Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്: ക​ൾ​ച്ച​റ​ൽ...

കോ​വി​ഡ്: ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യം –ഡോ. മു​ന

text_fields
bookmark_border
കോ​വി​ഡ്: ക​ൾ​ച്ച​റ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യം   –ഡോ. മു​ന
cancel
camera_alt

ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ ക​മ്യൂ​ണി​ക്ക​ബ്ൾ ഡി​സീ​സ് സെൻറ​ർ മേ​ധാ​വി ഡോ. ​മു​ന അ​ൽ മ​സ്​​ല​മാ​നി​ക്ക് ക​ൾ​ച​റ​ൽ ഫോ​റം വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ദോ​ഹ: കോ​വി​ഡ് കാ​ല​ത്ത് ക​ൾ​ച​റ​ൽ ഫോ​റം ന​ട​ത്തി​യ സ​ന്ന​ദ്ധ​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നി​ലെ ക​മ്യൂ​ണി​ക്ക​ബ്ൾ ഡി​സീ​സ് സെൻറ​റി​‍െൻറ​യും കോ​വി​ഡ് ക​ൺ​ട്രോ​ൾ വ​കു​പ്പി​‍െൻറ​യും മേ​ധാ​വി ഡോ. ​മു​ന അ​ൽ മ​സ്​​ല​മാ​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തെ കു​റി​ച്ചും ആ​ളു​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​ക്കു​ന്ന​തി​നും ക​ൾ​ച്ച​റ​ൽ ഫോ​റം ന​ട​ത്തി​യ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഖ​ത്ത​റി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​രം​ഗ​ത്തെ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളി​ലൊ​രാ​ളാ​യ ഡോ. ​മു​ന അ​ൽ മ​സ്​​ല​മാ​നി​യെ സ​ന്ദ​ർ​ശി​ച്ച ക​ൾ​ച്ച​റ​ൽ ഫോ​റം നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ കോ​വി​ഡ് വാ​ക്സി​നെ​ക്കു​റി​ച്ചും അ​ർ​ഹ​രാ​യ​വ​ർ പ്ലാ​സ്മ ദാ​നം ചെ​യ്യു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ന്‍ ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​‍െൻറ പി​ന്തു​ണ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഖ​ത്ത​ർ സ​ർ​ക്കാ​റും ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നും ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ, വി​ശി​ഷ്യാ കോ​വി​ഡ് സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് ക​ൾ​ച​റ​ൽ ഫോ​റം വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ഞ്ഞി പ​റ​ഞ്ഞു. ഡോ. ​മു​ന​ക്ക് അ​ദ്ദേ​ഹം ഉ​പ​ഹാ​രം കൈ​മാ​റി. ക​ൾ​ച​റ​ൽ ഫോ​റം ക​മ്യൂ​ണി​റ്റി സ​ർ​വി​സ് വി​ങ് സെ​ക്ര​ട്ട​റി റ​ഷീ​ദ​ലി, ഡോ. ​നൗ​ഷാ​ദ്, ന​ടു​മു​റ്റം എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം നു​ഫൈ​സ ഹ​ഫീ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidrecognationdr. muna
Next Story