കോവിഡ്: ഒരുമരണം കൂടി, ആകെ മരണം 271
text_fieldsദോഹ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി ഖത്തറിൽ മരിച്ചു. 61 വയസ്സുകാരനാണ് വെള്ളിയാഴ്ച മരിച്ചത്. ഇതോടെ ആകെ മരണം 271 ആയി. 497 പേർക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 402 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ഉണ്ടായത്. 95 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 315 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 12,639 ആണ്. ഇന്നലെ 11,170 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 16,54,790 പേരെ പരിശോധിച്ചപ്പോൾ 1,72,697 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 1,59,787 പേർക്കാണ് രോഗമുക്തിയുണ്ടായത്. 1042 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 141 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഖത്തറിൽ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടിയാണുണ്ടാകുന്നത്. ഇന്നലെ ആകെ 416 പേർക്കെതിരെയാണ് നടപടിയുണ്ടായത്. പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തവർെക്കതിെരയും നടപടിയുണ്ട്. പൊതുസ്ഥലങ്ങളിലും മാളുകളിലുമടക്കം പൊലീസ് നിരീക്ഷണം ശക്തമാണ്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തവർക്ക് പിഴ അടക്കം ശിക്ഷ ലഭിക്കും. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്തവർക്കെതിരെയും നടപടിയുണ്ട്.
രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. ഇത് പാലിക്കാത്ത 395 പേർക്കെതിരെയാണ് വെള്ളിയാഴ്ച പൊലീസ് നടപടിയുണ്ടായിരിക്കുന്നത്. ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാലുപേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. ഇത് ലംഘിച്ച കുറ്റത്തിന് ഏഴുപേർക്കെതിരെയാണ് ഇന്നലെ നടപടിയുണ്ടായത്. ഇൗ കുറ്റത്തിന് കുറഞ്ഞത് ആയിരം റിയാലാണ് പിഴ. മൊബൈലിൽ ഇഹ്തിറാസ് ആപ്പില്ലാത്തതിന് ആറുപേർക്കെതിെരയും സാമൂഹിക അകലം പാലിക്കാത്തതിന് എട്ടുപേർക്കെതിെരയും ഇന്നലെ നടപടിയുണ്ടായി. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. കോവിഡ് രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്.
രാജ്യത്ത് കോവിഡ് രോഗികളുടെ വൻവർധനവാണുണ്ടാകുന്നത്. രോഗബാധയുടെ ആഴ്ചാകണക്കുകൾ പരിശോധിക്കുേമ്പാൾ നാലിരട്ടിയാണ് രാജ്യത്തെ രോഗികളുടെ വർധന. ഈ വർഷം ജനുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുേമ്പാഴാണിത്. കഴിഞ്ഞ ആഴ്ചകളിൽ രോഗികളുടെ എണ്ണത്തിൽ വൻവർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ എല്ലാപ്രായക്കാരിലും രോഗബാധ എത്തിയിരിക്കുകയാണെന്നും സമൂഹത്തിലെ എല്ലാ പ്രായത്തിലുള്ള ആളുകളിലും രോഗബാധ കൂടിയിരിക്കുകയാണെന്നും കോവിഡ് 19 ദേശീയ പദ്ധതി തലവനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗ വിഭാഗം മേധാവിയുമായ ഡോ. അബ്ദുൽലത്തീഫ് അൽഖാൽ പറയുന്നു.
പ്രതിരോധ മാർഗങ്ങൾ കൂടുതലായി പാലിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പുറത്തിറങ്ങുേമ്പാൾ എപ്പോഴും ഫേസ്മാസ്ക് ധരിക്കുക, സുരക്ഷിത ശാരീരിക അകലം എപ്പോഴും പാലിക്കുക, ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക, മാളുകൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കുക, സ്ഥിരമായി കൈകൾ സോപ്പിട്ട് കഴുകുക, ഹസ്തദാനം, ആലിംഗനം, ചുംബനം എന്നിവ ഒഴിവാക്കുക, കണ്ണുകളിലും മൂക്കിലും സ്പർശിക്കുന്നത് ഒഴിവാക്കുക എന്നിവ കർശനമായി പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.