കോവിഡ് ജാഗ്രത: ആശുപത്രികളിൽ സന്ദർശക നിയന്ത്രണം
text_fieldsദോഹ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. വരും ദിവസങ്ങളിൽ രാജ്യത്തെ കോവിഡ് കേസുകളിൽ വർധനവുണ്ടായേക്കാമെന്ന കണക്കകൂട്ടലിൽ ഹമദിനു കീഴിലെ കോവിഡ് ആശുപത്രികളിൽ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതൽ സന്ദർശക നിയന്ത്രണം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. മൂന്ന് കോവിഡ് ആശുപത്രികളിലേക്ക് സന്ദർശകർക്കുള്ള പ്രവേശനം പൂർണമായും വിലക്കി.
കോവിഡ് രോഗികളെ ചികിത്സിക്കുന്ന കമ്യൂണിക്കബ്ൾ ഡിസീസ് സെന്റർ, ഹസം മിബൈരിക് ജനറൽ ആശുപത്രിക്കു കീഴിലെ ഫീൽഡ് ആശുപത്രി, ക്യൂബൻ ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശകരുടെ പ്രവേശനം പൂർണമായും വിലക്കി. അതേസമയം, കോവിഡ് ഇതര ആശുപത്രികളിലെ സന്ദർശകരുടെ പ്രവേശനത്തിന് നിയന്ത്രണവും പ്രഖ്യാപിച്ചു. ഇതുപ്രകാരം വൈകുന്നേരം മൂന്നു മണിമുതൽ രാത്രി എട്ടുവരെ മാത്രമേ സന്ദർശകരുടെ പ്രവേശനം അനുവദിക്കൂ. ഇഹ്തിറാസ് ആപ്ലിക്കേഷനിൽ ഗ്രീൻ സ്റ്റാറ്റസ്, മാസ്ക് അണിയുക, പ്രവേശിക്കുന്നതിന് മുമ്പ് ശരീരോഷ്മാവ് പരിശോധനക്ക് വിധേയമാക്കുക എന്നീ നിർദേശങ്ങളും നൽകി. കോവിഡ് ഇതര ആശുപത്രിയിൽ ഒരേസമയം ഒരു സന്ദർശകന് മാത്രമായിരിക്കും പ്രവേശനം. പരമാവധി 15 മിനിറ്റ് ആശുപത്രിക്കുള്ളിൽ ചെലവഴിക്കാം. സന്ദർശക സമയത്ത് മൂന്ന് പേർക്കായിരിക്കും അനുമതി. മറ്റുള്ളവരെ അനുഗമിക്കാൻ പാടില്ല. 15ന് താഴെ പ്രായമുള്ള കുട്ടികൾക്ക് ആശുപത്രിയിലേക്ക് പ്രവേശനാനുമതിയുണ്ടാവില്ല. ഭക്ഷ്യ വസ്തുക്കൾ, പാനീയങ്ങൾ, േചാക്ലറ്റ്, പൂക്കൾ എന്നിവ കൊണ്ടുപോകാനും അനുവാദമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.