചര്യങ്ങൾ വൈറസി െൻറ ശക്തിയെ കുറക്കും. അതി െൻറ വ്യാപനത്തിൽ കുറവ് വരുത്തും. ലോകത്ത് കോവിഡിൽ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഖത്തറിലാണ്. ഖത്തറിനൊപ്പം തന്നെ വലുപ്പമുള്ള സിംഗപ്പൂരും കുറഞ്ഞ മരണനിരക്കിൽ ലോകത്ത് മുന്നിലുണ്ട്. മരണനിരക്ക് 0.1 ശതമാനത്തിലും താഴെയാണ് ഈ കുഞ്ഞുരാജ്യങ്ങളിൽ. രോഗം മാറുന്നവരുടെ എണ്ണവും ഖത്തറിൽ ദിനേന കൂടുന്നുണ്ട്. രോഗം അതിജീവിക്കുന്നത് രാജ്യത്ത് കൂടിവരുന്നതിനു പിന്നിലുള്ള ശക്തി ഖത്തറി െൻറ മികവുറ്റ ആരോഗ്യ സംവിധാനമാണെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായതും മരണനിരക്ക് കുറക്കുന്നതിൽ ഖത്തറിന് സഹായകമായി. ഏറ്റവും മികച്ച ടെസ്റ്റ് കിറ്റുകളും രോഗികളെ പരിചരിക്കുന്നതിനാവശ്യമായ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ആശുപത്രികളും പെട്ടെന്ന് സജ്ജീകരിക്കാൻ ഖത്തറിന് സാധിച്ചു. പരിശോധന, വയസ്സ്, തീവ്രപരിചരണ വിഭാഗങ്ങളുടെ കാര്യക്ഷമത എന്നിവയാണ് മരണനിരക്ക് കുറക്കുന്നതിലെ പ്രധാന ഘടകങ്ങൾ. കൂടുതൽ പരിശോധനകൾ നടത്തുന്നതും അതുവഴി നേരിയ രോഗലക്ഷണങ്ങളുള്ള കോവിഡ് ബാധിതരെ കണ്ടെത്തി ചികിത്സിക്കുന്നതും മരണനിരക്ക് കുറക്കുന്നതിൽ പ്രധാന ഘടകങ്ങളാണ്. ഖത്തറിൽ കോവിഡ് ബാധിതരിൽ അധികപേരും 25 മുതൽ 34 വയസ്സ് വരെയുള്ളവരാണ്. ഇതിൽ തന്നെ രാജ്യത്തെത്തിയ പ്രവാസികളാണ് അധികവും.
യുവാക്കളും ശാരീരികക്ഷമതയുള്ളവരുമായ തൊഴിലാളികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ശാരീരിക പരിശോധനകൾക്ക് വിധേയമാകുന്നതും രോഗത്തിനോട് പൊരുതിനിൽക്കാൻ പര്യാപ്തമാക്കുന്ന ഘടകമാണ്.എന്നാൽ, ഖത്തറിൽ ജാഗ്രത കൈവിടാനായിട്ടിെല്ലന്ന് ജിയോവാനി സാബിയ പറയുന്നു. ചൂടുകാരണം വൈറസ് പൂർണമായും അപ്രത്യക്ഷമാകുമെന്നത് തെറ്റായ ധാരണയാണ്. സർക്കാർ മുന്നോട്ടുവെച്ച എല്ലാ സുരക്ഷ മുൻകരുതലുകളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.