കോവിഡ് പ്രതിസന്ധി: കമ്പനികൾക്ക് ആശ്വാസമായി ദേശീയ ഗാരൻറി പദ്ധതി
text_fieldsദോഹ: ഖത്തർ സർക്കാറിെൻറ കോവിഡ്കാല സാമ്പത്തിക പിന്തുണപദ്ധതിയുെട ഭാഗമായി ഖത്തർ െഡവലപ്മെൻറ് ബാങ്ക് (ക്യു.ഡി.ബി) ഇതുവരെ നൽകിയത് 3500 കമ്പനികൾക്കുള്ള വായ്പ. കോവിഡ് മൂലം പ്രതിസന്ധിയിലായ സ്വകാര്യകമ്പനികൾക്ക് ജീവനക്കാരുടെ ശമ്പളമടക്കം നൽകാനാണ് സർക്കാർ സാമ്പത്തിക ഗാരൻറി പദ്ധതി പ്രഖ്യാപിച്ചിരുന്നത്. അഞ്ച് ബില്ല്യൻ റിയാലിെൻറ സാമ്പത്തിക പാക്കേജാണ് ആകെ പ്രഖ്യാപിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്കായ ക്യു.ഡി.ബിയാണ് പദ്ധതി നിയന്ത്രിക്കുന്നത്. ക്യു.ഡി.ബി വഴിയാണ് മറ്റ് ബാങ്കുകൾക്ക് തുക നൽകുക.
ഈ ബാങ്കുകൾ വഴിയാണ് പ്രാദേശിക കമ്പനികൾ കോവിഡ് പ്രതിസന്ധി മറികടക്കാനായി വായ്പകൾക്ക് അപേക്ഷിക്കേണ്ടതും സ്വീകരിക്കേണ്ടതും. കോവിഡിെൻറ തുടക്കത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് ഇത്തരത്തിൽ സ്വകാര്യമേഖലക്ക് വൻ സാമ്പത്തിക പിന്തുണാപദ്ധതി പ്രഖ്യാപിച്ചത്. ആദ്യത്തിൽ മൂന്ന് ബില്ല്യൻ റിയാലിെൻറ പദ്ധതിയാണ് ദേശീയ ഗാരൻറി പ്രോഗ്രാം വഴി പ്രഖ്യാപിച്ചത്. എന്നാൽ, പിന്നീട് ഇത് അഞ്ച് ബില്ല്യൻ റിയാലായി വർധിപ്പിക്കുകയായിരുന്നു. 'പെനിൻസുല' പത്രത്തിന് നൽകിയ ഇ-മെയിൽ അഭിമുഖത്തിലാണ് ക്യു.ഡി.ബി വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി നേരിടാനുള്ള രാജ്യത്തിെൻറ 75 ബില്യൻ റിയാൽ പാക്കേജിെൻറ ഭാഗമാണ് ദേശീയ ഗാരൻറി പ്രോഗ്രാം. പദ്ധതി ഈയടുത്ത് ഡിസംബർ 31 വരെ നീട്ടുകയും ചെയ്തിരുന്നു. സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങൾക്ക് കോവിഡ് പ്രതിസന്ധി മറികടക്കാൻ പദ്ധതി ഏറെ സഹായിച്ചിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയിലാഴ്ത്തിയ മേഖലയിലുള്ള സ്ഥാപനങ്ങളുെട വായ്പാതിരിച്ചടവിെൻറ കാലാവധി ഡിസംബർ വരെ നീട്ടണമെന്ന് ഇസ്ലാമിക് ബാങ്കുകളോടും മറ്റു സാമ്പത്തികകാര്യസ്ഥാപനങ്ങളോടും ഖത്തർ സെൻട്രൽ ബാങ്ക് (ക്യു.സി.ബി) ഈയടുത്ത് നിർദേശം നൽകിയിരുന്നു. വിവിധ കരാർ മേഖലയിെലയും നിർമാണമേഖലയിലെയും കമ്പനികളെ ഖത്തർ െഡവലപ്മെൻറ് ബാങ്ക് നാഷനൽ ഗാരൻറി പ്രോഗ്രാമിെൻറ പരിധിയിൽ ഉൾെപ്പടുത്തിയിരുന്നു.
