Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​ ബാധിച്ച തിരൂർ...

കോവിഡ്​ ബാധിച്ച തിരൂർ സ്വദേശി  ദോഹയിൽ മരിച്ചു

text_fields
bookmark_border
doha
cancel

ദോഹ: കോവിഡ് സ്​ഥിരീകരിച്ച്​ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ദോഹയില്‍ നിര്യാതനായി. തിരൂര്‍ പുതിയങ്ങാടി  കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി (69) ആണ്​ മരിച്ചത്​.

ഹമദിൻെറ ഹസം മിബൈരീക്​ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പനിബാധിച്ചാണ്​ ആദ്യം ചികിൽസ തേടിയത്​. വക്​റ  ആശുപത്രി, ഉംസെയ്​ദ്​ ആശുപത്രി എന്നിവിടങ്ങളിലും ചികിൽസയിലുണ്ടായിരുന്നു. പിന്നീട്​ ഹസംമിബൈരീക്​  ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. ചികിൽസയിലിരിക്കെ ന്യൂമോണിയയും ബാധിച്ചിരുന്നതായും ചെവ്വാഴ്​ച പുലർച്ചെ  2.30നാണ്​ മരിച്ച വിവരം ലഭിക്കുന്നതെന്നും ഖത്തറിലുള്ള സഹോദരൻ കുഞ്ഞിബാവ പറഞ്ഞു. 

40 വര്‍ഷത്തിലേറെയായി സെയ്താലിക്കുട്ടി ഖത്തറിലുണ്ട്​. ക്യു.സി.സി കമ്പനിയില്‍ പി.ആർ.ഒ ആയി ജോലി  ചെയ്യുകയായിരുന്നു. 
ദോഹയില്‍ തന്നെ ജോലി ചെയ്യുന്ന മകനും കുടുംബവും ഇപ്പോള്‍ നാട്ടിലാണ്. ഭാര്യ: സാറ ഉമ്മ. മക്കള്‍: ശിഹാബുദ്ദീന്‍  (ദോഹ), സക്കീന, ഫൗസിയ, നുഷീദ, സഫിയ. നാട്ടിൽ പോയ ശിഹാബുദ്ദീൻ മാർച്ച്​ 15ന്​ തിരിച്ചുവരണ്ടേതായിരുന്നു. എന്നാൽ  കോവിഡ്​ പ്രതിസന്ധിയിൽ യാത്ര മുടങ്ങുകയായിരുന്നു. ചൊവ്വാഴ്​ച രാത്രിയോടെ അബൂഹമൂർ ഖബറിസ്​ഥാനിൽ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം ഖബറടക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsqutarmalayalam newscovid 19
News Summary - Covid death in doha-Gulf news
Next Story