കോവിഡ്: ഉണർന്നിരുന്ന് നാഷനൽ കമാൻഡ് സെൻറർ ആരോഗ്യ മന്ത്രി കേന്ദ്രം സന്ദർശിച്ചു
text_fieldsദോഹ: കോവിഡ് പ്രതിരോധരംഗത്ത് നാഷനൽ ഹെൽത്ത് ഇൻസിഡൻറ് കമാൻഡ് സെൻറർ നിർവഹിക്കുന്നത് മികച്ച പ്രവർത്തനങ്ങൾ. ഹമദ് മെഡിക്കൽ കോർപറേഷെൻറ ആംബുലൻസ് സർവിസ് ആസ്ഥാനത്താണ് നാഷനൽ ഹെൽത്ത് ഇൻസിഡൻറ് കമാൻഡ് സെൻററുള്ളത്. കഴിഞ്ഞ ദിവസം പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി സെൻറർ സന്ദർശിച്ചു.
ഹമദ് മെഡിക്കൽ കോർപറേഷനിൽ നിന്നും ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷനിൽ നിന്നുമുള്ള വിദഗ്ധ സംഘവുമായി കൂടിക്കാഴ്ച നടത്തിയ ആരോഗ്യമന്ത്രി, 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ വിലയിരുത്തി. കോവിഡ്-19 സാഹചര്യത്തിൽ പൊതുജനാരോഗ്യ മന്ത്രാലയവുമായും ആരോഗ്യ മേഖലയിലെ മറ്റു സ്ഥാപനങ്ങളുമായും ചേർന്നാണ് എൻ.എച്ച്.ഐ.സി.സിയുടെ പ്രവർത്തനം. കോവിഡ്-19 ബെഡ് മാനേജ്മെൻറ്, ഹോസ്പിറ്റൽ കപ്പാസിറ്റി സ്ട്രാറ്റജി എന്നിവയുടെ മേൽനോട്ടം ഈ കേന്ദ്രത്തിനാണ്. മുഴുവൻ കോവിഡ് രോഗികൾക്കും ആവശ്യമായ ഉന്നത ചികിത്സ ലഭ്യമാക്കുന്നതിന് ആരോഗ്യ സംവിധാനങ്ങളുടെ ക്ഷമതയും ശേഷിയും ഈ കേന്ദ്രം ഉറപ്പുവരുത്തുന്നു. രാജ്യത്ത് കോവിഡ്-19 കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളിൽ ഇൻറലിജൻസ് ഹബ്ബായാണ് നാഷനൽ ഹെൽത്ത് ഇൻസിഡൻറ് കമാൻഡ് സെൻറർ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ മന്ത്രി ഡോ. അൽ കുവാരി പറഞ്ഞു.
കോവിഡ്-19 വീണ്ടും വെല്ലുവിളികളുയർത്തുകയാണ്. ആരോഗ്യ പ്രവർത്തകർ കർമനിരതരായി പ്രവർത്തന രംഗത്തുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്വയം സമർപ്പിതരായി, കഠിന പ്രയത്നം ചെയ്ത് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാർക്കും നന്ദി അറിയിക്കുകയാണെന്നും അവരിൽ അഭിമാനിക്കുന്നതായും ഏത് അടിയന്തര സാഹചര്യവും നേരിടാൻ ആരോഗ്യ മേഖല സജ്ജമാണെന്നതിെൻറ തെളിവാണ് പ്രവർത്തനങ്ങൾ സാക്ഷ്യപ്പെടുത്തുന്നതെന്നും അവർ വ്യക്തമാക്കി. രാജ്യത്ത് കോവിഡിെൻറ തുടക്കത്തിൽ തന്നെ മികച്ച പ്രവർത്തനമാണ് കമാൻഡ് സെൻറർ കാഴ്ചവെച്ചത്.
കോവിഡ്-19 വ്യാപനം രേഖപ്പെടുത്തിയതുമുതൽ ഖത്തറിലെ ജനങ്ങളെ മഹാമാരിയിൽനിന്നും സംരക്ഷിക്കുന്നതിൽ നാഷനൽ കമാൻഡ് സെൻറർ മഹത്തായ പ്രവർത്തനങ്ങളാണ് നടത്തിയത്. ദേശീയ ദുരന്ത നിവാരണ ഉന്നതാധികാര സമിതി, ദേശീയ കോവിഡ്-19 സമിതി, മറ്റു മന്ത്രാലയങ്ങൾ, ഉപസമിതികൾ എന്നിവയുമായി ബന്ധെപ്പട്ടും കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനങ്ങളെയെല്ലാം ഏകോപിപ്പിക്കുന്നതിലും കേന്ദ്രം വലിയ പിന്തുണയാണ് നൽകുന്നത്. രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിൽ നിന്നും കോവിഡ് വിവരങ്ങൾ ശേഖരിക്കുന്ന കേന്ദ്രം, തങ്ങളുടെ റഫറൻസ് സെൻററായും ഇൻഫർമേഷൻ ഹബ്ബായും പ്രവർത്തിക്കുകയാണ്.
നാഷനൽ കമാൻഡ് സെൻററിെൻറ നേതൃത്വം വഹിക്കുന്നത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയാണ്. മഹാമാരിക്കാലത്ത് സമൂഹത്തിെൻറ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മുഴുവൻ സർക്കാർ ഏജൻസികളുമായും ചേർന്ന് ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതിയുടെ മേൽനോട്ടത്തിൽ നാഷനൽ കമാൻഡ് സെൻറർ 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.