കോവിഡ്കാലത്തെ ഇന്ത്യക്കാരുടെ പരസ്പരസഹായം അഭിനന്ദനീയം –അംബാസഡർ
text_fieldsദോഹ: കോവിഡ് മഹാമാരിക്കിടയിൽ ഇന്ത്യൻ കമ്യൂണിറ്റിയുടെ പരസ്പര സഹായമനസ്കത അഭിനന്ദനീയമാണെന്ന് ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ സഹോദരന്മാരുടെ ദുരിതമകറ്റുന്നതിൽ ഇന്ത്യൻ സമൂഹം ശ്ലാഘനീയ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. ഇന്ത്യയുടെ 74ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിലെ ഇന്ത്യൻ സ്ഥാനപതിയായതിന് ശേഷം ഇന്ത്യൻ സമൂഹത്തോടുള്ള ഡോ. മിത്തലി െൻറ പ്രഥമ അഭിസംബോധന കൂടിയായിരുന്നു ഇത്.
ഖത്തറിനും ഇന്ത്യക്കുമിടയിലുള്ള ഉഭയകക്ഷി–സൗഹൃദ ബന്ധത്തി െൻറ വിശാലതയും ദൃഢതയും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യൻ സമൂത്തി െൻറ ക്ഷേമത്തിനായി പരിശ്രമിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിയാർജിച്ചുവരുകയാണ്. ഈ ബന്ധത്തി െൻറ നട്ടെല്ലായി വർത്തിക്കുന്നത് ഇവിടത്തെ ഇന്ത്യൻ സമൂഹമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുന്നതിനും പുരോഗതി പ്രാപിക്കുന്നതിനും തറക്കല്ല് പാകിയത് ഇന്ത്യൻ സമൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക രേഖകൾ സമർപ്പിക്കുന്നതിനിടെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ താൻ കണ്ടിരുന്നു. അദ്ദേഹത്തിന് ഇന്ത്യൻ സമൂഹത്തെ കുറിച്ച് വലിയ മതിപ്പാണ്. ഖത്തറി െൻറ വളർച്ചക്ക് ഇന്ത്യൻ സമൂഹം നൽകിയ സംഭാവനകൾ അമീർ പ്രത്യേകം ചൂണ്ടിക്കാട്ടിയെന്നും അംബാസഡർ പറഞ്ഞു. കോവിഡ്–19 സൃഷ്ടിച്ച വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നതിന് ഇന്ത്യൻ സമൂഹം ഒറ്റക്കെട്ടായി ഒരു ശരീരത്തെ പോലെയാണ് പ്രവർത്തിച്ചത്. ഇന്ത്യൻ സമൂത്തി െൻറ ഈ നിസ്വാർഥ സേവനം നിരാലംബരായ നമ്മുടെ സഹോദരങ്ങൾക്ക് ഏറെ ആശ്വാസമായി. ലോകത്തിന് മുന്നിൽ നമ്മുടെ ശക്തി നാം കാണിച്ചുകൊടുത്തു. ഒരുമിച്ച് അടിപതറാതെ പരസ്പരം സഹായിച്ച് നാം മുന്നേറിയത് ലോകത്തിന് തന്നെ മാതൃകയാണ്. ഇന്ത്യൻ സമൂഹത്തെ മാത്രമല്ല, ഖത്തറിലെ ദുരിതമനുഭവിക്കുന്ന മറ്റു സമൂഹങ്ങൾക്കും നാം കൈത്താങ്ങായിരിക്കുകയാണ്. ഇന്ത്യയുടെ വസുധൈവകുടുംബകം എന്നതിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
കോവിഡ്–19 കാരണം ഖത്തറിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം സാധ്യമാക്കുന്നതിന് പിന്തുണ നൽകിയ ഖത്തർ ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായും ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട എയർ ബബിൾ കരാറിൽ ഖത്തറും ഇന്ത്യയും ഒപ്പുവെച്ചത് നേട്ടമാണെന്നും അദ്ദേഹം സ്വാതന്ത്ര്യദിന പ്രഭാഷണത്തിനിടെ പറഞ്ഞു.
ആഗസ്റ്റ് 15ന് രാവിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഇന്ത്യൻ എംബസിയിൽ നടത്തി. കോവിഡ്–19 പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഒാൺലൈൻ വഴിയായിരുന്നു പൊതുജനങ്ങൾക്ക് പങ്കെടുക്കാനുള്ള അവസരം. ദേശീയഗാനാലാപനം നടത്തി. രാഷ്ട്രപതിയുടെ സന്ദേശം അംബാസഡർ വായിച്ചു.
ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്ക് പേജ്, @indEmbDoha എന്ന ട്വിറ്റർ പേജ്, youtube.com/QatarStories യൂട്യൂബ് പേജിലും പരിപാടികൾ തത്സമയം സംേപ്രഷണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.