കോവിഡ്: ഇന്നലെ രോഗികൾ 231, രോഗമുക്തർ 218
text_fieldsദോഹ: ഖത്തറിൽ ഇന്നലെ 231 പേർക്കുകൂടി പുതുതായി കോവിഡ്രോഗം സ്ഥിരീകരിച്ചു. 218 പേർക്ക് രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2894 ആണ്. ഇന്നലെ 5035 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 6,60,008 പേർക്കാണ് പരിശോധന നടത്തിയത്. 1,20,095 പേർക്കാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 1,16,998 പേർക്കാണ് ഇതുവരെ രോഗമുക്തിയുണ്ടായിരിക്കുന്നത്. ഇന്നലെ ഒരാൾകൂടി മരിച്ചതോടെ ആകെ മരണം 203 ആയി. നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത് 405 പേരാണ്. 49 പേർ തീവ്രപരിചരണവിഭാഗത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.