കോവിഡ്: പുതിയ രോഗികൾ 183, രണ്ടുമരണം
text_fieldsദോഹ: രാജ്യത്ത് കോവിഡ്–19 രോഗികൾ കുറഞ്ഞുവരുന്നു. ഇന്നലെ 183 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 105 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. 78 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 248 പേർക്ക് ഇന്നലെ രോഗമുക്തിയുണ്ടായി.
ഇന്നലെ രണ്ടുപേർ മരിച്ചു. 65, 73 വയസ്സുകാരാണ് മരിച്ചത്. ആകെ മരണം 565 ആണ്. നിലവിലുള്ള ആകെ രോഗികൾ 3073 ആണ്. ഇന്നലെ 16,819 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 20,40,984 പേരെ പരിശോധിച്ചപ്പോൾ 2,18,263പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്.
മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 2,14,625 പേർക്കാണ് രോഗമുക്തിയുണ്ടായത്. 190 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 12 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 118 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ രണ്ടുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. ഇതുവരെ ആകെ 2643573 ഡോസ് വാക്സിനാണ് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.