Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്: 110 പുതിയ...

കോവിഡ്: 110 പുതിയ രോഗികൾ; വിദേശയാത്രികരിൽ ആരുമില്ല

text_fields
bookmark_border
കോവിഡ്: 110 പുതിയ രോഗികൾ; വിദേശയാത്രികരിൽ ആരുമില്ല
cancel

ദോഹ: ഖത്തറിൽ തിങ്കളാഴ്ച 110 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ വിദേശ യാത്രക്കാർ ആരും പട്ടികയിൽ ഇല്ല.

110 രോഗികളും സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുനൽകുകയും താമസക്കാർക്ക് ക്വാറന്‍റീൻ ഒഴിവാക്കുകയും കൂടി ചെയ്തതോടെയാണ് പട്ടികയിൽനിന്നും ഈ വിഭാഗം പൂർണമായും ഒഴിവായത്. നേരത്തെ വിദേശത്തുനിന്ന് മടങ്ങിയെത്തിയ രോഗം ബാധിച്ചവരുടെ എണ്ണം പ്രത്യേകമായി നൽകിയിരുന്നു. തിങ്കളാഴ്ച ഒരു കോവിഡ് മരണം സ്ഥിരീകരിച്ചു.

77കാരനാണ് മരിച്ചത്. ഇതുവരെ 677 മരണമാണ് റിപ്പോർട്ട് ചെയ്തത്. 173 പേർ തിങ്കളാഴ്ച രോഗമുക്തി നേടി. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 1191 ആയി കുറഞ്ഞു. 22,949 പേർ കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയരായി. 26 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഐ.സി.യുകളിൽ നാലുപേരും ചികിത്സയിലുണ്ട്. പുതുതായി ആരെയും പ്രവേശിപ്പിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid
News Summary - Covid: 110 new patients; None of the foreign travelers
Next Story