Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: എല്ലാ...

കോവിഡ്​: എല്ലാ വിദ്യാർഥികൾക്കും ഉമിനീർ പരിശോധന

text_fields
bookmark_border
കോവിഡ്​: എല്ലാ വിദ്യാർഥികൾക്കും ഉമിനീർ പരിശോധന
cancel

ദോഹ: രാജ്യത്തെ എല്ലാ സ്​കൂളുകളിലെയും കുട്ടികൾക്ക്​ ഉടൻ ഉമിനീർ അടിസ്​ഥാനമാക്കിയുള്ള പുതിയ തരം കോവിഡ്​ പരിശോധന നടത്തും. ഹമദ്​ ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്​ടർ ഡോ. യൂസഫ്​ അൽ മസ്​ലമാനിയാണ്​ ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ സ്​ഥിരീകരിക്കാനായി ആദ്യമായാണ്​ കുട്ടികൾക്ക്​ ഉമിനീർ പരിശോധന രാജ്യത്ത്​ നടപ്പാക്കുന്നത്​. ഈ പരിശോധന ഏറ്റവും കൃത്യതയുള്ളതായിരിക്കുമെന്നും അധികൃതർ പറയുന്നു. എല്ലാ സ്​കൂൾ കുട്ടികൾക്കും ഉടൻ ഈ പരിശോധന നടത്തും. അതോടെ രക്ഷിതാക്കൾക്കുള്ള ആശങ്കയും നീങ്ങു​ം. ഖത്തർ റേഡിയോയുമായി സംസാരിക്കുകയിരുന്നു ഡോ. മസ്​ലമാനി. സ്​കൂളുകളിലേക്ക്​ കുട്ടികളെ അയക്കുന്നതിൽ ആശങ്ക വേണ്ട. കാരണം സ്​കൂളിൽ കോവിഡ്​ സ്​ഥിരീകരിച്ചതി​െൻറ നിരക്ക്​ ഏറെ കുറവാണ്​.

നിലവിൽ ​തൊണ്ടയിൽനിന്നും മൂക്കിൽനിന്നും സ്രവം എടുത്തുള്ള പരിശോധനയാണ്​ ഖത്തറിൽ നടക്കുന്നത്​. ഇതിന്​ പകരം പരിശോധന ആവശ്യമായ കുട്ടികളുടെ ഉമിനീർ എടുത്താണ്​ പുതിയ രീതിയിൽ കോവിഡ്​ പരിശോധന നടത്തുക. അസ്വസ്​ഥത പൂർണമായും ഇല്ലാത്ത പരിശോധനയാണിത്​. മൂക്കിലൂടെയും തൊണ്ടയുടെ പിറക്​ വശത്തുകൂടെയും പ്രത്യേക ട്യൂബ്​ കടത്തിയുള്ള നിലവിലെ​ പരിശോധന അൽപം അസ്വസ്​ഥത ഉണ്ടാക്കുന്ന രീതിയാണ്​. രാജ്യത്തെ കോവിഡ് രോഗികളിൽ മൂന്ന്​ -നാല്​ ശതമാനം വരെ 14 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ പീഡിയാട്രിക് എമർജൻസി സെൻറർ നേരത്തേ അറിയിച്ചിരുന്നു.

കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ ഭാഗമായി രാജ്യത്തെ സ്​കൂളുകൾ സെപ്​റ്റംബർ ഒന്നുമുതൽ തുറന്നുപ്രവർത്തിച്ചിരുന്നു. എല്ലാ കുട്ടികൾക്കും മുൻകൂട്ടിയുള്ള കോവിഡ്​ പരിശോധന നടത്തില്ലെന്നും രക്ഷിതാക്കൾ അനുമതി നൽകുന്ന കുട്ടികൾക്ക്​ മാത്രമേ പരിശോധന നടത്തുവെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ആദ്യ ആഴ്​ച തന്നെ ചില സ്​കൂളുകളിൽ കോവിഡ്​ സ്​ഥിരീകരിച്ചതോടെ അവിടങ്ങളിലെ ചില ക്ലാസ്​ റൂമുകൾ പൂട്ടുകയും ​െചയ്​തിരുന്നു.

കോവിഡ്​ ഭീഷണി പൂർണമായും ഇല്ലതാകുന്നതിന്​ മുമ്പ്​ തന്നെ സ്​കൂളുകൾ തുറക്കുന്നതിനെതിരെ നേരത്തേ ത​ന്നെ രക്ഷിതാക്കൾ രംഗത്തുവന്നിരുന്നു. ഇതോടെ വിദ്യാർഥികൾക്ക്​ ഓൺലൈൻ ക്ലാസ്​ മാത്രം മതിയോയെന്ന്​ തീരുമാനിക്കാനുള്ള അവകാശം രക്ഷിതാക്കൾക്ക്​ മന്ത്രാലയം നൽകിയിരുന്നു.

അസ്വസ്​ഥത ഉണ്ടാകുന്ന നിലവിലെ രീതിക്ക്​ പകരം എളുപ്പമുള്ളതും പ്രയാസമില്ലാത്തതുമായ ഉമിനീർ പരിശോധന കുട്ടികൾക്ക്​ നടത്തുന്നതോടെ ഇതുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ കൂടുതൽ ആശങ്ക നീങ്ങുമെന്നാണ്​ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid gulfSaliva test
Next Story