കോവിഡ് പ്രതിസന്ധിയും ടിക്കറ്റ് തുക തിരിച്ചുനൽകലും: എയർ ഇന്ത്യയുടെ കഴുത്തറപ്പൻ നിലപാടിൽ പ്രതിഷേധം ശക്തമാകുന്നു
text_fieldsദോഹ: കോവിഡ് കാലത്ത് എടുത്ത ടിക്കറ്റുകളുടെ കാര്യത്തിൽ പ്രവാസികളെ പിഴിയുന്ന എയർഇന്ത്യയുടെ നിലപാടിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നു. കോവിഡ് പ്രതിസന്ധിയിൽ വിമാനയാത്ര സാധ്യമാകാതിരുന്നവർക്ക് ടിക്കറ്റിെൻറ തുക പൂർണമായും മടക്കി നൽകണമെന്ന് സുപ്രീംകോടതി വിധി ഉണ്ടായിട്ടും ഇതിനു തയാറാകാത്ത എയർഇന്ത്യയുടെ നിലപാട് കോടതിവിധിക്ക് എതിരാണെന്നും അഭിപ്രായമുയരുന്നു. ഇതു സംബന്ധിച്ച് ഫെബ്രുവരി 18ന് 'ഗൾഫ്മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതോടെ നിരവധി പേരാണ് തങ്ങൾക്കും സമാനമായ അനുഭവമാണ് ഉണ്ടാവുന്നതെന്ന പ്രതികരണവുമായി രംഗത്തെത്തുന്നത്. എയർഇന്ത്യയിൽനിന്ന് ടിക്കറ്റെടുത്തവർക്ക് ഉണ്ടായ അനുഭവങ്ങളാണ് 'ഗൾഫ്മാധ്യമം' വാർത്തയിൽ ഉണ്ടായിരുന്നത്. എയർഇന്ത്യയുടെ സമീപനത്തിനെതിരെ ഇതിനകം കേന്ദ്രസംസ്ഥാന സർക്കാറുകൾ, ദോഹയിലെ ഇന്ത്യൻ എംബസി, നോർക്ക റൂട്സ് തുടങ്ങിയവർക്ക് വ്യക്തികളും സംഘടനകളും പരാതികൾ നൽകിക്കഴിഞ്ഞു.
ഗൾഫിലെ യാത്രക്കാരെ വലക്കുന്ന രൂപത്തിലാണ് ഇക്കാര്യത്തിൽ എയർഇന്ത്യ വിചിത്രനിലപാടുൾ സ്വീകരിക്കുന്നതെന്നാണ് വ്യാപകപരാതി. ടിക്കറ്റ് ബുക്ക് ചെയ്തവേരാട് തുക മടക്കി നൽകാനാവിെല്ലന്നാണ് അധികൃതർ പറയുന്നത്. സർവിസ് ചാർജ് ഈടാക്കാതെ യാത്രാതീയതി മാറ്റി നൽകാൻ മാത്രമേ കഴിയൂ എന്നാണ് നിലപാട്. ഇത്തരത്തിൽ മാറ്റിയെടുക്കുന്ന ദിവസത്തിലെ ടിക്കറ്റ് നിരക്ക് അധികമാണെങ്കിൽ ആ തുക യാത്രക്കാർ വഹിക്കണം. എന്നാൽ, കുറവാണെങ്കിൽ ആ തുക യാത്രക്കാർക്ക് തിരിച്ചുനൽകില്ലെന്നുമുള്ള വിചിത്രവാദവും ഉന്നയിക്കുന്നു. കമ്പനിയുടെ ഇന്ത്യയിലെയും ദോഹയിലെയും ഓഫിസുകളിൽ ബന്ധപ്പെടുന്നവരോട് ഇതേ നിലപാട് തന്നെയാണ് അധികൃതർ സ്വീകരിക്കുന്നത്. തങ്ങളുെട റീഫണ്ട് പോളിസി ഇങ്ങനെയാണെന്നും കമ്പനിയുടെ ദോഹയിലെ ഓഫിസും കസ്റ്റമർ കെയർ വിഭാഗവും പറയുന്നത്. ഈ നിലപാട് സുപ്രീംകോടതി ഉത്തരവിെൻറ ലംഘനമാണെന്നും ഈ രംഗത്തുള്ളവർ പറയുന്നു.
