Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉ​മ്മ​ർ​ക്ക പി​െ​ന്ന...

ഉ​മ്മ​ർ​ക്ക പി​െ​ന്ന ഇ​തു​വ​ഴി വ​ന്ന​തേ​യി​ല്ല...

text_fields
bookmark_border
ഉ​മ്മ​ർ​ക്ക പി​െ​ന്ന ഇ​തു​വ​ഴി വ​ന്ന​തേ​യി​ല്ല...
cancel
camera_alt

നബില റിയാസ് (കുറ്റ്യാടി), ഹിലാൽ

പ്രവാസത്തിെൻറ പ്രയാസത്തിലും മരുഭൂമിയിലെ അത്യുഷ്ണത്തിലും മഹാമാരിക്കിടയിലും അയാൾ മുടക്കമില്ലാതെ വന്നുകൊണ്ടേയിരുന്നു... 'മീൻകാരൻ ഉമ്മർക്ക'. നാട്ടിലെപ്പോലെ ശബ്​ദമുണ്ടാക്കിയല്ല വരവ്​. പതിഞ്ഞ ശബ്​ദത്തിൽ ''പൂയ്, മീൻ വേ​േണാ...''എന്ന്​ ചോദിക്കും. വാർധക്യം ബാധിച്ചിട്ടും സ്വന്തം വയറിനും നാട്ടിലെ പ്രിയപ്പെട്ടവരുടെ വിശപ്പടക്കാനുംവേണ്ടി എത്തുന്ന അയാൾ നരകയറിയ താടിരോമങ്ങൾക്കിടയിലൂടെ ചിരിക്കുമായിരുന്നു. പ്രതീക്ഷയുടെ ആ ചിരി മായാതിരിക്കാൻ വലിയ മാളുകളെ ഒഴിവാക്കി ഞങ്ങൾ മീനിനായി അയാളെതന്നെ കാത്തിരുന്നു.

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വരും, തൂക്കിപ്പിടിച്ച സഞ്ചിയിൽ പലതരം മീനുകളുമായി. എസികളുടെ മുരൾച്ചക്കിടയിൽ 'മോളെ.. മീൻ വേണോ...' എന്ന ആ പതിഞ്ഞ ശബ്​ദം പലപ്പോഴും കേൾക്കാറില്ല. അതിനാൽ ഉമ്മർക്ക വരുന്ന ദിവസം ഓർത്തുവെക്കും. പ്രവാസത്തിെൻറ ഒറ്റപ്പെടലിൽ കനിഞ്ഞുകിട്ടുന്ന ആ വിളിക്ക്​ പിതാവിെൻറ സ്​നേഹമുണ്ടായിരുന്നു.

മീനുണ്ടെങ്കിലും കുറച്ചെങ്കിലും വാങ്ങിക്കും, പതിവുപോലെ അന്നും ഉമ്മർക്ക വന്നു. ഡോർ തുറന്നു പുറത്ത് വരുമ്പോഴേക്കും ഉമ്മർക്ക നടന്നുനീങ്ങിയിരുന്നു. എന്തുപറ്റി ഞാനൊരു നിമിഷം ചിന്തിച്ചു. ഇങ്ങനെയൊന്നുമല്ലല്ലോ... മീൻ വാങ്ങിയി​െല്ലങ്കിലും വിശേഷങ്ങൾ ചോദിച്ചേ മൂപ്പര്​ പോകൂ. കണ്ടി​െല്ലങ്കിൽ നാലഞ്ച് തവണ 'മോളെ മീൻ വേണോ'ന്നു ചോദിക്കുന്നതാണല്ലോ. ഞാൻ ഗേറ്റിനു പുറത്തിറങ്ങി നോക്കി.

