കോവിഡ്: പുതിയ രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ
text_fieldsദോഹ: ഖത്തറിൽ തിങ്കളാഴ്ചയും പുതിയ രോഗികളെക്കൾ കൂടുതൽ രോഗമുക്തർ. തിങ്കളാഴ്ച 495 പേർക്ക് രോഗമുക്തിയുണ്ടായി. പുതുതായി രോഗം സ്ഥിരീകരിച്ചത് 463 പേർക്കാണ്. ഇതിൽ 425 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. 38 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. നിലവിലുള്ള ആകെ രോഗികൾ 9917 ആണ്. ഇന്നലെ 9618 പേർക്കാണ് പരിശോധന നടത്തിയത്. ആകെ 15,05,646 പേരെ പരിശോധിച്ചപ്പോൾ 1,60,889 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇന്നലെ ഒരാൾകൂടി മരിച്ചു. 66കാരനാണ് മരിച്ചത്. ഇതോടെ ആകെ മരണം 257 ആയി. ആകെ 1,50,715 പേർക്കാണ് രോഗമുക്തിയുണ്ടായത്. 643 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 91 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 85 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ ആറു പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
Kovid: More disease-free than new patientsദോഹ: കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത 15 സ്ഥാപനങ്ങൾ വാണിജ്യ വ്യവസായ മന്ത്രാലയം പൂട്ടി.അൽഗറാഫയിലെ ഗുസിൽ ബ്യൂട്ടി സെൻറർ, അൽവക്റയിലെ സ്റ്റെപ് ആൻഡ് സ്റ്റൈൽ ബ്യൂട്ടി ഫിറ്റ്നസ് സെൻറർ, അബ സലീലിലെ റീട്ടെയിൽ മാർട്ട് കമ്പനി, അൽദാർ ഫോർ എക്സ്ചേഞ്ച് വർക്സ്, റെഡ് ഫോർട്ട് റസ്റ്റാറൻറ്, ദകർ കിച്ചൻ ആൻഡ് റസ്റ്റാറൻറ്, ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ ഫയ്സ് സൂപ്പർ മാർക്കറ്റ്, അൽ ഹംദിയ സൂപ്പർ മാർക്കറ്റ്, അൽ ബദേർശിൻ ഗ്രോസറി, ഇസ്കന്ദർ കമേഴ്സ്യൽ കോംപ്ലക്സ്, വീനസ് ൈഹപ്പർമർക്കറ്റ്, ബുഒസ് ഹൈപ്പർമാർക്കറ്റ്, പാരിസ് ഹൈപ്പർമാർക്കറ്റ്, അൽ കർതിയാത്തിലെ റിലാക്സ് ടൈം വുമൺ മസാജ്, ലേഡി ജിം ബ്യൂട്ടി ആൻഡ് സ്പാ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. നിശ്ചിത പിഴയടക്കുകയും കോവിഡ് ചട്ടമനുസരിച്ചുള്ള സൗകര്യങ്ങൾ ഏർെപ്പടുത്തുന്നതു വരെയുമാണ് ഇവ അടച്ചിടേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.