കോവിഡ്: രണ്ടുപേർ കൂടി മരിച്ചു; ആകെ മരണം 270
text_fieldsദോഹ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി ഇന്നലെ മരിച്ചു. 50, 59 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 270 ആയി. ഇന്നലെ 489 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 417 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 72 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. രാജ്യത്ത് മഹാമാരിയുടെ രണ്ടാംവരവിെൻറ പ്രധാന കാരണം ക്വാറൻറീൻ ചട്ടങ്ങൾ ലംഘിച്ചതാണെന്ന് നേരേത്ത തന്നെ അധികൃതർ പറഞ്ഞിരുന്നു. 288 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവിലുള്ള ആകെ രോഗികൾ 12290 ആണ്. ഇന്നലെ 10771 പേരെയാണ് പരിശോധിച്ചത്. ആകെ 1642181 പേർക്ക് പരിശോധന നടത്തിയപ്പോൾ 171701 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 159141 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 938 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 128 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 135 പേരുമുണ്ട്. ഇതിൽ 19പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.
രോഗികളുടെ വർധന തുടർന്നാൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രോഗബാധയുണ്ടാകുന്നവരുടെയും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണം കൂടിവരുകയാണ്.ഡിസംബർ മധ്യം മുതൽ ആശുപത്രികളിലാവുന്നവരുടെയും തീവ്രപരിചരണ വിഭാഗത്തിലാകുന്നവരുടെയും എണ്ണം ആശങ്കപ്പെടുത്തുന്നുണ്ട്. ജനിതകമാറ്റം വന്ന കൂടുതൽ ശേഷിയുള്ള കൊറോണ വൈറസ് ഖത്തറിലും എത്തിയിട്ടുണ്ട്. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗം കൂടുതൽ വേഗത്തിൽ പടർത്താൻ കഴിവുള്ള ഇനം വൈറസാണിത്.
പ്രതിരോധ മാർഗങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡിെൻറ രണ്ടാംവരവ് തടയാനാകുമെന്ന് അധികൃതർ ഉറപ്പുനൽകുന്നുണ്ട്. താമസ്ഥലങ്ങളിൽനിന്ന് പുറത്തിറങ്ങുേമ്പാൾ എപ്പോഴും ഫേസ്മാസ്ക് ധരിക്കുക, ഒന്നര മീറ്ററിെൻറ സുരക്ഷിത ശാരീരിക അകലം എപ്പോഴും പാലിക്കുക, ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കൽ, മാളുകൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കൽ, സ്ഥിരമായി കൈകൾ സോപ്പിട്ട് കഴുകൽ, ഹസ്തദാനം, ആലിംഗനം, ചുംബനം എന്നിവ ഒഴിവാക്കൽ, കണ്ണുകളിലും മൂക്കിലും സ്പർശിക്കുന്നത് ഒഴിവാക്കൽ തുടങ്ങിയവ കർശനമായി പാലിക്കണം.
ചട്ടലംഘനം: 398 പേർക്കെതിരെ നടപടി
ദോഹ: രാജ്യത്ത് നിലവിലുള്ള വിവിധ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നിയമനടപടി തുടരുന്നു. വിവിധയിടങ്ങളിൽ പരിശോധന കർശനമാണ്.ഇന്നലെ 398 പേർക്കെതിരെ നടപടിയുണ്ടായി. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കേ നിയമം പാലിക്കാത്ത 366 പേർെക്കതിരെയാണ് നടപടിയെടുത്തത്.
ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക്കൈമാറിയിട്ടുണ്ട്. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് 17പേർക്കെതിരെയും നടപടിയുണ്ടായി. സാമൂഹികഅകലം പാലിക്കാത്തതിന് 12 പേർക്കെതിരെയും ഇഹ്തിറാസ് ആപ്പില്ലാത്തതിന് മൂന്നുപേർക്കെതിരെയും നടപടിയുണ്ട്.
ആളുകൾ കൂടുതലായെത്തുന്ന ഇടങ്ങളിൽ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി കാൽനടയായുള്ള പൊലീസ് പേട്രാളിങ്ങും നടത്തുന്നുണ്ട്. പൊലീസ് പരിശോധനയും പേട്രാളിങ്ങും 24 മണിക്കൂറാക്കിയിട്ടുണ്ട്.സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും പൊലീസ് നിരീക്ഷണം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.