Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: 213 പുതിയ...

കോവിഡ്​: 213 പുതിയ രോഗികൾ: 22 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവർ

text_fields
bookmark_border
കോവിഡ്​: 213 പുതിയ രോഗികൾ: 22 പേർ വിദേശത്തുനിന്ന്​ തിരിച്ചെത്തിയവർ
cancel

ദോഹ: ഖത്തറിൽ വ്യാഴാഴ്​ച 213 പേർക്കുകൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതിൽ 22 പേർ വിദേശത്ത്​ നിന്ന്​ ഖത്തറിൽ തിരിച്ചെത്തിയവരാണ്​. ഇന്നലെ 219 പേർ രോഗമുക്​തരായി. നിലവിലുള്ള ആകെ രോഗികൾ 2849 ആണ്​. ഇന്നലെ 4994 പേർക്കാണ്​ പരിശോധന നടത്തിയത്​. ആകെ 815021 പേരെ പരിശോധിച്ചപ്പോൾ 127394 പേർക്കാണ്​ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​. ആ​െക 124327 പേരാണ്​ രോഗമുക്​തി നേടിയിരിക്കുന്നത്​. ഇന്നലെ ആരും മരണ​െപ്പട്ടിട്ടില്ല. ആകെ 218 പേരാണ്​ മരിച്ചത്​.

361 പേരാണ്​ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്​. ഇതിൽ 39 പേരെ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്​. 56 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഇതിൽ അഞ്ചുപേരെ 24 മണിക്കൂറിനി​െട പ്രവേശിപ്പിച്ചതാണ്​.രാജ്യത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ നാലാംഘട്ടം പുരോഗമിക്കുകയാണ്​. ഇതോടെ പലരും പ്രതിരോധ നടപടികൾ പാലിക്കുന്നതിൽ വീഴ്​ച വരുത്തുന്നുണ്ട്​. ഇതിനാൽ കോവിഡ്​ബാധ പലർക്കും ഉണ്ടാവുന്നുണ്ടെന്ന്​ ആരോഗ്യ മന്ത്രാലയം അധികൃതർ പറയുന്നു. ഈ വർഷം മേയ്​ മധ്യത്തോടെ തുടങ്ങി ജൂൺ അവസാനം വരെ രാജ്യത്തുണ്ടായ കോവിഡ്-19 രോഗവ്യാപന തോത് വളരെ വലുതായിരുന്നു. അത്തരത്തിൽ ഇനി പ്രതീക്ഷിക്കുന്നില്ല. രോഗികളുടെ എണ്ണത്തിലുള്ള ഉയർച്ച താഴ്ചകളോടെ ഈ വർഷം അവസാനം വരെ രോഗവ്യാപനം നിലനിൽക്കും. എന്നാൽ, നേരത്തെയുള്ളതിനേക്കാൾ തീവ്രത കുറവായിരിക്കുമെന്നും അധികൃതർ പറയുന്നു.

ഖത്തരികൾക്കിടയിലും പ്രവാസികളായ പ്രഫഷനലുകൾക്കിടയിലും രോഗം വ്യാപിക്കുന്നത് ആശങ്കയുയർത്തുന്നുണ്ട്​​. 20 വയസ്സിന് താഴെയുള്ളവരിലും രോഗം വ്യാപിക്കുന്നുണ്ട്​. കുടുംബത്തിലെ മറ്റുള്ളവർക്ക്, പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്ക് ഇവരിലൂടെ രോഗം പടരാനുള്ള സാധ്യതയുണ്ട്​.

ഫലപ്രദമായ വാക്സിൻ കണ്ടെത്തുന്നതുവരെ സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടത് അനിവാര്യമാണ്. നിലവിലെ സാഹചര്യത്തിൽ മുൻകരുതലുകൾ പാലിക്കാൻ കൂടുതൽ ജാഗ്രത കാണിക്കണമെന്നും ആരോഗ്യവകുപ്പ്​ അധികൃതർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid qatarCovid gulf
Next Story