വിമാനടിക്കറ്റ് എടുക്കുകയും കോവിഡ് പ്രതിസന്ധിയിൽ യാത്ര ചെയ്യാനാവാതെ വരുകയും ചെയ്തവർക്ക് ടിക്കറ്റിെൻറ മുഴുവൻ തുകയും തിരികെ നൽകണമെന്നതാണ് സുപ്രീംകോടതി വിധി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിലായിരുന്നു വിധി.
ലോക്ഡൗൺ കാലാവധിക്കുള്ളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തിൽ 15 ദിവസത്തിനകം റീഫണ്ട് നൽകണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. സാമ്പത്തിക പരാധീനത മൂലം വിമാനക്കമ്പനികൾക്ക് നിലവിൽ റീഫണ്ട് നൽകാൻ സാധിക്കില്ലെങ്കിൽ ഒരു െക്രഡിറ്റ് ഷെല്ലിലേക്ക് തുക മാറ്റിവെക്കണം. യാത്രക്കാരന് വേണമെങ്കിൽ 2021 മാർച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കണം. യാത്ര ചെയ്യുന്ന സമയത്ത് ടിക്കറ്റ് ഫെയർ കൂടുതലാണെങ്കിൽ ബാക്കിയുള്ള തുക അടക്കുകയും കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് നൽകുകയും വേണം. ഇങ്ങനെ മാറ്റിവെക്കുന്ന െക്രഡിറ്റ് ഷെൽ തുകക്ക് നഷ്ടപരിഹാരമായി ജൂൺ 2020 വരെ അര ശതമാനം ഇൻസെൻറിവും അതിനു ശേഷം വരുന്ന കാലാവധിക്ക് മുക്കാൽ ശതമാനം ഇൻസെൻറിവും യാത്രക്കാരന് നൽകണം.
ഇങ്ങനെ മാറ്റിവെച്ച ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റി നൽകണം. നേരത്തേ ബുക്ക് ചെയ്ത യാത്രക്കാരൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അയാളുടെ അവകാശികൾക്ക് എത്രയും പെട്ടെന്ന് തുക മടക്കി നൽകണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. 2021 മാർച്ച് മാസം 31നു ശേഷവും യാത്ര ചെയ്തിട്ടില്ലെങ്കിൽ ടിക്കറ്റിെൻറ മുഴുവൻ തുകയും റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടായിരിക്കും. ഇന്ത്യയിൽനിന്ന് വിദേശ കമ്പനികളുടെ ടിക്കറ്റ് എടുത്തവർക്കും റീഫണ്ട് ബാധകമാണെന്നും കോടതി ഉത്തരവിൽ പറയുന്നു.
വിമാനടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെന്നാണ് കോവിഡിെൻറ ആദ്യഘട്ടത്തിൽ വിമാനക്കമ്പനികൾ അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് നിലപാട് മാറ്റി. ഒരു വർഷത്തിനുള്ളിൽ ഇതേ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാമെന്നാണ് പിന്നീട് അറിയിച്ചത്. എന്നാൽ, പല പ്രതിസന്ധികൾ മൂലം യാത്ര ചെയ്യാനാവാതിരിക്കുകയും 'വന്ദേഭാരത്' പോലുള്ള പദ്ധതികളിൽ യാത്ര നടത്തുകയും ചെയ്ത പ്രവാസികൾക്ക് നേരത്തേയെടുത്ത വിമാനടിക്കറ്റിെൻറ തുക തിരിച്ചുകിട്ടാത്ത അവസ്ഥയുമുണ്ടായി. ഈ ഘട്ടത്തിലാണ് പ്രവാസി ലീഗൽ സെൽ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകുന്നതും യാത്രക്കാർക്ക് അനുകൂലമായ വിധിയുണ്ടാകുന്നതും.
