കോവിഡ് പ്രതിരോധ കുത്തിവെപ്പ്: വക്റ ജനൂബ് സ്റ്റേഡിയത്തിലും ഡ്രൈവ് ത്രൂ കേന്ദ്രം തുറന്നു
text_fieldsവക്റ അൽ ജനൂബ് സ്റ്റേഡിയത്തിെൻറ പാർക്കിങ് സ്ഥലത്ത് തുറന്ന കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഡ്രൈവ് ത്രൂ
കേന്ദ്രം
ദോഹ: കോവിഡ് പ്രതിരോധ കുത്തിവെപ്പിന് രണ്ടാമത്തെ ഡ്രൈവ് ത്രൂ കേന്ദ്രം തുറന്നു. അൽവക്റയിലെ അൽ ജനൂബ് സ്റ്റേഡിയത്തിെൻറ പാർക്കിങ് സ്ഥലത്താണ് കേന്ദ്രം പ്രവർത്തിക്കുന്നത്. നേരത്തേ ലുസൈലിൽ ഡ്രൈവ് ത്രൂ സെൻറർ ആരംഭിച്ചിരുന്നു. വാഹനത്തിൽനിന്ന് ഇറങ്ങാതെ തന്നെ കോവിഡ് പ്രതിരോധത്തിെൻറ രണ്ടാം കുത്തിവെപ്പ് സ്വീകരിക്കാൻ കഴിയും എന്നതാണ് ഡ്രൈവ് ത്രൂ സെൻററിെൻറ പ്രത്യേകത. ഇവിടങ്ങളിൽ രണ്ടാം കുത്തിവെപ്പ് മാത്രമേ നൽകൂ. രണ്ടാം കുത്തിവെപ്പിന് സമയമായവർക്ക് മുൻകൂട്ടി സമയം നിശ്ചയിക്കാതെ തന്നെ ഇവിടങ്ങളിൽ വാഹനത്തിലെത്തി കുത്തിവെപ്പ് സ്വീകരിക്കാൻ കഴിയും.
ലുസൈൽ മൾട്ടിപർപസ് ഹാളിെൻറ പിറകിലാണ് ലുസൈലിലെ ഡ്രൈവ് ത്രൂ സെൻറർ. സ്വന്തമായി വാഹനമില്ലാത്തവരാണെങ്കിൽ ടാക്സിയിൽ വന്നാലും കുത്തിവെപ്പ് സ്വീകരിക്കാൻ കഴിയും. എന്നാൽ, വാഹനത്തിലിരുന്നല്ലാതെ നടപടി പൂർത്തീകരിക്കുക സാധ്യമല്ല. ആഴ്ചയിൽ ഏഴു ദിവസവും ലുൈസൽ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. രാവിലെ 11 മുതൽ രാത്രി 10 വരെയാണ് പ്രവർത്തനം. രാത്രി ഒമ്പതിനു മുമ്പ് ഗേറ്റിലെത്തുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. ആദ്യ കുത്തിവെപ്പ് സ്വീകരിച്ചപ്പോൾ നൽകിയ കാർഡ് കൊണ്ടുവരണം. കുത്തിവെപ്പെടുക്കുന്നതിനു മുമ്പ് പ്രാഥമിക പരിശോധന നടത്തും.
കുത്തിവെപ്പെടുത്തു കഴിഞ്ഞ് പ്രത്യേക സ്ഥലത്ത് സ്വന്തം വാഹനത്തിൽ തന്നെ നിശ്ചിതസമയം കാത്തിരിക്കണം. കുത്തിവെപ്പ് സ്വീകരിച്ചതിനുശേഷം പ്രയാസമുണ്ടോ എന്ന് നോക്കാനാണിത്. ശാരീരിക പ്രയാസം ഉണ്ടാകുന്നവരെ സഹായിക്കാനും വൈദ്യസഹായം നൽകാനും ആരോഗ്യപ്രവർത്തകരുണ്ടാകും. പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനുമായി സഹകരിച്ച് ഹമദ് മെഡിക്കൽ കോർപറേഷനാണ് ഈ കേന്ദ്രം നടത്തുന്നത്. സന്ദർശകർക്ക് രജിസ്േട്രഷൻ, അസസ്മെൻറ്, വാക്സിനേഷൻ, നിരീക്ഷണം എന്നിവ ഉൾപ്പെടുന്നതാണ് പുതിയ കേന്ദ്രത്തിെൻറ പ്രവർത്തനം. ആദ്യമെത്തുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാണ് ലുസൈലിലെ കേന്ദ്രത്തിൽ സൗകര്യമുള്ളത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.