ഖത്തറിൽ വെള്ളിയാഴ്ച മുതൽ ഹോട്ടലുകളിൽ ഡെലിവറി മാത്രം, ബാർബർ ഷോപ്പുകൾ പൂട്ടും
text_fieldsദോഹ: രാജ്യത്ത് കോവിഡ് രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ വീഡേിയോകോൺഫറൻസിലൂടെ നടന്ന വാരാന്തയോഗത്തിലാണ് പുതിയ തീരുമാനങ്ങളെടുത്തിരിക്കുന്നത്.
റെസ്റ്റോറൻറുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. പകരം പാഴ്സലും ഡെലിവറിയും മാത്രം.ഓഫിസുകളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ. ബാക്കിയുള്ളവർ വീടുകളിലിരുന്നു ജോലി ചെയ്യണം. പൊതുപാർക്കുകളിലും കോർണിഷുകളിലും ആളുകൾ കൂടിനിൽക്കരുത്. വാക്സിനെടുത്തവർ ആണെങ്കിൽ അഞ്ചുപേർക്ക് പുറത്തുള്ള സ്ഥലങ്ങളിൽ ഒരുമിച്ചുനിൽക്കാം. എല്ലാസിനിമ തിയേറ്ററുകളും അടക്കും. ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പുകളും അടക്കും. പള്ളികൾ നിലവിലുള്ളതുപോലെ എല്ലാനമസ്കാരത്തിനും ജുമുഅക്കും തുറക്കും. പള്ളികളിൽ 12വയസിൽ താഴെയുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. എന്നാൽ പള്ളികളിൽ
റമദാനിൽ തറാവീഹ് നമസ്കാരം ഉണ്ടാവില്ല. എല്ലാവരും വീടുകളിൽ നിന്ന് തറാവീഹ് നമസ്കരിക്കണമെന്നാണ് നിർദേശം.മെട്രോയും പൊതുബസുകളും വെള്ളിയും ശനിയും ഉണ്ടാവില്ല. ബാക്കിയുള്ള ദിവസങ്ങളിൽ 20 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂ. ചില റൂട്ടുകളിൽ കർവ ബസുകൾ സർവീസ് നിർത്തും. മ്യൂസിയങ്ങൾ, ലൈബ്രറികൾ, നഴ്സറികൾ എന്നിവ അടക്കും.നേരത്തേ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ അതുപോലെ തുടരുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.