കോവിഡ് പ്രതിസന്ധി: വിമാനടിക്കറ്റിൽ പ്രവാസികളെ പിഴിഞ്ഞ് എയർ ഇന്ത്യ
text_fieldsദോഹ: കോവിഡ് പ്രതിസന്ധിയിൽ വിമാനയാത്ര സാധ്യമാകാത്തവർക്ക് ടിക്കറ്റിെൻറ തുക പൂർണമായും മടക്കി നൽകണമെന്ന് സുപ്രീംകോടതി വിധി ഉണ്ടായിട്ടും വിചിത്രനിലപാടുമായി എയർ ഇന്ത്യ. ഗൾഫിലെ യാത്രക്കാരെ വലക്കുന്ന രൂപത്തിലാണ് എയർ ഇന്ത്യ നിലപാടുകളെന്ന് വ്യാപക പരാതി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവേരാട് തുക മടക്കി നൽകാനാവിെല്ലന്നാണ് അധികൃതർ പറയുന്നത്. സർവിസ് ചാർജ് ഈടാക്കാതെ യാത്രാ തീയതി മാറ്റി നൽകാമെന്നും പറയുന്നു. ഇത്തരത്തിൽ മാറ്റിയെടുക്കുന്ന ദിവസത്തിലെ ടിക്കറ്റ് നിരക്ക് അധികമാണെങ്കിൽ ആ തുക യാത്രക്കാർ വഹിക്കണം.
എന്നാൽ, കുറവാണെങ്കിൽ ആ തുക യാത്രക്കാർക്ക് തിരിച്ചുനൽകില്ലെന്നുമുള്ള വിചിത്ര വാദവും കമ്പനി അധികൃതർ ഉയർത്തുന്നു. കമ്പനിയുടെ ഇന്ത്യയിലെയും ദോഹയിലെയും ഓഫിസുകളിൽ ബന്ധപ്പെടുന്നവരോട് ഇതേ നിലപാട് തന്നെയാണ് അധികൃതർ സ്വീകരിക്കുന്നത്. തങ്ങളുെട റീ ഫണ്ട് പോളിസി ഇതാണെന്നും ഇങ്ങനെ മാത്രമേ ചെയ്യാൻ കഴിയൂ എന്നുമാണ് കമ്പനിയുടെ നിലപാട്. കോവിഡ് സാഹചര്യമായതിനാലും സാമ്പത്തിക ബുദ്ധിമുട്ടടക്കമുള്ള പ്രതികൂല സാഹചര്യമായതിനാലും യാത്രക്കാർ നിയമനടപടിക്ക് പോകില്ലെന്ന് കണക്കുകൂട്ടിയാണ് കമ്പനി ഇൗ നിലപാട് സ്വീകരിക്കുന്നത് എന്നാണ് യാത്രക്കാർ ആരോപിക്കുന്നത്.
എയർഇന്ത്യ എക്സ്പ്രസ് ഈയടുത്ത് തങ്ങളുടെ സമ്മർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിരുന്നു. കോവിഡ് കാലത്ത് ടിക്കറ്റെടുക്കുകയും യാത്ര ചെയ്യാൻ പറ്റാതെയാവുകയും ചെയ്ത നിരവധി പേർ ഇതോടെ യാത്രാതീയതി മാറ്റാൻ കമ്പനിയെ സമീപിക്കുന്നുണ്ട്. എന്നാൽ യാത്രക്കാരെ പിഴിയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം സമാന അനുഭവം കണ്ണൂർ സ്വദേശിക്കും ഉണ്ടായി.
2020 ജൂണിൽ ഇദ്ദേഹം കണ്ണൂരിലേക്ക് മടക്കടിക്കറ്റടക്കം 1748 റിയാലിന് ടിക്കറ്റ് ബുക്ക് െചയ്തിരുന്നു. അതേ ടിക്കറ്റിന് റിട്ടേണടക്കം 1422 റിയാലാണ് കഴിഞ്ഞ ദിവസം എയർഇന്ത്യ എക്സ്പ്രസിെൻറ വെബ്സൈറ്റിൽ കാണിച്ചിരുന്നത്. എന്നാൽ, യാത്ര ആരംഭിക്കുന്ന ദിശയിൽ അതായത് ദോഹയിൽനിന്ന് കണ്ണൂരിലേക്ക് നിലവിലുള്ള തുകയല്ല പരിഗണിക്കുക എന്നും മുമ്പ് അതായത് 2020 ജൂണിൽ ബുക്ക് ചെയ്തപ്പോഴുള്ള ഉയർന്ന നിരക്ക് ഇപ്പോൾ നൽകണമെന്നുമായിരുന്നു മറുപടി. ഇതേ നയം കണ്ണൂരിൽനിന്ന് ദോഹയിലേക്കുള്ള യാത്രക്ക് പരിഗണിക്കുന്നുമില്ല. അതായത്, കണ്ണൂരിൽനിന്ന് ദോഹയിലേക്ക് ഇപ്പോൾ ബുക്ക് ചെയ്യുേമ്പാൾ നിരക്ക് കൂടുതലാണ്. 2020 ജൂണിൽ കുറവുമായിരുന്നു.
