ഒരേ കുടുംബാംഗങ്ങൾക്കിടയിൽ കോവിഡ് പകരുന്നത് തുടരുന്നു
text_fieldsദോഹ: രാജ്യത്ത് ഒരേ കുടുംബാംഗങ്ങൾക്കിടയിൽ കോവിഡ്-19 കേസുകൾ വർധിച്ചുവരുന്ന സാഹചര്യം തുടരുകയാണെന്ന് കോവിഡ്-19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ് അധ്യക്ഷൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ.
പ്രതിദിനം സ്ഥിരീകരിക്കപ്പെടുന്ന മുഴുവൻ കേസുകളിലും പൊതുജനാരോഗ്യ മന്ത്രാലയം എപിഡെമിയോളജിക്കൽ ഇൻവെസ്റ്റിഗേഷനും കോൺടാക്ട് േട്രസിങ്ങും സ്ഥിരീകരിക്കപ്പെടുന്ന കേസുകളിലധികവും ഒരേ കുടുംബത്തിൽ നിന്നുള്ളവർക്കാണ്. രോഗബാധയുള്ള ഒരംഗം കുടുംബ സന്ദർശനങ്ങളിലോ കുടുംബ സംഗമങ്ങളിലോ പങ്കെടുക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്നും ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ വ്യക്തമാക്കി.
കുടുംബത്തിലെ എല്ലാവർക്കും രോഗം പകരുന്നത് നേരത്തെ രോഗം ബാധിച്ച ഒരു അംഗത്തിൽ നിന്നാണ്. കുടുംബ സന്ദർശനങ്ങളിലൂടെയാണിത് സംഭവിക്കുന്നത്.നിലവിലെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നതിെൻറയും മാസ്ക് ധരിക്കുന്നതിെൻറയും പ്രാധാന്യത്തെയാണ് ഇത് വ്യക്തമാക്കുന്നത്. ഇത് വൈറസിെൻറ വ്യാപനത്തെ തടയുന്നതിൽ പ്രധാന പങ്കുവഹിക്കും. എന്നാൽ, കുടുംബ സന്ദർശനങ്ങളിൽ അധിക പേരും സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുകയാണ്. വലിയ അപകടമാണ് ഇത് വരുത്തിവെക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
നിലവിൽ കോവിഡ് കേസുകൾ പ്രതിദിനം 200നും 250നും ഇടയിലേക്കെത്തിയിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം പ്രതിദിനം 30നും 50നും ഇടയിലാണുള്ളത്. ദിവസേന തീവ്ര പരിചരണ ചികിത്സ ആവശ്യമുള്ള രോഗികളുടെ എണ്ണം രണ്ടുമുതൽ അഞ്ചുവരെയായി കുറഞ്ഞിട്ടുണ്ട്.
പൊതുവിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. എന്നാൽ, സ്വദേശികൾക്കിടയിലും പ്രവാസികളായ പ്രഫഷനലുകൾക്കിടയിലും രോഗം പടരുന്നത് ആശങ്കയുയർത്തുന്നു.രോഗവ്യാപനത്തിെൻറ ഉയർന്ന ഘട്ടത്തിൽ യുവ തൊഴിലാളികൾക്കിടയിലായിരുന്നു രോഗം കണ്ടെത്തിയിരുന്നത്. അവരിലധികവും രോഗമുക്തി നേടിക്കഴിഞ്ഞു. വളരെ കുറച്ചുപേർക്ക് മാത്രമേ ആശുപത്രിയിൽ അഭയം തേടേണ്ടി വന്നുള്ളൂ.
രാജ്യത്ത് വീണ്ടും രോഗവ്യാപനം സംഭവിക്കുകയാണെങ്കിൽ നേരത്തെ നടപ്പാക്കിയ നിയന്ത്രണങ്ങൾ വീണ്ടും സ്ഥാപിക്കേണ്ടിവരും. ഈ വർഷം അവസാനത്തോടെയോ അടുത്ത വർഷം ആദ്യ മാസങ്ങളിലോ കോവിഡ്-19 പ്രതിരോധ വാക്സിനുകൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകാടിസ്ഥാനത്തിൽ ഏഴ് വാക്സിനുകൾ പരീക്ഷണത്തിെൻറ മൂന്നാം ഘട്ടത്തിലാണുള്ളത്. ശരീരത്തിെൻറ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാക്സിനുകൾക്ക് സാധിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഒക്ടോബറിനും ഡിസംബറിനും മധ്യത്തോടെ ഇതിെൻറ അന്തിമ ഫലം പുറത്തുവരുമെന്നും ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.