കോവിഡ്: പുതിയ രോഗികൾ 150
text_fieldsദോഹ: ഖത്തറിൽ ശനിയാഴ്ച 150 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 123 പേർ രോഗമുക്തി നേടി. പുതുതായി രോഗബാധയുണ്ടായവരിൽ 125 പേർക്ക് സമൂഹവ്യാപനത്തിലൂടെയാണ്. 25 പേർ വിദേശങ്ങളിൽനിന്നെത്തിയവരുമാണ്. 1891 രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. പുതിയ കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 611 പേരാണ് ഇതുവരെ മരണപ്പെട്ടത്. ശനിയാഴ്ച 18,701 പേർ കോവിഡ് പരിശോധനക്ക് വിധേയരായി.
ആകെ 29,40,975 പേർക്ക് പരിശോധന നടത്തി. നിലവിൽ 85 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഏഴുപേർ ശനിയാഴ്ച പ്രവേശിക്കപ്പെട്ടതാണ്. തീവ്രപരിചരണവിഭാഗത്തിൽ 15 പേരുമുണ്ട്. ശനിയാഴ്ച 3328 ഡോസ് വാക്സിൻ പുതുതായി നൽകി. ഇതുവരെ 49.11 ലക്ഷം ഡോസ് വാക്സിനാണ് രാജ്യത്ത് ആകെ കുത്തിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.