ഇല്ല.. ആള് പോയിട്ടില്ല... ഗേറ്റിനരികത്തിരിക്കുന്നുണ്ട്. മീൻ സഞ്ചി താഴെ വെച്ചു ഫോണിൽ സംസാരിക്കുകയാണ്​. എന്നെ കണ്ടപ്പോൾ ഫോൺ കട്ട് ചെയ്തു. മീൻചിതമ്പലായ ഫോണും അടർന്നുവീണ കണ്ണീരും അയാൾ തുടച്ചു. 'ഇക്കാ... എന്താ പറ്റ്യത്...? എന്തിനാ കരയണെ?. 'ഒന്നുല്ല മോളെ... മോൾക്ക് മീൻ വേണ്ടേ..? .

'മീനൊക്കെ വേണം, എങ്കിലും കാര്യം പറയിൻ, ഞാൻ നിങ്ങടെ മോളെ പോലെയാണെന്ന് എപ്പോഴും പറയാറുള്ളതല്ലേ?... 'അത് പിന്നെ... മോളെ... അദ്ദേഹത്തിെൻറ ശബ്​ദം ഇടറുന്നുണ്ടായിരുന്നു. 'നാട്ടിൽ ഓൾക്ക് സുഖല്ല, തീരെ വയ്യെന്ന്. കോറോണയാ... കഴിഞ്ഞാഴ്ചയാ പോസിറ്റീവാണെന്നറിഞ്ഞത്..

പേടിക്കാനൊന്നൂല്ല, പെ​െട്ടന്ന് തന്നെ മാറൂന്ന്​ കരുതി, ഇന്നാണറിയുന്നത് കൂടുതലാണെന്ന്​... എനിക്കാണെങ്കിപ്പൊ നാട്ടിപോവാനും കയ്യൂല. പടച്ചോൻ ഞങ്ങൾക്കാകെ തന്നത് ഒരു മോളെയാണ്. അവളാണെങ്കിൽ ഭർത്താവിെൻറ വീട്ടിൽ തന്നെയാണ്. വീട്ടിൽ വരാറെ ഇല്ല, ൻെറ പാത്തു ഒറ്റക്കായി പോയല്ലോ മോളെ... അവൾക്കെന്തെങ്കിലും പറ്റ്യാൽ പിന്നെ ഞാനുണ്ടാവില്ല...' ഇടമുറിയാതെ ആ കൺതടങ്ങൾ നിറഞ്ഞൊഴുകി. ഞാൻ കൊടുത്ത ഒരു കുപ്പി വെള്ളം ഒറ്റവലിക്കയാൾ കുടിച്ചുതീർത്തു. 'മോളു പ്രാർഥിക്കണം..., എനിക്കവളേ ഉള്ളൂ. വീട്ടുകാരെയൊക്കെ എതിർത്ത്​ എ​െൻറ കൈപിടിച്ചിറങ്ങി വന്നവളാ... ഞാനെന്നാൽ ജീവനാണവൾക്ക്'. 'പ്രാർഥിക്കാം... ഇക്ക സമാധാനായിട്ടിരിക്ക്, ഇത്താക്ക് ഒരു കുഴപ്പൊണ്ടാവില്ല..' ഞാൻ സമാധാനിപ്പിച്ചു.

അദ്ദേഹം എഴുന്നേറ്റു പതുക്കെ നടന്നുനീങ്ങുമ്പോഴും പതിഞ്ഞ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു 'ൻെറ പാത്തൂനൊന്നും വരൂല്ല, പടച്ചോൻ കൈവിടില്ല...'മറ്റുള്ളവർക്ക് പ്രകാശം പരത്താൻ സ്വയം ഉരുകിത്തീരാൻ വിധിക്കപ്പെട്ടവരാണ്​ എന്നും പ്രവാസികൾ.ഉമ്മർക്കയുടെ പ്രിയപ്പെട്ടവളുടെ സ്​ഥിതി ഇപ്പോൾ എന്തായിരിക്കും. അറിയാൻ ആശ ഏറെ ഉണ്ടെങ്കിലും ഉമ്മർക്ക പി​െന്ന ഇതുവഴി വന്നതേയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid gulfummerkkanabila riyas
Next Story