ഈ മാസം മേയ് ആദ്യത്തിലായിരുന്നു ഇത്. പ്രോഗ്രാം വഴിയുള്ള വായ്പയുടെ കവേറജ് ശതമാനത്തിെൻറ കാലാവധി ആറുമാസത്തിൽനിന്ന് 12 മാസമായി ഉയർത്തുകയും ചെയ്തിരുന്നു. കോവിഡ് പ്രതിസന്ധിയിലായ കമ്പനികൾക്ക് ശമ്പള ഇനത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും വാടക ഇനത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും നാഷനൽ ഗാരൻറി പ്രോഗ്രാം വഴി വായ്പയെടുക്കാൻ സാധിക്കും. സാമ്പത്തികകാര്യമന്ത്രാലയം, ഖത്തർ സെൻട്രൽ ബാങ്ക്, രാജ്യത്ത് പ്രവർത്തിക്കുന്ന മറ്റ് ബാങ്കുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഖത്തർ െഡവലപ്മെൻറ് ബാങ്ക് ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. നൂറുശതമാനം സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന, വാണിജ്യവ്യവസായ മന്ത്രാലയത്തിെൻറ സാധുവായ ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങൾക്കും വായ്പക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.
എന്നാൽ, ഫാർമസികൾ, കോഓപറേറ്റിവ് സൂപ്പർമാർക്കറ്റുകൾ, റിയൽ എസ്റ്റേറ്റ് കമ്പനികൾ എന്നിവ പദ്ധതിയുടെ പരിധിയിൽ വരില്ല.നാഷനൽ ഗാരൻറി പദ്ധതിയും ക്യു.ഡി.ബിയുടെ അൽ ദമീൻ പ്രോഗ്രാമും രണ്ടും രണ്ടാണ്. വേജ് പ്രൊട്ടക്ഷൻ സംവിധാനം (ഡബ്ല്യു.പി.എസ്) വഴി ജീവനക്കാർക്ക് ശമ്പളം നൽകുന്ന സ്വകാര്യമേഖലയിലെ കമ്പനികൾക്കാണ് വായ്പാപദ്ധതി. ഹോം ലോൺ, ഖത്തരി പൗരന്മാർക്കുള്ള വ്യക്തിഗത വായ്പകൾ എന്നിവ പദ്ധതിയുടെ പരിധിയിൽ വരില്ല. പ്രതിസന്ധി മറികടക്കുന്നതിനായി കമ്പനികൾക്ക് പലിശരഹിത വായ്പയാണ് പദ്ധതിവഴി നൽകുന്നത്. ഇതിനായി പ്രാദേശിക ബാങ്കുകൾക്ക് ഖത്തർ ഡെവലപ്മെൻറ് ബാങ്കാണ് 100 ശതമാനം ഗാരൻറി നൽകുന്നത്.
പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് കമ്പനി അധികൃതരോ കമ്പനിയുടെ ഔദ്യോഗിക പ്രതിനിധിയോ ആണ് അപേക്ഷിക്കേണ്ടത്.കമ്പനിയുടെ വേതന സംരക്ഷണ സംവിധാനം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഏത് ബാങ്കിലാണോ അവയെയാണ് സമീപിക്കേണ്ടത്. രാജ്യത്തെ വാണിജ്യ, ഇസ്ലാമിക ബാങ്കുകളിൽ മാത്രമേ സാമ്പത്തിക വായ്പക്കായി അപേക്ഷിക്കാൻ സാധിക്കൂ. ഒരു വർഷം േഗ്രസ് പീരിയഡ് അടക്കം മൂന്നു വർഷത്തെ സമയമാണ് വായ്പ തിരിച്ചടക്കാൻ ക്യൂ.ഡി.ബി അനുവദിച്ചിരിക്കുന്നത്. ബാങ്കുകൾക്ക് ഗാരൻറി തുക നൽകുന്നതിന് കമീഷനോ പ്രത്യേക ഫീസോ ഈടാക്കുകയില്ല. സ്വകാര്യ കമ്പനികൾക്ക് വായ്പ നൽകുന്ന ബാങ്കുകൾക്ക് ഖത്തർ ഡെവലപ്മെൻറ് ബാങ്ക് 100 ശതമാനം കവറേജ് ഗാരൻറിയാണ് ഉറപ്പാക്കിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധികളിൽ പ്രയാസപ്പെടുന്ന രാജ്യത്തെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കും മറ്റു സ്വകാര്യമേഖലയിലെ കമ്പനികൾക്കും സർക്കാർ നൽകുന്ന പിന്തുണയുടെ തുടർച്ചാണ് ദേശീയ ഗാരൻറി േപ്രാഗ്രാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.