Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: രോഗമുക്തർ...

കോവിഡ്​: രോഗമുക്തർ 186, രോഗികൾ 174

text_fields
bookmark_border
കോവിഡ്​: രോഗമുക്തർ 186, രോഗികൾ 174
cancel

ദോഹ: രാജ്യത്ത്​ ഇന്നലെ 174 പേർക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതിൽ 35 പേർ വിദേശത്തുനിന്ന്​ മടങ്ങിയെത്തിയവരാണ്​. 186 പേർക്ക്​ രോഗമുക്തിയുണ്ടായി. നിലവിലുള്ള രോഗികൾ 2727 ആണ്​. ഇന്നലെ 8106 പേരെയാണ്​ പരിശോധിച്ചത്​. ആകെ 10,75,890 പേരിൽ പരിശോധന നടത്തിയപ്പോൾ 1,37,062 പേർക്കാണ്​ വൈറസ് ​ബാധ സ്ഥിരീകരിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​. 235 ആണ്​ ആകെ മരണം. ഇന്നലെ ആരും മരിച്ചിട്ടില്ല. ആകെ 1,34,100 പേരാണ്​ രോഗമുക്തി നേടിയത്​. ആകെ 281 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 19 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്​. 35 പേരാണ്​ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്​.

മാസ്​ക്​: 90 പേർക്കെതിരെകൂടി നടപടി

ദോഹ: പുറത്തിറങ്ങു​േമ്പാൾ മാസ്​ക്​ ധരിക്കാതിരുന്ന 90 പേർക്കെതിരെ കൂടി ശനിയാഴ്​ച പൊലീസ്​ നടപടിയെടുത്തു. ഇതോടെ ഇത്തരത്തിൽ ഇതുവരെ 1297 പേർക്കെതിരെയാണ്​ നടപടിയുണ്ടായിരിക്കുന്നത്​. കാറിൽ അനുവദിക്കപ്പെട്ടതിലും കൂടുതൽ പേർ യാത്ര ചെയ്​തതിന്​ അഞ്ചുപേർക്കെതിരെയും നടപടിയുണ്ടായി. കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത്​ പുറത്തിറങ്ങു​േമ്പാൾ മാസ്​ക്​ ധരിക്കൽ നിർബന്ധമാണ്​. നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ്​ അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നുവർഷം വരെ തടവോ ആണ്​ ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക്​ 500 റിയാലും അതിന്​ മുകളിലുമാണ്​ മിക്കയിടത്തും പിഴ ചുമത്തുന്നത്​. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിൻെറ പരിധിയിൽ വരുന്ന കുറ്റമാണിത്​. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലുപേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല.

മാസ്​ക്​ ധരിക്കൽ സാമൂഹിക ഉത്തരവാദിത്തമാണെന്ന്​ ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തുന്നുണ്ട്​​. മാസ്​ക്​ ധരിക്കു​േമ്പാൾ നിങ്ങൾ മാത്രമല്ല, സമൂഹത്തിലെ മറ്റുള്ളവരും കോവിഡ്​ ഭീഷണിയിൽനിന്ന്​ മുക്​തമാകും. പുറത്തിറങ്ങു​േമ്പാൾ മാസ്ക്​​ ധരിക്കുക സമൂഹത്തിൻെറ സുരക്ഷക്ക്​ വേണ്ടിയാണ്​. ഹോം ക്വാറൻറീൻ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെയും നടപടിയെടുക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid qatargulf covid
Next Story