കോവിഡ് ചട്ടലംഘനം: 464 പേർക്കെതിരെ നടപടി
text_fieldsദോഹ: രാജ്യത്ത് നിലവിലുള്ള വിവിധ കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവർക്കെതിരെയുള്ള നിയമനടപടി തുടരുന്നു.വിവിധയിടങ്ങളിൽ പരിശോധന കർശനമാണ്. തിങ്കളാഴ്ച ആകെ 464 പേർക്കെതിരെയാണ് നടപടിയുണ്ടായത്. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് നിർബന്ധമായിരിക്കേ നിയമം പാലിക്കാത്ത 456 പേർെക്കതിരെയാണ് നടപടിയെടുത്തത്.
കാറിൽ കൂടുതൽപേർ യാത്ര ചെയ്തതിന് എട്ടുപേർക്കെതിരെയും നടപടിയെടുത്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയിട്ടുണ്ട്. രാജ്യത്ത് കോവിഡ്-19 േപ്രാട്ടോകോൾ ലംഘിക്കുന്നവരിലധികവും യുവാക്കളാണെന്ന് അധികൃതർ പറയുന്നു. കോവിഡ്-19 സുരക്ഷ മുൻകരുതലുകൾ പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ പേട്രാളിങ് നടക്കുന്നുണ്ട്. ആളുകൾ കൂടുതലായെത്തുന്ന ഇടങ്ങളിൽ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനായി കാൽനടയായുള്ള പൊലീസ് പേട്രാളിങ്ങും നടത്തുന്നുണ്ട്.
രണ്ടുപേർ കൂടി മരിച്ചു
ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. 35,59 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 286 ആയി. തിങ്കളാഴ്ച 690 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 581 പേർ സമ്പർക്കം മൂലം രോഗബാധ ഏറ്റവരാണ്. 109 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരും. 362 പേർക്ക് രോഗമുക്തിയുണ്ടായി.നിലവിലുള്ള ആകെ രോഗികൾ 14906 ആണ്. ആകെ 163272 പേർക്കാണ് രോഗമുക്തിയുണ്ടായത്. 1558 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.