Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനിരന്തരം വിളിക്കണം,...

നിരന്തരം വിളിക്കണം, ക്വാറൻറീനിൽ കഴിയുന്നവരെ

text_fields
bookmark_border
നിരന്തരം വിളിക്കണം, ക്വാറൻറീനിൽ കഴിയുന്നവരെ
cancel

ദോഹ: കോവിഡ്–19 കാരണം ക്വാറൻറീനിൽ കഴിയുന്ന സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധം പുലർത്തണമെന്ന്​ ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.കോവിഡ്–19 സ്​ഥിരീകരിക്കപ്പെട്ടവർ അവരുടെ സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും പരിചരണം അർഹിക്കുന്നുണ്ട്. അവരുമായി ഫോണിലോ വിഡിയോ ചാറ്റിലോ നിരന്തരം ബന്ധം പുലർത്തണം. സന്ദേശങ്ങളയച്ച് അവരുടെ സുഖവിവരങ്ങൾ എപ്പോഴും തിരക്കണം. ഇതിലൂടെ അവർക്ക്​ മാനസിക പിന്തുണ നൽകണമെന്നും എച്ച്.എം.സി നിർദേശിച്ചു. സമ്പർക്ക വിലക്ക് സമയങ്ങളിൽ മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യം നൽകണം.

അതിനനുസരിച്ച് അവരുമായി ബന്ധം പുലർത്തണം. അവരെ നമ്മൾ മനഃപൂർവമല്ലാതെ വിളിക്കാതിരുന്നാൽപോലും അത്​ അവർക്കുണ്ടാക്കുന്ന മാനസികപ്രയാസങ്ങൾ ഏറെയായിരിക്കും. ഇക്കാര്യത്തിൽ ക്വാറൻറീനിൽ കഴിയുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. അവർ തങ്ങളുടെ മാനസികാരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. സന്തുലിതമായ ആഹാരം കഴിക്കണം. കുടുംബങ്ങളുമായും കൂട്ടുകാരുമായും ഡിജിറ്റൽ മാർഗങ്ങളിലൂടെ ബന്ധപ്പെടണം. കൃത്യമായ സമയങ്ങളിൽ ഉറങ്ങണം. ഒറ്റപ്പെട്ടുപോകുന്ന സാഹചര്യങ്ങളിൽ അമിതമായ ഉത്​കണ്ഠയും ഭയവും സാധാരണയായി എല്ലാവർക്കും അനുഭവപ്പെടുന്നതാണ്​. ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും എച്ച്.എം.സി ചൂണ്ടിക്കാട്ടി. കോവിഡ്​ രോഗം സ്​ഥിരീകരിക്കപ്പെ​ട്ടയാൾ മാനസികമായി നല്ല ധൈര്യത്തോടെയിരിക്കണം.

മനസ്സ്​​ പോസിറ്റിവായാൽ കോവിഡ്​ പെ​​ട്ടെന്ന്​ തന്നെ നെഗറ്റിവുമാകും. കോവിഡ്–19 ബാധിതനായ രോഗിയുടെ ആരോഗ്യം വീണ്ടെടുക്കുന്നതിൽ പോസിറ്റിവ് മാനസികാവസ്​ഥക്ക് വലിയ പങ്കുണ്ട്​. രോഗം ബാധിക്കുന്നതോടെ അധികപേരും മാനസിക സമ്മർദങ്ങളാലും അമിതമായ ഉത്​കണ്ഠയാലും പ്രയാസമനുഭവിക്കുന്നവരാണ്​. രോഗബാധിതരായാലുള്ള ഐസൊലേഷനും ജീവിതശൈലിയിലെ മാറ്റങ്ങളുമാണ് ഇതിന് കാരണം.

മാനസികമായ പ്രശ്നങ്ങൾ രോഗിയുടെ ശരീര പ്രതിരോധ സംവിധാനത്തെ ബാധിക്കും.സമ്മർദം വർധിപ്പിക്കും. രോഗബാധിതരുടെ മനസ്സ് പോസിറ്റിവായിരിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം. രോഗമുക്തരായവരുടെ ഉദാഹരണങ്ങൾ നിരവധിയുണ്ട്​. ഇവരോട്​ ഫോൺ വഴി സംസാരിക്കുകയോ അവരുടെ അനുഭവങ്ങൾ കേൾപ്പിക്കുകയോ ചെയ്​ത്​ രോഗികളിൽ ആത്മവിശ്വാസം പകരണം.

രോഗികൾ അവരുടെ ദൗർബല്യങ്ങളെക്കുറിച്ചും ബലഹീനതകളെയും ആരോഗ്യ പ്രശ്നങ്ങളെയും കുറിച്ചും ചിന്തിച്ച് സമ്മർദത്തിലാകരുത്​.പകരം, രോഗിയുടെ ശക്തിയും ആരോഗ്യത്തെയും രോഗമുക്തരെയും കുറിച്ച് ചിന്തിച്ച് മനസ്സിനെ പോസിറ്റിവായി നിലനിർത്തണം. അതുവഴി രോഗപ്രതിരോധ ശേഷി വർധിപ്പിക്കണം.മെഡിക്കൽ വിദഗ്ധരുടെ ഉപദേശങ്ങൾ ആവശ്യമാണെങ്കിൽ 16,000 എന്ന നമ്പറിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarantinecovid gulfgulf newsqatar news
Next Story