കോവിഡ്: മൂന്നുപേർ കൂടി മരിച്ചു, ആകെ മരണം 278
text_fieldsദോഹ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുപേർ കൂടി ഇന്നലെ മരിച്ചു. 43, 66, 79 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 278 ആയി. ഇന്നലെ 570 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 494 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 76 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. രാജ്യത്ത് മഹാമാരിയുടെ രണ്ടാംവരവിെൻറ പ്രധാന കാരണം ക്വാറൻറീൻ ചട്ടങ്ങൾ ലംഘിച്ചതാണെന്ന് നേരേത്തതന്നെ അധികൃതർ പറഞ്ഞിരുന്നു. 377 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. നിലവിലുള്ള ആകെ രോഗികൾ 13566 ആണ്.
ഇന്നലെ 10811 പേരെയാണ് പരിശോധിച്ചത്. ആകെ 1686747 പേർക്ക് പരിശോധന നടത്തിയപ്പോൾ 175332 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 161488 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1244 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 207 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിൽ 224 പേരുമുണ്ട്. ഇതിൽ 28 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്. ജനിതകമാറ്റം വന്ന കൂടുതൽ ശേഷിയുള്ള കൊറോണ വൈറസ് ഖത്തറിലും എത്തിയിട്ടുണ്ട്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം കൂടുതൽ വേഗത്തിൽ പടർത്താൻ കഴിവുള്ള ഇനം വൈറസാണിത്. പ്രതിരോധമാർഗങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡിെൻറ രണ്ടാംവരവ് തടയാനാകുമെന്ന് അധികൃതർ ഉറപ്പുനൽകുന്നുണ്ട്. താമസസ്ഥലങ്ങളിൽനിന്ന് പുറത്തിറങ്ങുേമ്പാൾ ഫേസ്മാസ്ക് ധരിക്കുക, ഒന്നര മീറ്ററിെൻറ സുരക്ഷിത ശാരീരിക അകലം പാലിക്കുക, ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കൽ, മാളുകൾ പോലുള്ള അടച്ചിട്ട സ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കൽ, കൈകൾ സോപ്പിട്ട് കഴുകൽ, ഹസ്തദാനം, ആലിംഗനം, ചുംബനം എന്നിവ ഒഴിവാക്കൽ, കണ്ണുകളിലും മൂക്കിലും സ്പർശിക്കുന്നത് ഒഴിവാക്കണം.
ചട്ടലംഘനം: 573 പേർക്കെതിരെ നടപടി
ദോഹ: രാജ്യത്ത് നിലവിലുള്ള വിവിധ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നിയമനടപടി തുടരുന്നു. വിവിധയിടങ്ങളിൽ പരിശോധന കർശനമാണ്. ഇന്നലെ 573 പേർക്കെതിരെ നടപടിയുണ്ടായി.
പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കേ നിയമം പാലിക്കാത്ത 552 പേർെക്കതിരെയാണ് നടപടിയെടുത്തത്. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്. കാറിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് ആറുപേർക്കെതിരെയും നടപടിയുണ്ടായി. ഇഹ്തിറാസ് ആപ് ഇല്ലാത്തതിന് 15 പേർക്കെതിരെയും നടപടിയുണ്ട്. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക.
രണ്ടുലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്നുവർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ, രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാലുപേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. ഇത് ലംഘിച്ചാൽ ചുരുങ്ങിയ പിഴ ആയിരം റിയാലാണ്.
ആളുകൾ കൂടുതലായെത്തുന്ന ഇടങ്ങളിൽ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി കാൽനടയായുള്ള പൊലീസ് പേട്രാളിങ്ങും നടത്തുന്നുണ്ട്. പൊലീസ് പരിശോധനയും പേട്രാളിങ്ങും 24 മണിക്കൂറാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയും പൊലീസ് നിരീക്ഷണം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.