Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: 124 രോഗികൾ;...

കോവിഡ്​: 124 രോഗികൾ; 112 രോഗമുക്​തർ

text_fields
bookmark_border
kappa variant
cancel
camera_alt

representative image

ദോഹ: ഖത്തറിൽ ശനിയാഴ്​ച 124 പേർക്ക്​ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 76 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. 48 പേർ വിദേശത്ത്​ നിന്നെത്തിയവരാണ്​. 112 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗ മുക്​തിനേടി. പുതിയ കോവിഡ്​ മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 599 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. നിലവിൽ 1633 കോവിഡ്​ രോഗികളാണുള്ളത്​. ഇന്നലെ 15,995 പേർ കോവിഡ്​ പരിശോധനക്ക്​ വിധേയരായി. ആകെ 2295397 പേർക്ക്​ പരിശോധന നടത്തി. 222839 പേരാണ്​ രോഗമുക്​തി നേടിയത്​.

നിലവിൽ 64 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ ആറുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്​. തീവ്രപരിചരണവിഭാഗത്തിൽ 30 പേരുമുണ്ട്​.​ശനിയാഴ്​ച 5730 ഡോസ്​ വാക്​സിൻ പുതുതായി നൽകി. ഇതുവരെ 36.42 ലക്ഷം ഡോസ്​ വാക്​സിനാണ്​ രാജ്യത്ത്​ ആകെ കുത്തിവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar covidCovid gulf
News Summary - Kovid: 124 patients; 112 disease-free
Next Story