കോവിഡ്: ആശ്വാസതീരത്തേക്ക് രാജ്യം
text_fieldsദോഹ: കോവിഡിെൻറ രണ്ടാം തരംഗത്തിൽനിന്ന് ഖത്തർ പതിയെ മുക്തമാകുന്നു. ദിനേനയുള്ള പുതിയ രോഗികളുടെ എണ്ണം കുറഞ്ഞുവരുകയാണ്. അതേസമയം, രോഗമുക്തരുെട എണ്ണം കൂടുകയുമാണ്. ഇന്നെല 260 പേർക്കുകൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. 557 പേർക്ക് രോഗമുക്തിയുമുണ്ടായി. 169 പേർക്ക് സമ്പർക്കംമൂലമാണ് രോഗമുണ്ടായത്. 91 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർകൂടി ശനിയാഴ്ച മരിച്ചിട്ടുണ്ട്. 37, 61 വയസ്സുകാരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ, ആകെ മരണം 526 ആയി. നിലവിൽ രാജ്യത്ത് 6094 കോവിഡ് രോഗികളാണുള്ളത്.
ഇന്നലെ 11,365 പേരെയാണ് പരിശോധിച്ചത്. ആകെ 19,67,354 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,12,927 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 206307പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 378 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 14 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണവിഭാഗത്തിൽ 208 പേരുമുണ്ട്. ഇതിൽ നാലുപേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
രണ്ടാം തരംഗത്തിെൻറ ആദ്യഘട്ടത്തിൽ ആയിരത്തിനടുത്തായിരുന്നു ദിനേനയുള്ള കോവിഡ് രോഗികൾ. രോഗമുക്തരുടെ എണ്ണം കുറവുമായിരുന്നു. എന്നാൽ, പിന്നീട് പുതിയ രോഗികൾ കുറയുകയും രോഗമുക്തർ കൂടിവരുകയുമായിരുന്നു.
രണ്ടാംതരംഗത്തിൽ കോവിഡ്-19െൻറ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങൾ ഒരുപോലെ രാജ്യത്ത് പടർന്നത് ഏറെ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. ദിനേന നിരവധി രോഗികളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടിയും വന്നിരുന്നു. യാത്രക്കാർക്ക് കർശന ക്വാറൻറീൻ വ്യവസ്ഥകൾ നടപ്പാക്കിയെങ്കിലും കോവിഡിെൻറ ബ്രിട്ടീഷ് വകഭേദത്തിന് പുറമെ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള വകഭേദം രാജ്യത്ത് പരക്കുകയായിരുന്നു.
രോഗബാധയുണ്ടാകുന്നവരുടെയും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണം ദിനേന കൂടിവരുന്ന സ്ഥിതിയായിരുന്നു. രോഗം പലരിലും മാരകമാകുകയും മരണനിരക്ക് കൂടുകയും ചെയ്തിരുന്നു. ബ്രിട്ടൻ വകഭേദത്തെക്കാൾ കൂടുതൽ വ്യാപനശേഷിയുള്ളതാണ് ദക്ഷിണാഫ്രിക്കൻ വകഭേദം.
ഇതോടെ ചില കോവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയായിരുന്നു. ഇതോടെയാണ് പുതിയരോഗികളും അടിയന്തരവിഭാഗത്തിൽ ആകുന്നവരും ആശുപത്രിയിൽ പ്രവേശിപ്പിക്കെപ്പടുന്നവരും കുറഞ്ഞുവന്നത്. ഇതുവരെ ആകെ 20,02,018 ഡോസ് വാക്സിനാണ് നൽകിയത്. കുത്തിവെപ്പ് ഊർജിതമാക്കിയതിലൂടെ രോഗവ്യാപനം ഏെറ കുറക്കാനായതായി ആരോഗ്യമന്ത്രാലയം പറയുന്നു.
ജനസംഖ്യയിൽ മുതിർന്നവരിൽ പകുതിയിലധികം പേരും (51.9%) ഇതിനകം വാക്സിെൻറ ആദ്യഡോസ് എങ്കിലും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. 36.4 ശതമാനം പേർ രണ്ടുഡോസും സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഓരോരുത്തരും അവരവരുടെ ഊഴമായിക്കഴിഞ്ഞാൽ വാക്സിൻ എടുക്കണമെന്നും ഇതിലൂടെ സാധാരണജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയുമെന്നും അധികൃതർ പറയുന്നു. എന്നാൽ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാലും എല്ലാവിധ മുൻകരുതൽ നടപടികളും തുടരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.