ചിലവ് 800 കോടി; വരുമാനം ഇരട്ടി
text_fieldsദോഹ: മുടക്കു മുതലിനേക്കാൾ ഇരട്ടിയോളം വരുമാനമായി മാറും ഖത്തർ ലോകകപ്പെന്ന് സംഘാടക സമിതി സി.ഇ.ഒ നാസർ അൽ കാതിർ. ലോകകപ്പിന്റെ നിർമാണപ്രവർത്തനങ്ങൾക്കായി 800 കോടി ഡോളറാണ് ചെലവഴിച്ചത്. എന്നാൽ, ടൂർണമെൻറ് കഴിയുേമ്പാഴേക്കും വിവിധ മേഖലകളിൽ നിന്നായി 1700 കോടി ഡോളർ വരുമാനം പ്രതീക്ഷിക്കുന്നതായി അദ്ദേഹം വിശദീകരിച്ചു.
ചെലവിന്റെ കണക്കിൽ മുൻകാല ലോകകപ്പുകൾക്കൊപ്പം തന്നെയാണ് ഖത്തറും മുടക്കിയത്. എന്നാൽ, നിരവധി മേഖലകളിൽ നിർമാണവും അടിസ്ഥാന സൗകര്യവികസനങ്ങളുമായി ലോകകപ്പിന് മുമ്പും ശേഷവും ഗുണഫലങ്ങള്‍ ഖത്തര്‍ കൈവരിക്കും. ഫിഫ ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് വലിയൊരു ശതമാനം ഫുട്ബാള്‍ ആരാധകരും എത്തുമെന്നതിനാല്‍ കാണികളുടെ എണ്ണത്തിൽ പുതിയ റെക്കോഡിലെത്തും.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി നടത്തിയ പഠനം അനുസരിച്ച് 300 മുതൽ 400 കോടിവരെ ടി.വി-ഡിജിറ്റൽ പ്ലാറ്റ്ഫോം കാഴ്ചക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ചരിത്രത്തിലെ റെക്കോഡായിരിക്കും ഇത്. 12,000 മാധ്യമ പ്രതിനിധികള്‍ ഉള്‍പ്പെടെ 10 ലക്ഷത്തിലധികം പേരെയാണ് ഖത്തറിലേക്ക് ലോകകപ്പ് കാണാന്‍ പ്രതീക്ഷിക്കുന്നത് - നാസർ അൽ കാതിർ പറഞ്ഞു.
കളികാണാനെത്തുന്ന ദശലക്ഷം കാണികൾ ലോകകപ്പ് മത്സരങ്ങൾക്കു പുറമെ, മറ്റു അനുബന്ധ പരിപാടികളിലും ഫാൻ ഫെസ്റ്റിവലിലുമായി അവർ പങ്കെടുക്കും. ലോകകപ്പ് മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്കു പുറമെ, അക്രഡിറ്റേഷൻ ഇല്ലാത്ത വലിയൊരു സംഘം മാധ്യമപ്രവർത്തകരും ഖത്തറിലെത്തുമെന്നും നാസിർ അൽ കാതിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.