കോവിഡ്: പുതിയ രോഗികൾ 126, രോഗമുക്തർ 137
text_fieldsദോഹ: ഖത്തറിൽ ഞായറാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 126 പേർക്ക്. 137 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 63 പേർക്കും സമൂഹവ്യാപനത്തിലൂടെയാണ്. 63 പേർ വിദേശത്തുനിന്നും എത്തിയവരാണ്. ഇന്നലെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നിലവിലുള്ള ആകെ രോഗികൾ 1622. ഇന്നലെ 17,492 പേരെയാണ് പരിശോധിച്ചത്. ആകെ 22,99,833 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,25,198 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 2,22,976 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 69 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ എട്ടു പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 28 പേർ ചികിത്സയിലുണ്ട്. ഞായറാഴ്ച 20,169 പേർക്കുകൂടി വാക്സിൻ നൽകി. ഇതുവരെ നൽകിയ ആകെ ഡോസ് വാക്സിെൻറ എണ്ണം 36.62 ലക്ഷം ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.