Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2020 5:18 AM GMT Updated On
date_range 27 Sep 2020 5:18 AM GMTകോവിഡ്: രോഗികൾ 200, രോഗമുക്തർ 226
text_fieldsbookmark_border
ദോഹ: ഇന്ന് ഖത്തറിൽ 200 പേർക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. 226 പേർക്കാണ് രോഗമുക്തി. രണ്ടുമരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 214 ആയി. നിലവിലുള്ള ആകെ രോഗികൾ 2898 ആണ്. ശനിയാഴ്ച 4261 പേരെയാണ് പരിശോധിച്ചത്.
ഇതുവരെ 7,55,365 പേരെ പരിശോധിച്ചപ്പോൾ 1,24,850 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്. ആകെ രോഗം ഭേദമായവർ 1,21,738 ആണ്. നിലവിൽ 437 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 38 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. 58 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. ഇതിൽ മൂന്നുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story