നാളുകൾ എണ്ണിക്കോ; ആരവമുയരുന്നു
text_fieldsദോഹ: ഖത്തർ ലോകകപ്പിെൻറ ട്രയൽ റൺ എന്ന് വിശേഷിപ്പിക്കെപ്പട്ട ഫിഫ അറബ് കപ്പ് ഫുട്ബാൾ മാമാങ്കത്തിലേക്ക് ഇനി 18 നാളിെൻറ കാത്തിരിപ്പ് മാത്രം. ലോകകപ്പിെൻറ ഒരു വർഷ കാത്തിരിപ്പിനുള്ള കൗണ്ട് ഡൗൺ േക്ലാക്ക് നവംബർ 21ന് തെളിയുന്നതിനു പിന്നാലെ രാജ്യത്തെ ഫുട്ബാൾ ആവേശത്തിലേക്ക് ഔദ്യോഗിക കൊടിയേറ്റമാവും. പിന്നെയുള്ള ഒരാഴ്ച നാടും നഗരവും അറബ് ലോകത്തെ ഫുട്ബാൾ പവർഹൗസുകളുടെ പോരാട്ടത്തിന് നിലമൊരുക്കുകയായി.
1963ൽ തുടങ്ങി, കൃത്യമായ ഇടവേളകളൊന്നുമില്ലാതെ നടന്ന അറബ് ഫുട്ബാൾ പോരാട്ടം ആദ്യമായാണ് ഇത്രയേറെ ഗ്ലാമറിലെത്തുന്നത്. അറബ് രാജ്യങ്ങളുടെ മത്സരം എന്നതിനപ്പുറം ശ്രദ്ധയിലെത്താതിരുന്ന ചാമ്പ്യൻഷിപ് 2012ലാണ് ഏറ്റവും അവസാനമായി നടന്നത്. എന്നാൽ, ഖത്തർ ലോകകപ്പിനായി ഒരുങ്ങുന്ന പശ്ചാത്തലത്തിൽ കളിയുടെ അഴക് മാറുകയാണ്. ഒമ്പതു വർഷത്തെ ഇടവേളക്കു ശേഷം അറബ് കാൽപന്ത് മാമാങ്കത്തിന് നവംബർ 30ന് പന്തുരുളുേമ്പാൾ ഖത്തറിനും പങ്കെടുക്കുന്ന രാജ്യങ്ങൾക്കും ഇതൊരു മിനി വേൾഡുകപ്പ് തന്നെ.
ആരാധകരുടെ ആവേശം മുതൽ, ഖത്തറിെൻറ തയാറെടുപ്പിൽ വരെയുണ്ട് മിനി വേൾഡ്കപ്പ് ടച്ച്. ലോകകപ്പിെൻറ ആറ് വേദികൾ അറബ് കപ്പിെൻറ പോരാട്ടങ്ങൾക്ക് സാക്ഷിയാവും. നിർമാണ പ്രവൃത്തികളും ഒരുക്കങ്ങളും നൂറു ശതമാനവും പൂർത്തിയാക്കിയ ഈ കളിയിടങ്ങൾക്ക് സമ്പൂർണമായ ട്രയൽ റൺ ആണ് അറബ് കപ്പ്.
ടിക്കറ്റ് വിൽപനയിലും ഫാൻ ഐ.ഡിയിലും അക്രഡിറ്റേഷൻ പ്രക്രിയകളുമെല്ലാം ഫിഫ മേൽനോട്ടത്തിലാണ്. ലോകകപ്പ് വേദികളിൽ ലുസൈൽ സ്റ്റേഡിയവും ഖലീഫ സ്റ്റേഡിയവും ഒഴികെ എല്ലാ സ്റ്റേഡിയങ്ങളും അറബ് കപ്പിനും വേദിയാവും. നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ഡിസംബർ 18 വരെയുള്ള പോരാട്ടത്തിൽ മാറ്റുരക്കുന്നത്. മുഹമ്മദ് സലാഹിെൻറ ഈജിപ്ത് മുതൽ, അൽജീരിയ, സൗദി അറേബ്യ, മൊറോക്കോ, യു.എ.ഇ, തുനീഷ്യ, ഇറാഖ് ഉൾപ്പെടെയുള്ള മേഖലയിലെ ഫുട്ബാൾ കരുത്തരുടെ സാന്നിധ്യമാണ് ടൂർണമെൻറിെൻറ അഴക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.