കോവിഡ് നിർദേശങ്ങൾ പാലിച്ചില്ല; റസ്റ്റാറൻറ് അടച്ചുപൂട്ടി
text_fieldsദോഹ: കോവിഡ്-19 മുൻകരുതൽ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്തതിനാൽ റസ്റ്റാറൻറ് അടച്ചു പൂട്ടി. ബിർകത് അൽ അവാമിർ എന്ന പ്രദേശത്തെ റസ്റ്റാറൻറാണ് 15 ദിവസത്തേക്ക് പൂട്ടാൻ വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി കർശന മാനദണ്ഡങ്ങളോടെയും മുൻകരുതൽ നിർദേശങ്ങളോടെയും റസ്റ്റാറൻറുകൾക്ക് പ്രവർത്തനം പുനരാരംഭിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം അനുമതി നൽകിയിരുന്നു. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയുണ്ടാകുകയില്ലെന്നും പകർച്ചവ്യാധിവിരുദ്ധ നിയമപ്രകാരം കടുത്ത നിയമനടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം മുന്നറിയിപ്പും നൽകിയിരുന്നു.
റസ്റ്റാറൻറുകൾക്കും ഹോട്ടലുകൾക്കും നൽകിയ നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.