കോവിഡ് വ്യാപനം: പി.എച്ച്.സി.സികളിലെ സാധാരണ ചികിത്സ ഇനി ഓൺലൈനിലൂടെ
text_fieldsദോഹ: പി.എച്ച്.സി.സി ആരോഗ്യ കേന്ദ്രങ്ങളിൽ ഇനി മുതൽ അടിയന്തരമല്ലാത്ത ചികിത്സകൾ ഓൺലൈനിലൂടെ മാത്രമായിരിക്കും. കോവിഡ് രോഗികൾ കൂടിവരുന്ന പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണം. അടിയന്തരമല്ലാത്ത സേവനങ്ങൾ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ ടെലിഫോൺ, വിഡിയോ വഴിയായിരിക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) അറിയിച്ചു. പുതിയ തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
രാജ്യത്ത് കോവിഡ്-19 കേസുകൾ വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ സമൂഹത്തിെൻറ സുരക്ഷ കണക്കിലെടുത്തും രോഗവ്യാപനം തടയുന്നതിെൻറ ഭാഗമായുമുള്ള സുരക്ഷാ മുൻകരുതലെന്ന നിലക്കുമാണ് അടിയന്തരമല്ലാത്ത സേവനങ്ങൾ ഒ ാൺലൈൻ വഴി മാത്രമായിരിക്കുമെന്ന് പി.എച്ചി.സി.സി ഓപറേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. സംയ അഹ്മദ് അൽ അബ്ദുല്ല വ്യക്തമാക്കി.
വാക്സിനേഷനുമായി ബന്ധപ്പെട്ട് നിരവധിയാളുകൾ ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. ഇതിനാൽ, മറ്റു ചികിത്സക്കായി ഇവിടെ നേരിട്ടെത്തുന്നവരുടെ എണ്ണം പരമാവധി കുറക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അവർ വ്യക്തമാക്കി. അടിയന്തരമല്ലാത്ത സേവനങ്ങൾക്കായി നിലവിൽ അപ്പോയിൻറ്മെൻറ് നൽകിയവരെ അധികൃതർ ബന്ധപ്പെടും. െവർച്വൽ കൺസൾട്ടേഷനുള്ള സമയക്രമം പുതുക്കി നൽകും.
അതേസമയം, ഫാമിലി മെഡിസിൻ, ദന്തരോഗവിഭാഗം, സ്പഷൊലിറ്റി സേവനങ്ങൾ തുടങ്ങിയവയിൽ അടിയന്തര സേവനങ്ങൾക്കായി കേന്ദ്രങ്ങളിൽ നേരിട്ടെത്താമെന്നും എന്നാൽ കുറഞ്ഞ എണ്ണം പേർക്ക് മാത്രമായിരിക്കും സേവനം ലഭ്യമാക്കുകയെന്നും തീർത്തും അടിയന്തരമായ കേസുകൾക്ക് മാത്രമായി നേരിട്ടെത്താൻ ശ്രമിക്കുകയെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെ തുടർന്ന് പി.എച്ച്.സി.സി നടപ്പാക്കിയ വെർച്വൽ കൺസൾട്ടേഷൻ വൻ വിജയകരമായിരുന്നു. ഇതുമൂലം നേരിട്ടുള്ള പരിശോധന ഒഴിവാക്കാനും രോഗവ്യാപനം കുറക്കാനും രോഗികളുടെയും ആരോഗ്യ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും സാധിച്ചിട്ടുണ്ട്. അടിയന്തര സേവനം ആവശ്യമുള്ളവർക്ക് 16000ൽ വിളിച്ച് ടെലിഫോൺ വഴിയോ വിഡിയോ കോൺഫെറൻസിലൂടെയോ ഡോക്ടറുടെ സഹായം തേടാൻ സാധിക്കുന്നതാണ്. ഈ നമ്പറിൽ വിളിച്ച് പി.എച്ച്.സി.സി സെലക്ട് ചെയ്ത് ഒാപ്ഷൻ രണ്ട് തിരഞ്ഞെടുക്കുകയാണ് വേണ്ടത്.
നേരിട്ടുള്ള പരിശോധന ആവശ്യമാണെങ്കിൽ പി.എച്ച്.സി.സിയുടെ വാക്ക് ഇൻ സേവനത്തിലേക്ക് ഡോക്ടറുടെ റഫറൽ ലഭിക്കും.മുഐദർ, റൗദത് അൽ ഖൈൽ, ഗറാഫ, അൽ കഅ്ബാൻ, അൽ ശഹാനിയ, അൽ റുവൈസ്, ഉം സലാൽ, അബൂ ബകർ അൽ സിദ്ദിഖ് ഹെൽത്ത് സെൻററുകളിലാണ് നിലവിൽ അടിയന്തര സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്.
നേരിട്ടുള്ള പരിശോധന അനുവദിക്കുന്ന സേവനങ്ങൾ
•അടിയന്തര സേവനം ആവശ്യമുള്ള രോഗികൾ
•വാക്ക് ഇൻ രോഗികൾ
•കോവിഡ് ലക്ഷണമുള്ളവരും സമ്പർക്കം പുലർത്തിയവരും
•വെൽബേബി, വാക്സിനേഷൻ
•പ്രസവാനന്തര ശുശ്രൂഷ (റഫറൽ കേസുകൾ മാത്രം)
•അടിയന്തര ഘട്ടങ്ങളിലെ എക്സ് റേ, സ്കാനിങ്
•കോവിഡ് വാക്സിനേഷൻ
•ൈഡ്രവ്-ത്രൂ സ്വാബിങ്
•ആറാം ദിവസത്തെ കോവിഡ് പരിശോധന (യാത്രക്കാർക്കും സമ്പർക്കത്തിലുള്ളവർക്കും)
•പ്രീമാരിറ്റൽ സേവനങ്ങൾ
•മെഡിക്കൽ കമീഷൻ
•സ്കൂൾ രജിസ്േട്രഷൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.