കോവിഡ്കാലത്ത് മാനസികാരോഗ്യത്തിന് പ്രാധാന്യമേറെ
text_fieldsകോവിഡ്–19 കാലത്ത് മാനസിക സമ്മർദങ്ങളിൽനിന്നെല്ലാം അകന്ന് മാനസികാരോഗ്യത്തോടുകൂടി കഴിയണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രയാസങ്ങളാൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യ മന്ത്രാലയത്തിെൻറ 16000 ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെടണം. രാവിലെ ഏഴിനും രാത്രി 10നും ഇടയിലാണ് വിളിക്കേണ്ടത്.സമ്മർദം, അമിതമായ ഉത്കണ്ഠ, കോപം തുടങ്ങിയവ കോവിഡ്–19 കാലത്ത് വരാനിടയുണ്ട്. അമിതമാകുകയോ നിയന്ത്രണാതീതമാകുകയോ ചെയ്യുകയാണെങ്കിൽ അടിയന്തര സഹായം തേടണം.
കോവിഡ് പശ്ചാത്തലത്തിൽ നിരവധിയാളുകളാണ് അമിതമായ ഉത്കണ്ഠ, മാനസിക സമ്മർദം എന്നിവ കാരണത്താൽ പ്രയാസപ്പെടുന്നത്. രോഗസാഹചര്യം ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതുമൂലമാണ് ഇത് സംഭവിക്കുന്നത്. ആശങ്ക, ദുഃഖം, കോപം തുടങ്ങിയവയും ചിലർക്ക് ഉണ്ടാകുന്നു.ഉത്കണ്ഠയും മാനസിക സമ്മർദവുമാണ് സാധാരണായായി കണ്ടുവരുന്നത്. സമ്മർദങ്ങളകറ്റാൻ ദീർഘനിശ്വാസം, ചെറു വ്യായാമങ്ങൾ, ധ്യാനം, ആരോഗ്യകരമായ സന്തുലിതമായ ഭക്ഷണക്രമം, കൂടുതൽ ഉറക്കം എന്നിവ ശീലമാക്കണം. കോവിഡ്–19 സംബന്ധിച്ച വാർത്തകൾ എപ്പോഴും കാണുന്നതും അതുമായി ബന്ധപ്പെട്ട് എപ്പോഴും ചിന്തിക്കുന്നതും ഒഴിവാക്കണം. ഇത്തരം വിഡിയോകൾ സ്ഥിരമായി കാണുന്നതിൽനിന്ന് വിട്ടുനിൽക്കണം.
ഔദ്യോഗിക വാർത്ത ഉറവിടങ്ങളെ മാത്രം വാർത്തകളറിയുന്നതിന് അവലംബിക്കണം. വാർത്തയുടെ ഉറവിടവും സുതാര്യതയും ഉറപ്പുവരുത്തണം.അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കരുത്. അത് പ്രചരിപ്പിക്കരുതെന്നും വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.