Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമഴക്കായി പ്രാർഥിച്ച്​...

മഴക്കായി പ്രാർഥിച്ച്​ രാജ്യം; അമീറും പ​ങ്കെടുത്തു

text_fields
bookmark_border
മഴക്കായി പ്രാർഥിച്ച്​ രാജ്യം; അമീറും പ​ങ്കെടുത്തു
cancel
camera_alt

വജ്​ബ പാലസ്​ പ്രാർഥനാ മൈതാനിയിൽ നടന്ന മഴക്കുവേണ്ടിയുള്ള ഇസ്​തിസ്​ഖ നമസ്​കാരത്തിൽ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പ​ങ്കെടുക്കുന്നു

ദോഹ: മഴക്കുവേണ്ടിയുള്ള പ്രാർഥനകളിൽ മുഴുകി രാജ്യം. വ്യാഴാഴ്​ച രാവിലെയാണ്​ വിവിധ പള്ളികളിൽ മഴക്കുവേണ്ടിയുള്ള ഇസ്​തിസ്​ഖ നമസ്​കാരം നടന്നത്​. വജ്​ബ പാലസിൻെറ പ്രാർഥനാമൈതാനിയിൽ നടന്ന നമസ്​കാരത്തിൽ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി പ​ങ്കെടുത്തു. അദ്ദേഹത്തിൻെറ സ്വകാര്യ പ്രതിനിധി ശൈഖ്​ ജാസിം ബിൻ ഹമദ്​ ആൽഥാനി, ശൈഖ്​ അബ്​ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ്​ മുഹമ്മദ്​ ബിൻ ഖലീഫ ആൽഥാനി, ശൈഖ്​ ജാസിം ബിൻ ഖലീഫ ആൽഥാനി എന്നിവരും നമസ്​കാരത്തിൽ പ​ങ്കെടുത്തു. ശൂറാ കൗൺസിൽ സ്​പീക്കർ അഹ്​മദ്​ ബിൻ അബ്​ദുല്ല ബിൻ സെയ്​ദ്​ ആൽമഹ്​മൂദ്​, മന്ത്രിമാർ, ശൈഖുമാർ, മറ്റ്​ പ്രമുഖർ എന്നിവരും പ​ങ്കെടുത്തു.

നമസ്​കാരത്തിനു​ ശേഷം നടന്ന പ്രഭാഷണത്തിൽ ദൈവത്തോട്​ പശ്ചാത്തപിച്ച്​ മടങ്ങാനും തെറ്റുകൾ പൊറുത്തുതരാൻ പ്രാർഥിക്കണമെന്നും സുപ്രീംകോടതി ജഡ്​ജിയും സു​പ്രീം ജുഡീഷ്യൽ കൗൺസിൽ അംഗവുമായ ഡോ. തഖിൽ ബിൻ സയർ അൽ ശമ്മാരി ജനങ്ങളോട്​ ആവശ്യപ്പെട്ടു. അർഹതപ്പെട്ടവരുടെ അവകാശമായ സകാത്ത്​ നൽകി എല്ലാവരും തങ്ങളുടെ സ്വത്ത്​ ശുദ്ധീകരിക്കണമെന്നും അത്​ മഴ കിട്ടാനുള്ള കാരണമാണെന്നും അദ്ദേഹം ആഹ്വാനം ചെയ്​തു.വ്യാഴാഴ്​ച രാവിലെ ആറിന്​ രാജ്യത്തെ 78 പള്ളികളിലാണ്​ ഇസ്​തിസ്​ഖ നമസ്​കാരം നടന്നത്​.

ഈ പള്ളികളുടെ വിവരങ്ങൾ നേരത്തേ ഇസ്​ലാമിക മതകാര്യ മന്ത്രാലയം ഔഖാഫ്​ പുറത്തുവിട്ടിരുന്നു. ഒക്​ടോബർ 16 മുതൽ രാജ്യത്ത്​ 'അൽ വസ്​മി' കാലം തുടങ്ങിയിട്ടുണ്ട്​. നാട്ടിലെ ഞാറ്റുവേലക്കാലത്തിന്​ സമാനമായ ഇത്​ മഴയുടേതാണ്​. ആകെ 52 ദിവസങ്ങളാണ്​ അൽവസ്​മി നീണ്ടുനിൽക്കുക. ഈ ദിവസങ്ങളിൽ​ ലഭിക്കുന്ന മഴ സസ്യങ്ങൾക്ക്​ കൂടുതൽ വളരാൻ ഊർജമേകുന്നു. അറബി നോവലുകളിലും സാഹിത്യങ്ങളിലുമുള്ള പൊതുപ്രയോഗമാണ്​ 'അൽ വസ്​മി'. വസന്തകാലത്തിന്​ തുടക്കമിട്ട്​ പെയ്യുന്ന മഴക്കാണ്​ അൽ വസ്​മി എന്നുപറയുക.

നാളെ മുതൽ മഴക്ക് സാധ്യത

ദോഹ: ശനിയാഴ്ച മുതൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കാനിടയുണ്ടെന്നും ഖത്തർ കാലാവസ്​ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ ശക്തമായ ഇടിയോട് കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ട്​. രാജ്യത്ത് അന്തരീക്ഷത്തിൽ മഴമേഘങ്ങളുടെ സാന്നിധ്യമുണ്ട്​. പ്രഭാതത്തിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്​. ശക്തമായ കാറ്റടിക്കുമെന്നതിനാൽ അന്തരീക്ഷത്തിൽ പൊടിപടലമുയരാം. ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

ഇന്നും നാളെയും കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസുമായിരിക്കും. വെള്ളിയാഴ്ച തെക്ക് കിഴക്കൻ ദിശയിൽ 5 മുതൽ 15 നോട്ടിക്കൽ മൈൽ വേഗത്തിൽ വരെ കാറ്റടിക്കാനിടയുണ്ട്​. ശനിയാഴ്ച കിഴക്കൻ ദിശയിലേക്ക് 15 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ടെന്നും വകുപ്പ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainameerpray
Next Story