എയർഇന്ത്യയുടെ വിചിത്രനിലപാടുകൾ ഇങ്ങനെ
കോവിഡ് പ്രതിസന്ധിയിൽ വിമാനസർവിസ് മുടങ്ങിയതടക്കമുള്ള സാഹചര്യം മൂലം യാത്രചെയ്യാനാകാതെ വന്നവരോട് എയർ ഇന്ത്യ വിചിത്ര നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇൻഡിഗോ അടക്കമുള്ളവർ ടിക്കറ്റ് തുക തിരിച്ചുനൽകിയിരുന്നു. ഖത്തർ എയർവേസും തുക തിരിച്ചുനൽകുകയോ ഒരു വർഷം കാലാവധിയുള്ള വൗച്ചറുകൾ നൽകി ഇഷ്ടമുള്ള യാത്ര തെരഞ്ഞെടുക്കാനുള്ള അവരം യാത്രക്കാർക്ക് നൽകുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽനിന്ന് ബുക്ക് ചെയ്തവർക്ക് റീഫണ്ടുനൽകുകയും ഗൾഫിലുള്ളവരോട് വിവേചനം കാണിക്കുകയും ചെയ്യുകയാണ് എയർ ഇന്ത്യയെന്നും യാത്രക്കാർ പറയുന്നു. ഇക്കാര്യങ്ങൾ സംബന്ധിച്ച പ്രതികരണം ലഭിക്കാൻ ബന്ധപ്പെടുേമ്പാൾ കമ്പനി അധികൃതർ ഗൗനിക്കുന്നുമില്ല. കോവിഡ് സാഹചര്യമായതിനാലും സാമ്പത്തികബുദ്ധിമുട്ടടക്കമുള്ള പ്രതികൂല സാഹചര്യമായതിനാലും യാത്രക്കാർ നിയമനടപടിക്ക് പോകില്ലെന്ന് കണക്കുകൂട്ടിയാണ് കമ്പനി ഇൗ നിലപാട് സ്വീകരിക്കുന്നെതന്നാണ് ആരോപണം.
എയർഇന്ത്യ എക്സ്പ്രസ് ഈയടുത്ത് തങ്ങളുടെ സമ്മർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചിരുന്നു. കോവിഡ് കാലത്ത് ടിക്കറ്റെടുക്കുകയും യാത്ര ചെയ്യാൻ പറ്റാതെയാവുകയും ചെയ്ത നിരവധി പേർ ഇതോടെ യാത്രാതീയതി മാറ്റാൻ എയർ ഇന്ത്യയെ സമീപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശിക്കും ഇത്തരം അനുഭവമുണ്ടായി. 2020 ജൂണിൽ ഇദ്ദേഹം കണ്ണൂരിലേക്ക് മടക്കടിക്കറ്റടക്കം 1748 റിയാലിന് ടിക്കറ്റ് ബുക്ക് െചയ്തിരുന്നു. അതേ ടിക്കറ്റിന് റിട്ടേണടക്കം 1422 റിയാലാണ് കഴിഞ്ഞ ദിവസം എയർഇന്ത്യ എക്സ്പ്രസിെൻറ വെബ്സൈറ്റിൽ കാണിച്ചിരുന്നത്. എന്നാൽ, യാത്ര ആരംഭിക്കുന്ന ദശയിൽ അതായത്, ദോഹയിൽനിന്ന് കണ്ണൂരിലേക്ക് നിലവിലുള്ള തുകയല്ല പരിഗണിക്കുക എന്നും മുമ്പ് അതായത്, 2020 ജൂണിൽ ബുക്ക് ചെയ്തപ്പോഴുള്ള ഉയർന്ന നിരക്ക് ഇപ്പോൾ നൽകണമെന്നുമായിരുന്നു മറുപടി. ഇതേ നയം കണ്ണൂരിൽനിന്ന് ദോഹയിലേക്കുള്ള യാത്രക്ക് പരിഗണിക്കുന്നുമില്ല. അതായത്, കണ്ണൂരിൽനിന്ന് ദോഹയിലേക്ക് ഇപ്പോൾ ബുക്ക് ചെയ്യുേമ്പാൾ നിരക്ക് കൂടുതലാണ്. 2020 ജൂണിൽ കുറവുമായിരുന്നു. എന്നാൽ, ഈ കുറഞ്ഞ തുകയല്ല ഇപ്പോഴത്തെ യാത്രക്ക് വേണ്ടത് എന്നും നിലവിലുള്ള കൂടിയ തുകതന്നെ വേണമെന്നുമാണ് കമ്പനിയുടെ നിലപാട്. ഇക്കാര്യം എയർ ഇന്ത്യ എക്സ്പ്രസിെൻറ കസ്റ്റമർ കെയറിൽ അന്വേഷിച്ചപ്പോൾ തങ്ങളുടെ റീഫണ്ട് പോളിസി ഇത്തരത്തിലാണെന്നും ഇതിനാൽ 299 റിയാൽ കൂടി അടക്കണമെന്നും കണ്ണൂർ സ്വദേശിയോട് പറഞ്ഞു. എന്നാൽ, ദോഹ ഓഫിസിൽ നേരിട്ട് ചെന്നപ്പോൾ 165 റിയാൽ മാത്രം കൂടുതൽ അടച്ച് പുതിയ തീയതിയിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുമായി. ഇതു പ്രകാരം ഇദ്ദേഹം അടുത്ത ജൂണിലേക്കാണ് ടിക്കറ്റ് മാറ്റിയിരിക്കുന്നത്.
