ഇന്ത്യക്ക് കോവിഡ് സഹായം: ഐ.സി.ബി.എഫ് പദ്ധതിയിൽ ലുലുവും
text_fieldsദോഹ: കോവിഡ് പ്രയാസത്തിൽ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കായി ഓക്സിജൻ സിലിണ്ടറുകളും അടിയന്തര മെഡിക്കൽ വസ്തുക്കളും എത്തിക്കാൻ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) നടത്തുന്ന പദ്ധതിയുമായി കൈകോർത്ത് ലുലു ഹൈപ്പർമാർക്കറ്റ്. സമൂഹത്തിനായി വിവിധ സഹായപ്രവർത്തനങ്ങൾ നടത്തുന്നതിൽ ലുലു എന്നും മുന്നിലുണ്ട്.
തങ്ങളുടെ സി.എസ്.ആർ നയത്തിെൻറ ഭാഗമായി കോവിഡിൽ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്ന വിവിധ പ്രവർത്തനങ്ങളിലും ലുലു പങ്കാളികളാണ്. കേരള മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിേലക്ക് ഈയടുത്ത് ലുലു ഹൈപ്പർമാർക്കറ്റ് സംഭാവന നൽകിയിരുന്നു.
ഇന്ത്യയിലേക്ക് കോവിഡ് സഹായങ്ങൾ എത്തിക്കാനുള്ള ഐ.സി.ബി.എഫിെൻറ പ്രവർത്തനങ്ങളെ ലുലു ഗ്രൂപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് അഭിനന്ദിച്ചു. ഖത്തറിെൻറ വിവിധ ഭാഗങ്ങളിലായി 14 സ്റ്റോറുകളാണ് ലുലുവിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.