Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശൈത്യകാലത്ത് കോവിഡ്​...

ശൈത്യകാലത്ത് കോവിഡ്​ രണ്ടാം വരവിന്​ സാധ്യത കൂടുതൽ

text_fields
bookmark_border
ശൈത്യകാലത്ത് കോവിഡ്​ രണ്ടാം വരവിന്​ സാധ്യത കൂടുതൽ
cancel

ദോഹ: വരാനിരിക്കുന്ന ശൈത്യകാലത്ത് കോവിഡ്-19െൻറ രണ്ടാം വരവിന് സാധ്യതകളേറെ. ഓക്സ്​ഫഡ് സർവകശാല മെഡിസിൻ വിഭാഗത്തിലെ റീജിയസ്​ പ്രഫസറായ സർ ജോൺ ബെലാണ്​ ഇതുസംബന്ധിച്ച മുന്നറിയിപ്പ്​ നൽകിയത്​. ശൈത്യകാലം അടുത്തെത്തിയിരിക്കുന്നുവെന്നും കോവിഡ്-19നൊപ്പം പകർച്ചപ്പനിയുടെ പ്രയാസങ്ങളുമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കോവിഡ്-19​െൻറ രണ്ടാം വരവിന് സാധ്യതയുണ്ട്​. പ്രത്യേകിച്ചും കാര്യക്ഷമമായ വാക്സിനുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ രണ്ടാം വരവിനെ പ്രതിരോധിക്കാൻ മതിയായ സമയം ലഭിക്കുകയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.രാജ്യത്ത് ജനങ്ങൾ കോവിഡ്-19 മുൻകരുതലുകൾ പാലിച്ചില്ലെങ്കിൽ കോവിഡ്-19​െൻറ രണ്ടാം വരവുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കോവിഡ്-19 മുന്നറിയിപ്പുകളും മുൻകരുതലുകളും അവഗണിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നതിനിടയാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ബലിപെരുന്നാളിനുശേഷം പൊതുജനങ്ങൾക്കിടയിൽ രോഗവ്യാപനമുണ്ടായിട്ടുണ്ടെന്നും മുൻകരുതലുകൾ പാലിക്കുന്നതിലെ വീഴ്ചയാണിതിന് കാരണമെന്നും ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹ അധ്യക്ഷൻ ഡോ. അബ്​ദുല്ലതീഫ് അൽ ഖാൽ നേര​േത്ത അറിയിച്ചിരുന്നു. സുരക്ഷാമുൻകരുതലുകൾ പാലിക്കാത്തതും കുടുംബസന്ദർശനവും സൗഹൃദ ഒത്തുചേരലുകളും രോഗവ്യാപനത്തിന് ആക്കം കൂട്ടിയിരുന്നു. രോഗവ്യാപനം തുടരുകയാണെങ്കിൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതി​െൻറ നാലാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് അനിശ്ചിതമായി നീണ്ടുപോകാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രതിദിന കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് കുറവുണ്ടായിട്ടുണ്ട്​. എന്നാൽ, സ്വദേശികൾക്കിടയിലും പ്രഫഷനലുകൾക്കിടയിലും രോഗവ്യാപനം സംഭവിക്കുന്നതിൽ പൊതുജനാരോഗ്യ മന്ത്രാലയം ആശങ്ക അറിയിച്ചിട്ടുണ്ട്​.

കാലാവസ്​ഥയിലുണ്ടാകുന്ന മാറ്റം കൊറോണ വൈറസി​െൻറ വ്യാപനത്തെ സ്വാധീനിക്കുമെന്നും കനത്ത ചൂടും ഹ്യുമിഡിറ്റിയും വൈറസിനെ ദുർബലമാക്കുമെന്നും ഖത്തർ ഫൗണ്ടേഷ​െൻറ കീഴിലുള്ള ഖത്തർ എൻവയൺമെൻറ് ആൻഡ് എനർജി റിസർച്​ ഇൻസ്​റ്റിറ്റ്യൂട്ടിലെ (ക്യു.ഇ.ഇ.ആർ.ഐ) ശാസ്​ത്രജ്ഞനായ ജിയോവാനി സാബിയ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച പഠനത്തി​െൻറ വെളിച്ചത്തിലായിരുന്നു ഇത്​.

എന്നാൽ, അന്തരീക്ഷത്തിലെ ചൂട് കാരണം വൈറസ്​ പൂർണമായും അപ്രത്യക്ഷമാകുമെന്നത് തീർത്തും തെറ്റാണ്​. ചൂടുള്ള അന്തരീക്ഷത്തിലും മുൻകരുതലുകൾ പാലിക്കണം.കാലാവസ്​ഥാ സാഹചര്യങ്ങൾ വൈറസി​െൻറ ശക്തിയെ കുറക്കും. ചൂടുകാലം അതി​െൻറ വ്യാപനത്തിൽ കുറവ് വരുത്തും. ലോകത്ത്​ കോവിഡിൽ ഏറ്റവും കുറഞ്ഞ മരണനിരക്ക്​ ഖത്തറിലാണ്​.ഖത്തറിനൊപ്പംതന്നെ വലുപ്പമുള്ള സിംഗപ്പൂരും കുറഞ്ഞ മരണനിരക്കിൽ ലോകത്ത് മുന്നിലുണ്ട്. മരണനിരക്ക് 0.1 ശതമാനത്തിലും താഴെയാണ് ഈ കുഞ്ഞുരാജ്യങ്ങളിൽ.

രോഗം മാറുന്നവരുടെ എണ്ണവും ഖത്തറിൽ ദിനേന കൂടുന്നുണ്ട്​. രോഗം അതിജീവിക്കുന്നത്​ രാജ്യത്ത്​ കൂടിവരുന്നതിന്​ പിന്നിലുള്ള ശക്തി ഖത്തറി​െൻറ മികവുറ്റ ആരോഗ്യസംവിധാനമാണ്​.പ്രധാനമായും പരിശോധന, വയസ്സ്, തീവ്രപരിചരണ വിഭാഗങ്ങളുടെ കാര്യക്ഷമത എന്നിവയാണ് മരണനിരക്ക് കുറക്കുന്നതിലെ പ്രധാന ഘടകങ്ങൾ.

ഖത്തറിൽ കോവിഡ്​ ബാധിതരിൽ അധികപേരും 25 മുതൽ 34 വയസ്സ് വരെയുള്ളവരാണ്. ഇതിൽതന്നെ രാജ്യത്തെത്തിയ പ്രവാസികളാണ് അധികവും. യുവാക്കളും ശാരീരികക്ഷമതയുള്ളവരുമായ തൊഴിലാളികൾ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുമുമ്പ് തന്നെ ശാരീരിക പരിശോധനകൾക്കു വിധേയമാകുന്നതും രോഗ​േത്താട് പൊരുതിനിൽക്കാൻ പര്യാപ്തമാക്കുന്ന ഘടകമാണ്. ഏതായാലും നിലവിൽ രാജ്യത്ത്​ ചൂടുകാലമാണ്​.വരാനിരിക്കുന്ന തണുപ്പുകാലത്തും ജാഗ്രത കൈവിടാതെയിരുന്നാൽ വൈറസ്​ ഭീഷണി ഇല്ലാതാക്കാൻ കഴിയുമെന്നാണ്​ വിദഗ്​ധർ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqatar newsgulf covid-winter
Next Story