യാത്രക്കാർക്ക് അനുയോജ്യമായ യാത്രാവിഭാഗം തെരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്നില്ലെന്നും ആരോപണമുണ്ട്. ഇൻഡിഗോ അടക്കമുള്ള വിമാനകമ്പനികൾ നേരത്തേ എടുത്ത ടിക്കറ്റുകളുെട മുഴുവൻ തുകയും ക്രെഡിറ്റ് ഷെൽ എന്ന സംവിധാനത്തിലേക്ക് മാറ്റുകയും യാത്രക്കാർക്ക് ആ തുക ഉപയോഗിച്ച് നിരുപാധികം ഏത് റൂട്ടിലേക്കും ഏതുസമയത്തും ടിക്കറ്റെടുക്കാനുള്ള സൗകര്യം നൽകുന്നുമുണ്ട്.
കസ്റ്റമർ കെയറിലൂടെ മാത്രമേ ടിക്കറ്റ് തീയതി മാറ്റിനൽകൂ എന്ന നിലപാടാണ് എയർഇന്ത്യ എക്സ്പ്രസ് സ്വീകരിക്കുന്നത്.മറ്റു പലർക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഇതോടെ പുതിയ തീയതിയിൽ ടിക്കറ്റ് തുക കുറഞ്ഞാലും കൂടുതൽ തുക അടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. കുടുംബത്തിലെ നാലുപേർ ടിക്കറ്റ് എടുത്താലും 150ഓളം റിയാൽ ഒരു ടിക്കറ്റിന് ഒരുഭാഗത്തേക്ക് മാത്രം കുറവ് വരുത്തിയാണ് കാൻസൽ ചെയ്യാനാകുന്നത്.
പ്രതിഷേധവുമായി പ്രവാസി സംഘടനകൾ
കോവിഡ് പ്രതിസന്ധിയിൽ യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകാത്ത എയർ ഇന്ത്യയുടെ നിലപാടിനെതിരെ വിവിധ പ്രവാസി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. ഫെബ്രുവരി 18ന് ഇതുസംബന്ധിച്ച 'ഗൾഫ്മാധ്യമം' വാർത്തയെ തുടർന്നാണിത്. ഇത്തരത്തിലുള്ള ടിക്കറ്റുകൾ എടുത്ത വകയിൽ യാത്രക്കാരുടെ കോടിക്കണക്കിന് രൂപയാണ് എയർ ഇന്ത്യയുടെ കൈവശമുള്ളതെന്നും സംഘടനകൾ ആരോപിക്കുന്നു.
എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതരുമായി ചർച്ച നടത്തി കെഎംസിസി
കോവിഡ് കാലത്ത് റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഖത്തർ കെ.എം.സി.സി നേതാക്കൾ എയർ ഇന്ത്യ എക്സ്പ്രസ് ഖത്തർ റീജിയണൽ മാനേജർ ഡോ. ജയ്പ്രകാശ് യാദവുമായി ചർച്ച നടത്തി. വിഷയവുമായി ബന്ധപ്പെട്ട് മേലധികാരികളുമായി ചർച്ച ചെയ്ത് അനുഭാവപൂർവ്വമായ നടപടി ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്ന് സംഘടന അറിയിച്ചു. നൂറുകണക്കിന് യാത്രക്കാരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കെ എം സി സി വിഷയത്തിൽ ഇടപ്പെട്ടത്.
റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാർക്ക് 2021 ഡിസംബർ വരെ പ്രസ്തുത ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് 2022 ഡിസംബർ വരെയെങ്കിലും നീട്ടണം. റീഫണ്ട് നൽകുമ്പോൾ നേരിയ സർവീസ് ചാർജ് മാത്രം ഈടാക്കി ബാക്കി മുഴുവൻ തുകയും റീ ഫണ്ട് നൽകാൻ ശ്രമിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സാധ്യമാവുകയാണെങ്കിൽ പ്രസ്തുത ടിക്കറ്റ് മറ്റൊരാൾക്ക് യാത്രയ്ക്ക് ഉപയോഗിക്കൻ പറ്റുന്ന വിധത്തിൽ മാറ്റുന്നതിനുള്ള അനുമതിയും നൽകണം. പഴയ ടിക്കറ്റ് നിരക്കിൽ തന്നെ യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാക്കണം. യാത്രക്കാർക്ക് യാത്ര ചെയ്യേണ്ട എയർപോർട്ടിൽ മാറ്റം വരുത്തുന്നതിനുള്ള സൗകര്യം നൽകണം. ഈ കാര്യങ്ങളിൽ പെട്ടെന്നുള്ള ഇടപെടലുകളും നടപടികളും ഉണ്ടാവണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ചർച്ചയിൽ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീർ, ആക്ടിങ് സെക്രട്ടറി റഹീസ് പെരുമ്പ ,വൈസ് പ്രസിഡൻറ് ഒ.എ. കരീം എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ അംബാസഡർക്ക് പരാതി നൽകി ഇൻകാസ്
പ്രവാസികളെ പിഴിയുന്ന എയർ ഇന്ത്യയുടെ നിലപാടുകൾക്കെതിരെ ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിന് പരാതി നൽകി. പല കാരണങ്ങൾ പറഞ്ഞ് ഓരോ വിമാനടിക്കറ്റുകൾക്കും റീഫണ്ട് ഇനത്തിൽ 150ലധികം റിയാൽ കുറവ് വരുത്തുന്നത് സാധാരണ പ്രവാസികളോടുള്ള വഞ്ചനയാണ്. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും എയർ ഇന്ത്യ അത് ഗൗനിക്കുന്നില്ല. കോവിഡ് പ്രതിസന്ധിയിൽ പലവിധ പ്രയാസങ്ങളിൽ ഉഴലുകയാണ് പ്രവാസികൾ. ഇത്തരത്തിൽ സാധാരണ പ്രവാസികളെ കൂടുതൽ പ്രയാസത്തിലാക്കുന്ന നിലപാടുകളാണ് എയർ ഇന്ത്യ സ്വീകരിക്കുന്നത്. റീഫണ്ട് പൂർണമായും അനുവദിക്കുന്നില്ല. യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ചുള്ള യാത്ര തെരഞ്ഞെടുക്കാനുള്ള അവകാശവും പ്രവാസി യാത്രക്കാർക്ക് നൽകുന്നില്ല. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
വിമാന കമ്പനികളുടെ സർവീസ് ചാർജ്ജ് ഒഴിവാക്കണമെന്ന് സംസ്കൃതി
ഗൾഫ് പ്രവാസികളുടെ കോവിഡ് കാലത്തെ എയർ ഇന്ത്യ എക്സ്പ്രസ് യാത്ര ടിക്കറ്റ് റീഫണ്ട് ചാർജ്ജ് ഒഴിവാക്കാൻ നോർക്ക റൂട്ട്സിെൻറ ഇടപെടൽ ആവശ്യപ്പെട്ട് സംസ്കൃതി നോർക്കക്ക് നിവേദനം നൽകി. കഴിഞ്ഞ ഒരുവർഷകാലത്തിന് മുമ്പ് ബുക്ക് ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് യാത്രികർക്ക് ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിനായി വൺവേ ടിക്കറ്റ് നിരക്കിൽ നിന്നും മാത്രം 156 ഖത്തർ റിയാൽ ചാർജ് ഈടാക്കും എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് ദോഹ ഓഫീസിൽ നിന്ന് പലർക്കും മറുപടി ലഭിക്കുന്നത്. ടിക്കറ്റുകളുടെ നീട്ടിക്കിട്ടിയ കാലാവധി നിലവിൽ 2021 ഡിസംബർ വരെ മാത്രമാണ്. എയർഇന്ത്യ അധികാരികളുടെ ഇത്തരം നിരുത്തരവാദപരമായ നടപടികളിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് സാധാരണക്കാരായ പ്രവാസിയാത്രികരാണെന്നും സംസ്കൃതി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അനാവശ്യമായ സർവീസ് ചാർജ് ഒഴിവാക്കി ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുന്നവർക്ക് മുഴുവൻ തുകയും നൽകണം. നിലവിലെ ടിക്കറ്റുകളുടെ കാര്യത്തിൽ 2022 ഡിസംബർ വരെ കാലാവധി ഉള്ള യാത്ര വൗച്ചറുകൾ വിതരണം ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.
