കോവിഡ്: പുതിയരോഗികൾ499, രോഗമുക്തർ 331
text_fieldsദോഹ: ഖത്തറിൽ വ്യാഴാഴ്ച 499 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 419 പേർ സമ്പർക്കംമൂലം രോഗം ബാധിച്ചവരാണ്. 80 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 331 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 12458 ആണ്. 11119 പേർക്കാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. ആകെ 16,48,555 പേരെ പരിശോധിച്ചപ്പോൾ 1,72,200 പേർ ക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 270 പേരാണ് മരിച്ചത്.
വ്യാഴാഴ്ച മരണമില്ല. ഇതുവരെ ആകെ 1,59,472 പേർക്കാണ് രോഗമുക്തിയുണ്ടായത്. 1005 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 140 പേർ തീവ്രപരിചരണവിഭാഗത്തിലാണ്. രാജ്യത്ത് കോവിഡ് രോഗികൾ കൂടിവരുകയാണ്. ഇതോടെ പ്രതിരോധനടപടികളിൽ വീഴ്ചവരുത്തുന്നവരെ പിടികൂടാൻ പൊലീസ് വ്യാപക പരിശോധന നടത്തുന്നുണ്ട്. കോവിഡ്ചട്ടം ലംഘിച്ച 433 പേർക്കെതിരെ ഇന്നലെ നടപടിയുണ്ടായി. മാസ്ക്ധരിക്കാത്തതിനാണ് 419 പേർക്കെതിരെ നടപടിയുണ്ടായത്. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് 12 പേർക്കെതിരെയും നടപടിയുണ്ടായി.
മൊൈബലിൽ ഇഹ്തിറാസ് ആപ് ഇല്ലാത്തതിന് രണ്ടുപേർക്കെതിരെയും വ്യാഴാഴ്ച നടപടിയുണ്ടായിട്ടുണ്ട്. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും പൊലീസ് നടപടിയെടുക്കുന്നുണ്ട്. മൊൈബലിൽ ഇഹ്തിറാസ് ആപ് ഇല്ലെങ്കിലും നടപടി വരും. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലുപേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല.
ഇത് ലംഘിച്ചാൽ ചുരുങ്ങിയത് 1000 റിയാൽ ആണ് പിഴ. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികൾ. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. എന്നാൽ പലരും ഇതിൽ വീഴ്ച വരുത്തുന്നുണ്ട്. ഇതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽവരെ പിഴയോ അല്ലെങ്കിൽ മൂന്നുവർഷംവരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.