എന്നാൽ, ഈ കുറഞ്ഞ തുകയല്ല ഇപ്പോഴത്തെ യാത്രക്ക് വേണ്ടതെന്നും നിലവിലുള്ള കൂടിയ തുക തന്നെ വേണമെന്നുമാണ് കമ്പനിയുടെ നിലപാട്. ഇക്കാര്യം എയർ ഇന്ത്യ എക്സ്പ്രസിെൻറ കസ്റ്റമർ കെയറിൽ അന്വേഷിച്ചപ്പോൾ തങ്ങളുടെ റീഫണ്ട് പോളിസി ഇത്തരത്തിലാണെന്നും ഇതിനാൽ 299 റിയാൽ കൂടി അടക്കണമെന്നും കണ്ണൂർ സ്വദേശിയോട് പറഞ്ഞു. എന്നാൽ, ദോഹ ഓഫിസിൽ നേരിട്ട് ചെന്നപ്പോൾ 165 റിയാൽ മാത്രം കൂടുതൽ അടച്ച് പുതിയ തീയതിയിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുമായി.
ഇത് പ്രകാരം ഇദ്ദേഹം അടുത്ത ജൂണിലേക്കാണ് ടിക്കറ്റ് മാറ്റിയിരിക്കുന്നത്. യാത്രക്കാർക്ക് അനുയോജ്യമായ യാത്രാവിഭാഗം തെരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്നില്ലെന്നും ആരോപണമുണ്ട്. ഇൻഡിഗോ അടക്കമുള്ള വിമാനകമ്പനികൾ നേരത്തേ എടുത്ത ടിക്കറ്റുകളുെട മുഴുവൻ തുകയും ക്രെഡിറ്റ് ഷെൽ എന്ന സംവിധാനത്തിലേക്ക് മാറ്റുകയും യാത്രക്കാർക്ക് ആ തുക ഉപയോഗിച്ച് നിരുപാധികം ഏത് റൂട്ടിലേക്കും ഏതുസമയത്തും ടിക്കറ്റെടുക്കാനുള്ള സൗകര്യം നൽകുന്നുമുണ്ട്.
അപ്പോഴാണ് എയർ ഇന്ത്യയുടെ പകൽകൊള്ള. മറ്റു കമ്പനികൾ നൽകുന്ന സൗകര്യം യാത്രക്കാർക്ക് നൽകാതെ കസ്റ്റമർ കെയറിലൂടെ മാത്രമേ ടിക്കറ്റ് തീയതി മാറ്റിനൽകൂ എന്ന നിലപാടാണ് എയർഇന്ത്യ എക്സ്പ്രസ് സ്വീകരിക്കുന്നത്. മറ്റ് പലർക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഇതോടെ, പുതിയ തീയതിയിൽ ടിക്കറ്റ് തുക കുറഞ്ഞാലും കൂടുതൽ തുക അടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. വിമാനക്കമ്പനിയിെല ഓഫിസിലെ ജീവനക്കാർക്കും ഈ നയത്തിൽ എതിർപ്പുണ്ടെങ്കിലും തങ്ങൾ നിസ്സഹായരാണെന്ന് അവരും പറയുന്നു.
കുടുംബത്തിലെ നാലുപേർ ടിക്കറ്റ് എടുത്താലും 150ഓളം റിയാൽ ഒരു ടിക്കറ്റിന് കുറവ് വരുത്തിയാണ് കാൻസൽ ചെയ്യാനാകുന്നത്. കഴിഞ്ഞദിവസം എറണാകുളം സ്വദേശിക്ക് ഇതേ അനുഭവം ഉണ്ടായി.ചുരുങ്ങിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരടക്കം ഇതോടെ വൻ സാമ്പത്തിക പ്രയാസത്തിലാണ്. അതേസമയം, ഇന്ത്യയിൽനിന്ന് ടിക്കറ്റ് എടുത്തവർക്ക് കമ്പനി തുക തിരിച്ചുനൽകിയത്രേ. ഗൾഫ്രാജ്യങ്ങളിൽനിന്ന് ടിക്കറ്റ് എടുത്തവരാണ് വലയുന്നത്.
ഓൺലൈനിൽ ടിക്കറ്റ് എടുത്തവരും ദുരിതത്തിലാണ്. നടപടിക്രമങ്ങളുടെ പലവിധ നൂലാമാലകളാണ് ഇവർ അനുഭവിക്കുന്നത്. ഇക്കാര്യങ്ങൾ സംബന്ധിച്ച പ്രതികരണം ലഭിക്കാൻ ബന്ധപ്പെടുേമ്പാൾ കമ്പനി അധികൃതർ ഗൗനിക്കുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.