തുടർനിയമ നടപടി സ്വീകരിക്കുമെന്ന് പ്രവാസി ലീഗൽ സെൽ
കോവിഡ് പ്രതിസന്ധിയിൽ യാത്രമുടങ്ങിയവർക്ക് എയർഇന്ത്യ വിമാനടിക്കറ്റ് തുക തിരുച്ചുനൽകാത്ത വിഷയത്തിൽ തുടർനിയമനടപടി സ്വീകരിക്കുമെന്ന് പ്രവാസി ലീഗൽ സെല്ലിെൻറ കൺട്രി ഹെഡ് റഊഫ് കൊണ്ടോട്ടി പറഞ്ഞു. പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ടിക്കറ്റ് തുക തിരിച്ചുനൽകണമെന്നതടക്കമുള്ള വിധി സുപ്രീംകോടതി നൽകിയത്. നിലവിൽ ഇന്ത്യയിൽനിന്ന് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകിയിട്ടും വിമാനക്കമ്പനികൾ പ്രവാസികളുടെ വിഷയത്തിൽ പലതടസ്സങ്ങളും ഉന്നയിക്കുകയാണ്. സുപ്രീംകോടതിവിധി വിദേശത്തുള്ളവർക്ക് ബാധകമല്ല എന്ന രൂപത്തിലും എയർഇന്ത്യ പ്രതികരിക്കുന്നുണ്ട്. ഇക്കാര്യത്തിലടക്കം തുടർനിയമനടപടിക്ക് ഒരുങ്ങുകയാണ് പ്രവാസി ലീഗൽ സെൽ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, തങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും പ്രവാസികൾ വേണ്ട രൂപത്തിൽ പ്രതികരിക്കാത്തതും ബന്ധപ്പെട്ട അധികൃതരെ സമീപിക്കാത്തതും തടസ്സങ്ങളാണ്. വിമാനടിക്കറ്റ് തിരിച്ചുനൽകാത്ത സംഭവങ്ങളിലടക്കം പലരും പരാതി നൽകുന്നില്ല. രേഖകളടങ്ങിയ പരാതികൾ ബന്ധപ്പെട്ടവർക്ക് കിട്ടിയെങ്കിൽ മാത്രമേ പരിഹാരം ഉണ്ടാവുകയുള്ളൂ. പ്രവാസി ലീഗൽ സെൽ അടുത്ത ദിവസംതന്നെ ഗൾഫ്പ്രവാസികൾക്ക് വേണ്ടി ഈ വിഷയത്തിൽ ഓൺൈലൻ യോഗം നടത്തുമെന്നും തുടർനടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
എയർ ഇന്ത്യ നിലപാടിൽ കൾചറൽ ഫോറം പ്രതിഷേധിച്ചു
കോവിഡ് കാലത്ത് വിമാന യാത്ര സാധ്യമാകാത്തവർക്ക് ടിക്കറ്റു തുക തിരിച്ചുനൽകുന്നത് സംബന്ധിച്ച് എയർ ഇന്ത്യയുടെ വിചിത്ര നിലപാടിൽ കൾചറൽ ഫോറം സംസ്ഥാന സെക്രേട്ടറിയറ്റ് പ്രതിഷേധിച്ചു. ടിക്കറ്റു തുക പൂർണമായും തിരിച്ചു നൽകണമെന്ന സുപ്രീംകോടതി വിധി ഉണ്ടായിരിക്കെ യാത്രാ തീയതി മാറ്റി നൽകലാണ് എയർ ഇന്ത്യയുടെ റീഫണ്ട് പോളിസിയെന്ന ന്യായം പറഞ്ഞ് ഇതിൽനിന്ന് ഒഴിഞ്ഞു മാറുന്നത് തികഞ്ഞ അനീതിയാണ്. കൂടാതെ, പകരം നൽകുന്ന ടിക്കറ്റിനുള്ള അധികം ചാർജ് യാത്രക്കാരിൽ നിന്ന് ഈടാക്കുകയും കുറവാണെങ്കിൽ തിരിച്ചു നൽകാതിരിക്കുകയും ചെയ്യുന്നു. കാലങ്ങളായി വിമാന ചാർജിെൻറ പേരിൽ പ്രവാസികളെ കൊള്ളയടിക്കുന്നതിെൻറ ഒടുവിലെ ഉദാഹരണമാണിത്. വിഷയത്തിൽ സർക്കാർ സത്വരമായി ഇടപെട്ട് പ്രവാസികൾക്ക് നീതി നൽകാൻ തയാറാവണം. യോഗത്തിൽ പ്രസിഡൻറ് ഡോ. താജ് ആലുവ അധ്യക്ഷതവഹിച്ചു. മുഹമ്മദ് കുഞ്ഞി, ആബിദ സുബൈർ, സുഹൈൽ ശാന്തപുരം, ചന്ദ്രമോഹൻ, മുനീഷ്, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.