കോവിഡ് പ്രതിരോധം: അറബ് ലോകത്ത് ഖത്തർ ഒന്നാമത്
text_fieldsദോഹ: കോവിഡ്–19നെതിരായി മികച്ച പ്രതിരോധ പ്രവർത്തനം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ അറബ് ലോകത്തുനിന്നും ഖത്തർ മാത്രം. ജർമൻ മാഗസിനായ 'ദേർ സ്പീഗെൽ' പുറത്തുവിട്ട പട്ടികയിലാണ് ഖത്തർ ഇടം പിടിച്ചത്.
ഫിൻലാൻഡാണ് പട്ടികയിൽ ഒന്നാമതെത്തിയത്. അറബ് ലോകത്ത് നിന്നുള്ള ഏകരാജ്യമായ ഖത്തർ പട്ടികയിൽ 15ാമതാണ്.
ഫിൻലാൻഡിന് പിറകിലായി ലക്സംബർഗ്, നോർവേ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട് മുതൽ നാല് വരെ സ് ഥാനങ്ങളിലുള്ളത്. അഞ്ചാമതെത്തിയ തയ്വാനാണ് യൂറോപ്പിന് പുറത്തുനിന്നും നേട്ടം കൊയ്തത്.
അറബ് ലോകത്തുനിന്നും ഖത്തറല്ലാത്ത ഒരു രാജ്യവും പട്ടികയിലിടം നേടിയില്ല. കാനഡ അടക്കമുള്ള നിരവധി വികസിത രാജ്യങ്ങളെ പിന്തള്ളിയാണ് ഖത്തർ 15ാം സ്ഥാനത്തെത്തിയത്. ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളൊന്നും പട്ടികയിലിടം നേടിയില്ല എന്നതും ശ്രദ്ധേയമായി. സിംഗപ്പൂർ, ജപ്പാൻ, ന്യൂസിലൻഡ്, സ്വിറ്റ്സർലൻഡ്, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് ആറ് മുതൽ 10 പത്ത് വരെ സ്ഥാനങ്ങളിൽ.
അതേസമയം, ജി.സി സി സ്റ്റാറ്റിസ്റ്റിക്കൽ സെൻററിെൻറ പട്ടികയിൽ ഖത്തർ ഒന്നാമതെത്തി. രോഗം സ്ഥിരീകരിക്കപ്പെട്ട 81 ശതമാനം കേസുകളും ഖത്തർ ചികിത്സിച്ച് ഭേദമാക്കിയതായി കേന്ദ്രം വ്യക്തമാക്കി.
അതോടൊപ്പം ലോകത്തിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങൾ 72 ശതമാനം കേസുകളും ചികിത്സിച്ചതായും ജി.സി.സി സ്റ്റാറ്റിസ്റ്റിക്സ് കേന്ദ്രം ചൂണ്ടിക്കാട്ടി.ചില രാജ്യങ്ങളിലെ കോവിഡ് രോഗമുക്തി നിരക്ക് 50 ശതമാനം മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.